Translate

Friday, May 30, 2014

ക്രിസ്‌തുവിന്റെ സംസാര ഭാഷ: മാര്‍പാപ്പയും നെതന്യാഹുവും തമ്മിൽ  തർ‍ക്കം

മംഗളം  Story Dated: Friday, May 30, 2014 01:33

ജറുശലേം: ക്രിസ്‌തുവിന്റെ സംസാരഭാഷയുടെ പേരില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹുവും തമ്മില്‍ തര്‍ക്കം.
ജറുശലേമില്‍ മാര്‍പാപ്പയെ സ്വീകരിക്കുന്നതിനിടെ നെതന്യാഹു പറഞ്ഞ വാക്കുകളാണു തര്‍ക്കത്തിനു തുടക്കമിട്ടത്‌. "യേശു ഇവിടെയാണു ജീവിച്ചത്‌. അദ്ദേഹം ഹീബ്രുവില്‍ സംസാരിച്ചു". ഉടന്‍ തന്നെ മാര്‍പാപ്പയുടെ തിരുത്തല്‍ എത്തി "അറാമെയ്‌ക്കിലാണു ക്രിസ്‌തു സംസാരിച്ചിരുന്നത്‌. അദ്ദേഹത്തിനു ഹീബ്രുവും അറിയാമായിരുന്നു." - മാര്‍പാപ്പ പറഞ്ഞു. തര്‍ക്കങ്ങള്‍ ചെറുചിരിയില്‍ അലിഞ്ഞുചേരുകയും ചെയ്‌തു.
യേശുവിന്റെ കാലത്ത്‌ ഇസ്രയേലില്‍ ലാറ്റിന്‍, ഗ്രീക്ക്‌ ഭാഷകളും ഉപയോഗത്തിലുണ്ടായിരുന്നു. എന്നാല്‍ ഈ ഭാഷകള്‍ അദ്ദേഹം സംസാരിച്ചിരിക്കാന്‍ ഇടയില്ലെന്നാണു നിഗമനം.

-          http://beta.mangalam.com/print-edition/international/188836

1 comment:

  1. Albert • 4 hours ago
    യേശുവിന്റെ ഭാഷ അരമായിക്കോ ഗ്രീക്കോ അല്ല. സ്നേഹത്തിന്റെ ഭാഷയാണ്. ആത്മാവിൽ തൊടുന്ന സ്നേഹം. മറ്റാർക്കും അത് എളുപ്പം സ്വായത്തമാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

    ReplyDelete