Translate
Tuesday, January 31, 2012
എല്ലാം സ്വപ്നം
അമേരിക്കന്‍ കാണാപ്പുറങ്ങള്‍
'സീറോ മലബാര്‍ വോയ്‌സ്'നു അഭിവാദ്യങ്ങള്‍!
ചിക്കാഗോ രൂപതയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കല്‍ദായവല്ക്കരണഭ്രാന്തിനെതിരെ വിശ്വാസിസമൂഹത്തോടൊപ്പം നിന്ന്ന്നു വീറോടെ പോരാടിക്കൊണ്ടിരിക്കുന്ന 'സീറോ മലബാര്‍ വോയ്‌സ്'നോട് കെ സി ആര്‍ എം-നും ജെ സി സി-ക്കും എന്നും ആദരവേ ഉണ്ടായിരുന്നുള്ളു. മാത്രമല്ല, അവിടുത്തെ ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ചും, ഐക്യദാര്‍ഢ്യസൂചകമായും, കൊപ്പേല്‍, ഗാര്‍ലന്‍ഡ് ഇടവകകളില്‍ അടിച്ചേല്പ്പിക്കപ്പെട്ട കല്‍ദായവല്ക്കരണ നീക്കങ്ങള്‍ക്കെതിരെ, കാക്കനാട്ടെ സഭാ ആസ്ഥാനത്തു ജെ സി സി-യുടെ ആഭിമുഖ്യത്തില്‍, പ്ലാക്കാര്‍ഡുകളും വഹിച്ചു പ്രാര്‍ഥനാ-ധര്‍ണവരെ നടത്തുകയുമുണ്ടായി.
എന്നാല്‍, ഏതൊക്കെയോ അധികാരകേന്ദ്രങ്ങളില്‍നിന്നുണ്ടായ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്നാകണം, ഈ പരിപാടിയെയും ജെ സി സി-യെയും കരിതേച്ചുകാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ 'സീറോ മലബാര്‍ വോയ്‌സി'ല്‍ വരുകയുണ്ടായി. അത് ഞങ്ങളെയൊക്കെ വല്ലാതെ വ്രണപ്പെടുത്തിയ ഒരു സംഭവമായിരുന്നു.
എന്നാല്‍ ഇന്നിതാ, 'അല്മായശബ്ദ'ത്തില്‍ 'സീറോ മലബാര്‍ വോയ്‌സി'-ന്റേതായി വന്ന ഈ നല്ല വാക്കുകള്‍കൊണ്ട്, എല്ലാ വ്രണങ്ങളും മാഞ്ഞുപോയിരിക്കുന്നു! 'സീറോ മലബാര്‍ വോയിസ്'നും അതിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെയെല്ലാം അഭിവാദ്യങ്ങള്‍! ഇനി നമുക്ക് സഭാവിഷയങ്ങളില്‍ കൈകോര്‍ത്തു നീങ്ങാം.
Monday, January 30, 2012
Ruling on Contraception Draws Battle Lines at Catholic Colleges
Sunday, January 29, 2012
"ചിന്തിക്കാന്‍ ധൈര്യമുള്ളവര്‍ക്ക്"
"ആരാണ് മതജീവി?
ഒരു സംഘടനയിലെ അംഗമായതുകൊണ്ട് ഒരാള്‍ മതജീവി ആകണമെന്നില്ല. മതസംഘടനയിലെ അംഗമല്ലാത്തതുകൊണ്ട് മതജീവി അല്ലെന്നും വരില്ല. മതവും മതജീവിതവും തമ്മില്‍ ഗാഢബന്ധമില്ല. മതത്തില്‍ മതജീവികളല്ലാത്തവരും മതത്തിനു പുറത്ത് മതജീവികളും ഉണ്ട്. അതുകൊണ്ട് മതവുമായി ബന്ധപ്പെടുത്തി മതജീവിയെ നിശ്ചയിക്കത്തില്ല. പിന്നെ ആരാണ് മതജീവി? മതജീവി ഒരു നല്ല മനുഷ്യനായിരിക്കണം. നല്ല പാല്‍ എന്നുപറഞ്ഞാല്‍ രുചിയും ഗുണവും ഉള്ള പാലായിരിക്കണം. കുടിച്ചുനോക്കാം. നല്ല മുട്ടയും അങ്ങനെതന്നെ. എന്നാല്‍ നല്ല മനുഷ്യനോ? ഒരു ഗുണം അയാള്‍ പ്രവര്‍ത്തനസ്ഥിരതയുള്ളവനായിരിക്കണമെന്നതാണ്. നല്ല പണിക്കാരന്‍ കൃത്യമായി ജോലി ചെയ്യണം. ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണം, വിശ്വസ്തതയോടെ. ആ പ്രവര്‍ത്തനസ്ഥിരത (constancy in behaviour) ഇല്ലാതെ നല്ല മനുഷ്യന്‍ ഉണ്ടാവില്ല. പകല്‍ സ്‌തോത്രവും രാത്രിയില്‍ സൂത്രവും അരുത്!
... ... ...
ദൈവത്തെക്കുറിച്ചുള്ള അജ്ഞതയാണ് ദൈവത്തിനും മനുഷ്യനുമിടയില്‍ പുരോഹിത, പൂജാരി മദ്ധ്യവര്‍ത്തികള്‍ക്കും ബലിപൂജാദികള്‍ക്കും പ്രോത്സാഹനമാകുന്നത്. ദൈവത്തിന് ഒന്നും ആവശ്യമില്ലെന്നും, സ്രഷ്ടാവെന്ന നിലയില്‍ നമ്മോടുള്‍ച്ചേര്‍ന്നുള്ള ദൈവത്തെ സമീപിക്കാന്‍ ഇടനിലക്കാര്‍ അനുപേക്ഷണീയമല്ലെന്നും, മനുഷ്യന്‍ അറിവില്‍ വളരെ അഭിവൃദ്ധിപ്പെട്ട ഇക്കാലത്തും കാണാന്‍ കഴിയുന്നില്ലെന്നത് അത്ഭുതജനകംതന്നെ. മതങ്ങളുടെ നീരാളിപ്പിടുത്തം അത്ര ശക്തമെന്നര്‍ത്ഥം! ഭാഗ്യവശാല്‍, ലോകോപകാരപ്രദമായി വര്‍ത്തിക്കുന്ന യോഗികളും, ജ്ഞാനികളും, ഋഷിവരേണ്യരും, പ്രവാചകപ്രതിഭകളുമായ തിരുത്തല്‍ശക്തികള്‍ ഇടയ്ക്കിടെ മനുഷ്യകുലത്തിന് സമ്മാനിക്കപ്പെടുന്നുവെന്നത് ഏറെ ആശ്വാസകരമായ പ്രതിഭാസമായും നിലകൊള്ളുന്നു.
സ്രഷ്ടാവെന്ന നിലയില്‍ നമ്മോടുള്‍ച്ചേര്‍ന്നുള്ള ദൈവത്തെ സമീപിക്കാന്‍ മദ്ധ്യവര്‍ത്തി അനുപേക്ഷണീയമല്ലെന്നുള്ള അടിസ്ഥാനകാര്യം മനസിലാക്കിയാല്‍, ഭക്തിയുടെ ലോകത്ത് എല്ലാം വ്യത്യസ്തമാകുെമന്നതുമായിരിക്കും വാസ്തവം. സ്രഷ്ടാവെന്ന നിലയില്‍ ദൈവത്തെ പിതൃതുല്യം കാണാനും, ധ്യാനത്തില്‍ പ്രാപിച്ച് കുറെസമയം ചെലവഴിച്ച് ആത്മസാക്ഷാത്കാരത്തിനും, ജീവിതായോധനത്തിനാവശ്യമായ ആത്മബലസമ്പാദനത്തിനും ഉപകരിക്കുക എന്നതാകണം ദൈവത്തിന്റെ നേര്‍ക്കുള്ള ഭക്തിയുടെ അന്തസത്ത. പത്മനാഭ സ്വാമിക്ഷേത്രത്തില്‍ കുന്നുകൂടിയതെല്ലാം അവിടെ ഇത്രകാലമിരുന്നത് ദൈവത്തിനും വിശുദ്ധര്‍ക്കും ദേവീദേവന്മാര്‍ക്കും ഒരു നേര്‍ചയും കാഴചയും ആവശ്യമില്ലെന്നതിന് നല്ല തെളിവ്!
ഡോ.വലിയമംഗലത്തിന് ഇത്രയുംകാലം ജീവിക്കാനും കുശാഗ്രബുദ്ധിയോടെ ചിന്തിക്കാനും വിശ്വാസവും വിശുദ്ധഗ്രന്ഥവും യുക്തിവിധേയമാക്കുവാനും ധൈര്യപൂര്‍വ്വം ചിന്തിക്കുവാനും കഴിഞ്ഞു. അത് ഒരു ദൈവാനുഗ്രഹമാണ്. ക്രിസ്തു എല്ലാവര്‍ക്കും നല്‍കിയത് നിത്യപൗരോഹിത്യമാണ്. അതിനു പ്രായമില്ല. സഭ നല്‍കിയ പൗരോഹിത്യത്തില്‍ 50 വര്‍ഷം ഒരത്ഭുത പ്രതിഭാസമാണ്. സഭയുടെ പൗരോഹിത്യം നശ്വരഭൗതികതയുടെ വിഘടിതാംശങ്ങളാല്‍ കൂട്ടിക്കുഴച്ചതാണ്. സാംസ്‌കാരികവും സാമ്പത്തികവും മാനസികവും ആദ്ധ്യാത്മികവുമായ തലങ്ങളില്‍ ഐക്യമുള്ളവനാണ് സഹൃദയന്‍. സഭയ്ക്ക് കര്‍ത്താവുമായി അത്ര സഹൃദയത്വമില്ല. കക്ഷത്തിലേതു പോകുകയുമരുത് ഉത്തരത്തിലേത് എടുക്കുകയും വേണം എന്ന നിലയാണ് സഭയ്ക്കുള്ളത്.
ഒരു സന്തോഷവാര്‍ത്ത
അല്മായശബ്ദം ബ്ലോഗിലൂടെ പ്രകാശിതമാകുന്ന ആശയങ്ങളുടെ പ്രചാരണത്തിനായി രണ്ടു സംരംഭങ്ങള്‍ തുടങ്ങുകയാണ്. ഇ-മെയില്‍ വിലാസം അയച്ചുതരുന്നവര്‍ക്കെല്ലാം വ്യവസ്ഥകളൊന്നുമില്ലാതെ അയച്ചുകൊടുക്കാന്‍ ഒരു ഇ-മാസികയും ഇന്റര്‍നെറ്റുമായി ബന്ധമില്ലാത്തവരില്‍ അതിലുള്ള ആശയങ്ങള്‍ എത്തിക്കാന്‍ വേണ്ടി ഒരു അച്ചടിപ്പതിപ്പും.
സത്യജ്വാല എന്നു പേരിട്ടിട്ടുള്ള അച്ചടിച്ച മാസികയുടെ ആദ്യലക്കം ജനുവരി 29 2 മണിക്ക് പാലാ ടോംസ് ചേംബേഴ്‌സില്‍ വച്ചു നടക്കുന്ന പ്രതിമാസ ചര്‍ച്ചയില്‍വച്ച് ഓശാന പത്രാധിപര്‍ ശ്രീ ജോസഫ് പുലിക്കുന്നേല്‍ കോതമംഗലം സംസ്‌കാരയുടെ പ്രോഗ്രാം ഡിറക്ടര്‍ ഫാ. ജോണ്‍ മുണ്ടയ്ക്കലിന് ആദ്യ കോപ്പി നല്കിക്കൊണ്ട് പ്രകാശനം ചെയ്യുന്നു.
തുടര്‍ന്നു ലൈംഗിക-കുടുംബാസൂത്രണവിഷയങ്ങളില്‍ വത്തിക്കാന്റെ നിലപാട് എന്ന വിഷയം ചര്‍ച്ചാവിധേയമാക്കുന്നു. വിഷയാവതരണം നടത്തി ചര്‍ച്ച നയിക്കുന്നത് ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറി മുന്‍ ലൈബ്രേറിയന്‍ സ്‌പെഷ്യലിസ്റ്റും അല്മായശബ്ദം ബ്ലോഗിലെ സ്ഥിരം എഴുത്തുകാരനുമായ ശ്രീ ജോസഫ് പടന്നമാക്കല്‍ ആണ്്. സദസ്സിലുള്ളവര്‍ക്ക് സ്വതന്ത്രമായി പ്രതികരിക്കാന്‍ അവസരം നല്കുന്നതാണ്.
മാസം തോറും അച്ചടിച്ച് മാസിക പ്രസിദ്ധീകരിക്കണമെങ്കില്‍ ഓരോ മാസവും 10000 രൂപയെങ്കിലും വേണം. ഇതു വായിക്കുന്ന വായനക്കാരോരോരുത്തരും 100 രൂപയില്‍ കുറയാത്ത തുക സംഭാവന നല്കുമെന്നാണ് പ്രതീക്ഷ. മാസികയ്ക്കുള്ള സംഭാവന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പാലാ ബ്രാഞ്ചിലെ (ബാങ്ക് കോഡ് : SBTR 0000120), Kerala Catholic church Reformation Movement ന്റെ പേരിലുള്ള 67117548175 നമ്പര്‍ അക്കൗണ്ടിലേക്ക് അയയ്ക്കാവുന്നതും സ്വന്തം വിലാസവും സംഭാവന പ്രസ്ഥാനത്തിനോ മാസികയ്‌ക്കോ എന്ന വിവരവും ഒരു കാര്‍ഡയച്ചോ geomoole@gmail.com എന്ന ഈ-മെയിലിലോ അറിയിക്കേണ്ടതുമാണ്. ആ വിലാസത്തില്‍ രസീത് അയച്ചുതരുന്നതായിരിക്കും. ഓരോ വര്‍ഷാന്ത്യത്തിലും വരവുചെലവുകള്‍ പ്രസിദ്ധീകരിക്കുന്നതുമാണ്.
മാനേജിംഗ് എഡിറ്റര്‍ Phone: 9497088904
e-mail: geomoole@gmail.com
ഭാരതം ക്രിസ്തുമതത്തിലെയ്ക്കോ
This Video Talk gives a fairly good idea as to how Christianity is seen by at least some non-Christians in India.
Saturday, January 28, 2012
ന്യാധിപന്മാര്ക്കെതിരായ അന്വേഷണം ഒതുക്കിയതായി പരാതി.
പാല രൂപത: വ്യക്തി/കുടുംബ വിവരശേഖരണം
Friday, January 27, 2012
ആഹ്വാനം സഫലമാകുന്നില്ലേ?
സി. ജെ. തോമസിനെകുറിച്ച് എഴുത്തുകാരന്‍ സക്കറിയ
ഒരു അത്ഭുതരോഗശാന്തിയും നേര്ച്ചയും
ഡോ. ജോസഫ് വര്ഗീസ് (ഇപ്പന്‍) തന്റെ “നസ്രായനും നാറാണത്തു ഭ്രാന്തനും” എന്ന പുസ്തകത്തിന് എഴുതിയ സമര്പ്പണത്തില്നിന്ന് ഒരു ഭാഗം:
ഇന്ദുലേഖ ഇന്ന് ഒരു രോഗിയാണ്. അവള്ക്ക് S.L.E. രോഗമാണ്. എന്നുവെച്ചാല്‍ രക്തത്തില്‍ രോഗപ്രതിരോധാണുക്കള്‍ വര്ദ്ധിക്കുക. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവ ശരീരത്തെ ആക്രമിക്കുന്നു. കോശങ്ങളെ നശിപ്പിക്കുന്നു. നാലുവര്ഷ.ങ്ങളായി രോഗം തിരിച്ചറിഞ്ഞിട്ട്. സ്റ്റീറോയ്ഡ് ഔഷധങ്ങളാണു പ്രതിവിധി. രോഗത്തെക്കാള്‍ കുഴപ്പക്കാരനാണ് ഔഷധം. അവളിപ്പോള്‍ പ്ലസ് ടൂ കഴിഞ്ഞു. സ്റ്റഡിലീവു മുതല്‍ രോഗം കലശലാകാന്‍ തുടങ്ങി. മിക്കദിവസങ്ങളിലും വേദനയ്ക്കുള്ള ഇന്ജെക്ഷന്‍ എടുത്തുകൊണ്ടാണ് അവള്‍ പരീക്ഷയ്ക്ക് പോയത്. പരീക്ഷ കഴിഞ്ഞയുടന്‍ രോഗം മൂര്ച്ഛിച്ചു. ഞങ്ങള്‍ ബാംഗ്ലൂരിലുള്ള സെന്റ് ജോണ്സ്യമെഡിക്കല്കോളേജിലേക്കു പോയി. നാല്പതു ദിവസത്തോളം അവിടെ കഴിഞ്ഞു. അവളുടെ രോഗപ്രതിരോധശക്തി അപകടകരമാംവിധം കുറഞ്ഞു. അവള്‍ മരിച്ചുപോകാന്‍ വളരെ സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്മാര്‍ എന്നോടു പറഞ്ഞു. ഞാന്‍ ആസ്പത്രിയുടെ ഇടനാഴികകളുടെ കോണുകളില്‍ പോയിനിന്ന് പലതവണ പൊട്ടിക്കരഞ്ഞു. പെട്ടെന്നെനിക്കു തോന്നി, ഇതു നസ്രായന്‍ എനിക്കു തന്ന ശിക്ഷയാണെന്ന്. ഞാന്‍ നടത്തിയ സമരം എനിക്കു സമ്മാനിച്ചത് പുച്ഛവും പരിഹാസവും മാത്രമാണ്. സ്ഥലം മാറിവന്ന പോസ്റ്റ്മാന്‍ അയല്പക്കത്തു ചെന്നനേ്ഷിച്ചത്രേ. ആ വട്ടുള്ള പ്രൊഫസറുടെ വീടേതാണെന്ന്. ഞാന്‍ മണ്ടനായതുപോലെ എനിക്കു തോന്നി. വെറും കോമാളി! ഇനിയുമുള്ള കാലമെങ്കിലും സ്വന്തം കാര്യം നോക്കി സ്വസ്ഥമായിക്കഴിയാന്‍ ഞാന്‍ തീരുമാനിച്ചു. സ്വസ്ഥമായിക്കഴിയലല്ല ജീവിതമെന്നും ജീവിതം യുദ്ധമാണെന്നും ഉള്ള അന്തോനിച്ചായന്റെ ഉപദേശം ഞാന്‍ മറന്നു. (ഇക്കഥ കഴിഞ്ഞ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്) നമ്മുടെ നാട്ടില്‍ കാശുണ്ടാക്കുന്നവനാണു മിടുക്കന്‍. നാടു നന്നാക്കാന്‍ വേണ്ടി നാലുലക്ഷം കളഞ്ഞുകുളിച്ച ഞാന്‍ മണ്ടനാണ്. എനിക്കും മിടുക്കനാവണം. ഞാനെന്റെ റബ്ബര്കൃഷിയില്‍ ശ്രദ്ധിച്ചു. തൊടുന്നതെല്ലാം പകിട പന്ത്രണ്ട്! റബ്ബറിനിപ്പോള്‍ 115 രൂപാ. ഞാനെന്റെ വീടുമോടിപിടിപ്പിച്ചു. വീടിനുമുമ്പില്‍ ഗാര്ഡന്‍ വെച്ചു പിടിപ്പിച്ചു. ഒരു സാന്ട്രോ കാറുവാങ്ങി. ടൗണില്‍ സ്ഥലം വാങ്ങി. അവിടെ ഒരു 'അടിപൊളി' കെട്ടിടം പണിതു. എന്റെ ഭാര്യ അവിടെ ട്യൂഷന്‍ ആരംഭിച്ചു. ധാരാളം കുട്ടികള്‍. പക്ഷേ, അപ്പോഴും എന്റെ അന്തരാത്മാവ് എന്നോടു മന്ത്രിച്ചുകൊണ്ടിരുന്നു: 'മണ്ടനൗസേപ്പേ, വീടിന്റ ജനലുപോലും പൊളിഞ്ഞു കിടന്ന സമയത്ത് ലോണെടുത്തു സമരം ചെയ്ത നീ തന്നെയാണു മിടുക്കന്‍. ദൈവം നിന്നെ സൃഷ്ടിച്ചത് എസ്റ്റേറ്റുവെച്ചുപിടിപ്പിക്കാനും അടിപൊളി കെട്ടിടങ്ങള്‍ പണിയാനും ഒന്നുമല്ല. അതിലുമൊക്കെ വലിയ കാര്യങ്ങള്‍ ദൈവം നിന്നില്നിന്ന് പ്രതീക്ഷിക്കുന്നു.' ചുരുക്കത്തില്‍ ഒരു ദൈവവിളിയനുസരിച്ചാണ് ഞാന്‍ അഴിമതിക്കെതിരെ സമരം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത്. നാട്ടുകാരുടെ പരിഹാസം ഭയന്ന് ഞാന്‍ ദൈവവിളിയില്നിന്നും പിന്മാറി. അതിനെനിക്കു ലഭിച്ച കഠിനമായ ദൈവശിക്ഷയാണ് ഇന്ദുലേഖയുടെ രോഗമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
സെന്റ് ജോണ്സിലെ ഇമ്മ്യൂണോളജിസ്റ്റായ ഡോക്ടര്‍ വിനീതയാണ് ഇന്ദുലേഖയുടെ ഡോക്ടര്‍. അവളുടെ ജീവന്‍ രക്ഷിക്കാന് വേണ്ടി താന്‍ ചില കര്ശനനടപടികള്ക്ക് ഒരുങ്ങുകയാണെന്ന് അവര്‍ എന്നോടു പറഞ്ഞു. ശക്തിയേറിയ ന്യൂഫോജന്‍, ഇമ്മ്യൂണോഗ്ലോബിന്‍ ആദിയായ ഇന്ജെ്ക്ഷനുകള്‍ അവള്ക്കു കൊടുത്തു. മുട്ടിപ്പായി പ്രാര്ത്ഥിഫക്കണമെന്ന് അവര്‍ ഞങ്ങളെ ഇടയ്ക്കിടയ്ക്ക് ഓര്മ്മി്പ്പിച്ചുകൊണ്ടിരുന്നു. സെന്റ് ജോണ്സിന്റെ ഇടനാഴികളിലൂടെ നടന്ന് ഞാന്‍ നസ്രായനെ വിളിച്ചു കരഞ്ഞു. 'നിന്റെ വിളി ഞാന്‍ കേള്ക്കാം. നിന്റെ മുന്തിരിത്തോട്ടത്തിലെ കള പറിക്കാന്‍ ഞാന്‍ വരാം. അതിനുവേണ്ടി എന്റെ സമസ്തസമ്പത്തും ഞാന്‍ സമര്പ്പിക്കാം. എന്റെ ജീവന്‍ നിനക്കു ഞാന്‍ തരാം. എന്റെ കുഞ്ഞിനെ നീ എനിക്കു തിരിച്ചുതരൂ. അഥവാ അവളെ നീ എനിക്കു തന്നില്ലെങ്കിലും ഈ നേര്ച്ച ഞാന്‍ നിറവേറ്റാം.' ഇതുപോലൊരു പുസ്തകം ഞാന്‍ പ്രസിദ്ധീകരിച്ചാല്‍ എന്റെ നേരെ പല 'ഫത്‌വ' കളും പുറപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ശരിക്കും മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഈ നേര്ച്ച ഞാന്‍ നേര്ന്നത്. പ്രൊഫസ്സര്‍ ജോസഫ് മുണ്ടശ്ശേരിയുടെയും പ്രൊഫ. ജോസഫ് പുലിക്കുന്നനേയും പോലെ പ്രൊഫ. ജോസഫ് വര്ഗ്ഗീ സും ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള ഒരു കോളേജിലാണു ജോലി ചെയ്യുന്നത്. അവരൊക്കെ പറ്റിക്കൊണ്ടിരുന്നതിനെക്കാള്‍ കൊഴുത്ത ശമ്പളം കിട്ടുന്ന ജോലി!
ഇമ്മ്യൂണോഗ്ലോബിന്‍ 15 ഗ്രാമിന്റെ അഞ്ച് ഇന്ജെ്ക്ഷനുകളാണ് അവള്ക്കു കൊടുത്തത്. അതിനുശേഷം T.C പരിശോധിച്ചപ്പോഴും അഞ്ഞൂറ്. ദൂരെക്കൂടി പോകുന്ന രോഗംപോലും പറന്നുവന്നാക്രമിക്കും. ഒന്നരലക്ഷത്തോളം രൂപയുടെ മരുന്ന് കയറ്റിയിട്ടും വെറും പച്ചവെള്ളം കയറ്റിയ അനുഭവം. അപകടകരമായ അവസ്ഥയില്നിന്നു രക്ഷപെടണമെങ്കില്‍ T.C 3000 എങ്കിലും വേണം. ഡോക്ടര്‍ കടുത്ത നിരാശയിലായി. എന്നെ വിളിച്ചു കാര്യം പറഞ്ഞു. നാളെത്തന്നെ ഐസൊലേഷന്‍ സെല്ലിലേക്കു മാറ്റണം. എന്നുവെച്ചാല്‍ കടുത്ത ശുചിത്വം ദീക്ഷിക്കേണ്ട ഏകാന്തമായ ഒരു മുറി. രോഗാണുക്കളെ വലിച്ചെടുക്കാനുള്ള സംവിധാനങ്ങളൊക്കെയുണ്ട്. ഒരു നേഴ്‌സ് മുഴുവന്‍ സമയവും ശുശ്രൂഷിക്കും. മുറിക്കു പുറത്ത് ഒരാള്ക്കു കൂടി കിടക്കാം. അലോഷ്യ കിടക്കട്ടെ. എനിക്കു ആശുപത്രിക്കു പുറത്തു താമസിക്കാം. ഞാന്‍ ഇന്ദുലേഖയുടെ വല്യപ്പച്ചിയെയും അനുജത്തിയായി മാളൂട്ടിയെയും വീട്ടിലേക്കയയ്ക്കുവാനുള്ള ഏര്പ്പാടുകള്‍ ചെയ്തു. പിറ്റേദിവസം ഡോക്ടര്‍ വന്നു. അവളുടെ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞുവരുന്നു. ധാരാളം ആല്ബുമിന്‍ നഷ്ടപ്പെടുന്നു. തന്റെ പ്രതീക്ഷ കുറഞ്ഞു വരുന്നതായി അവര്‍ എന്നോടും അലോഷ്യായോടും പറഞ്ഞു. അപ്പോഴാണതു സംഭവിച്ചത്. ഡോ. വിനീതയുടെ അസിസ്റ്റന്റായ സിസ്റ്റര്‍ ശാന്തി ഒരു കടലാസും കൈയില്‍ ഉയര്ത്തിപ്പിടിച്ചുകൊണ്ട് ഓടി വരുന്നു. അവര്‍ സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു. 'ഡോക്ടര്‍ വിനീതാ, ഇന്ദുലേഖയുടെ ഠ.ഇ 6100. ഡോക്ടര്‍ വിനീത സന്തോഷംകൊണ്ട് മതിമറന്നു. ഞങ്ങള്ക്കുള്ളതിനെക്കാള്‍ സന്തോഷമായിരുന്നവര്ക്ക്. ഒപ്പം അവര്‍ പറഞ്ഞു: 'ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. ഇന്ദുലേഖയുടെ T.C 6750 ആയെന്ന്.' ബോദ്ധ്യം വരാഞ്ഞ് അവര്‍ നേരിട്ട് രക്തമെടുത്തു ലാബിലേക്കു കൊടുത്തുവിട്ടു. റിസല്റ്റു വന്നു. അബദ്ധമൊന്നും പറ്റിയതല്ല.
അങ്ങനെ ഒരു നേര്ച്ച നിറവേറ്റലാണ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം. പക്ഷേ, ഒരു ചില്ലിക്കാശുപോലും പള്ളികള്ക്കുറ നേര്ച്ച കൊടുക്കരുതെന്നുള്ളതാണ് ഈ പുസ്തകത്തിന്റെ മുഖ്യ സന്ദേശം. അതൊരു വൈരുദ്ധ്യമായിത്തോന്നാം. വിശദമായി മനസ്സിലാക്കണമെന്നുള്ളവര്‍ പുസ്തകം മുഴുവന്‍ ശ്രദ്ധിച്ചുവായിക്കട്ടെ.
Thursday, January 26, 2012
യു.എസ്സ്. പാര്‍ലമെന്റ് നെറ്റില്‍ കുടുങ്ങുന്നു
Wednesday, January 25, 2012
പാലാ മെത്രാന് ഒരു തുറന്ന കത്ത്
ചര്ച്ച് ആക്ടിനെപറ്റി ജസ്റ്റിസ് കൃഷ്ണയ്യര്‍
Letter from a Reader
നെന്മണിക്കര പള്ളിയില്‍ ഗുണ്ടാവിളയാട്ടം
Holiness in Christianity
Tuesday, January 24, 2012
മാര്‍. ആന്ഡ്രൂസ് താഴത്തിന് ഒരു തുറന്ന കത്ത്
കേരളത്തിലെ കത്തോലിക്കാ പൗരോഹിത്യം സമൂഹമദ്ധ്യത്തില്‍ അവഹേളിതരാകുന്നത് സ്വന്തം ചെയ്തികള്‍ മൂലമാണ്. കൊച്ചി മെത്രാന്‍ യുവതിയെ ദത്തെടുത്ത സംഭവവും, അഭയാകേസും, ശ്രേയാകേസും, ഞാറക്കല്‍ മഠത്തിലെ പുരോഹിതതാണ്ഡവവും, കുരിയച്ചിറ പള്ളിയിലെ വനിതാ പ്രൊഫസര്‍ക്കെതിരെയുള്ള കയ്യേറ്റവും, വടൂക്കര പള്ളിയിലെ ബാലികാമര്‍ദ്ദനവും കേരള കാത്തലിക് ഫെഡറേഷന്റെ സൃഷ്ടിയല്ല. 1977 മുതല്‍ സി.എം.ഐ. സന്യാസവൈദികരുടെ ആദ്ധ്യാത്മികനേതൃത്വത്തില്‍ സുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരുന്ന തലോര്‍ ഉണ്ണിമിശിഹാ ഇടവകയെ ഏകപക്ഷീയമായി ഏറ്റെടുത്തുകൊണ്ട് വിശ്വാസിസമൂഹത്തില്‍ കലാപത്തിന്റെ വിത്തുവിതച്ചതും കേരള കാത്തലിക് ഫെഡറേഷനല്ല. കൊട്ടേക്കാട് പള്ളിവികാരിയായിരുന്ന ഫാ. ഫ്രാന്‍സിസ് മുട്ടത്തിന്റെ ഏകാധിപത്യനടപടികളും ദുര്‍മന്ത്രവാദവുംകൊണ്ട് പൊറുതിമുട്ടിയ വിശ്വാസികള്‍ വികാരിയെ മാറ്റിത്തരാന്‍ സമരമാര്‍ഗത്തിലേക്ക് തിരിഞ്ഞത് കേരള കാത്തലിക് ഫെഡറേഷന്റെ അപരാധംമൂലമല്ല.
THE SHAMEFUL ACT OF A CATHOLIC PRIEST!
The deceased Thomas Varkey deserves an ecclesiastical funeral as long a he was member of parish. It does not make any difference whether he was Dalit Christian or other Christian.
This has nothing to do with the computer / filling up computer forms or so. This kind of tactics to justify the misdeed of Fr. Michel Narikkatu will not help him.
The refusal by Vicar Fr. Michel Narikattu to give ecclesiastical funeral for the deceased is very shameful act not only to SM Church but also to the whole of Christianity.
On receiving a grievance from his wife we have contacted the said vicar.
He came to the phone first. In the midst of our conversation he disconnected the phone.
Our good attempt was to convince him that there are/were lot of missionaries who are/were working for the betterment of human rights of the Dalits (Like Rani Maria , Sr.Valsa John, Dhaya Bhai and Swamiachan etc) and this isolated case can only help to degrade their great idealism.
This shameful act of Fr. Michel Narikattu deserves a world wide protest and the protest will continue...