Translate

Thursday, January 19, 2012

സീറോ മലബാര്‍ സഭയിലെ വര്ണവിവേചനം.


പരേതനായ കുട്ടപ്പന്റെ സംസ്കാരത്തോട് ബന്ധപെട്ടുണ്ടായ വിവാദം എന്നില്‍ ഉണ്ടാക്കിയ ചില ചിന്തകളാണ് ഇവിടെ പങ്കിടുന്നത്.  ചരിത്രപരമായ കൃത്യത ഒട്ടും അവകാശപെടുന്നില്ല.  അതിനെക്കുറിച്ച്‌ അറിയാവുന്നവര്‍ എഴുതുന്നതില്‍ വരുന്ന തെറ്റുകള്‍ തിരുത്തണം എന്ന് അഭ്യര്‍ത്ഥന ഉണ്ട്.

കുട്ടപ്പന്‍ ഒരു ദളിദ്‌ ക്രിസ്ത്യനി ആയിരുന്നു എന്ന് വിശ്വസികട്ടെ.  സഭയെ സംബന്തിചിടത്തോളം അക്കൂട്ടര്‍ ഇന്ന് ഒരു ബാധ്യതയാണ്.  ബ്രിട്ടീഷ്‌കാര്‍ അന്നത്തെ പിന്നോക്ക ജാതിക്കാരെ പരിവര്‍ത്തനം ചെയ്യിച്ചപ്പോള്‍ സഹിക്കാന്‍ വയ്യാതെ, കൂടുതലൊന്നും ആലോചിക്കാതെ, നമ്മളും കിട്ടിയവരെ എല്ലാം ഒപ്പം കൂട്ടി.  അന്നേ നമ്മുടെ അച്ചായന്മാര്‍ പരാതിപെട്ടിരിക്കണം.  (തകഴിയുടെ കയറില്‍ നിന്നും അല്പം വിവരം ലഭ്യമാണ്).  പക്ഷെ അന്ന് വാശിയ്ക്ക് Convert ചെയ്തു.  CSI സഭയില്‍ ഇന്ന് ദളിതര്‍ പുരോഹിതരും മെത്രാന്മാരും ആയിട്ടുണ്ട്‌.  പക്ഷെ സീറോ മലബാര്‍ സഭയില്‍ ഒരു വൈദികന്‍ എങ്കിലും ഉണ്ടോ എന്ന് സംശയമാണ്.  മെത്രാന്‍ ഇല്ല എന്നുള്ളത് തീര്ച്ചയും.

Convert ചെയ്യാതിരുന്നെന്കില്‍ അവര്‍ക്ക് കിട്ടേണ്ടിയിരുന്ന സംവരണം അവര്‍ക്ക് നഷ്ടമായി.  പകരം നാം അവര്‍ക്ക് എന്ത് കൊടുത്തു?  കത്തോലിക്കാസ്ഥാപനങ്ങളില്‍ എങ്കിലും അവര്‍ക്ക് സംവരണം നല്‍കിയോ?

ഇന്ന് അവര്‍ സഭയ്ക്ക് ഒരു ബാധ്യതയായിരിക്കുകയാണ്.  അവര്‍ ഇട്ടെച്ചും പോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടിന്റെ ഒരു ഭാഗമാണ് ഇതൊക്കെ.  ഒരു പുരോഹിതന്റെ ക്രൂരത മാത്രമായി ഇതിനെ കാണരുത്.

ക്നാനായ സമുദായത്തിലെ Racism ചര്‍ച്ച ചെയ്യപെടുന്നുണ്ട്.  സീറോ മലബാറിലേതും ചര്ചാവിഷയമാകണം.

6 comments:

  1. അലക്സ്,
    കുട്ട്പ്പന്റെ സംഭവം എനിക്കറിയില്ല. പക്ഷെ സിറോ മലബാര്‍ സഭയെപ്പറ്റി താങ്കള്‍ പറഞ്ഞതിനോട് എനിക്ക് വിയോജിപ്പുണ്ട്.
    ദളിത് ക്രിസ്ത്യാനി എന്ന പദം തന്നെ തെറ്റാണ്. സിറോ മലബാര്‍ സഭയില്‍ വിശ്വാസികള്‍ എല്ലാവരും ഒരുപോലെയാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായിട്ടെല്ല എന്നെനിക്കു വാദമില്ല.
    ഉത്തരേന്ത്യയില്‍ സേവനമനുഷ്ടിക്കുന്ന ചില വൈദികരെ എനിക്കറിയാം. സിറോ മലബാര്‍ സഭയില്‍ സെമിനാരിയില്‍ ചേര്‍ന്ന ശേമ്മാച്ചന്മാരെയും എനിക്കറിയാം.
    താങ്കള്‍ പറഞ്ഞ ക്നാനായ സമുദായം എന്ന പടവും തെറ്റാണ്. ക്നാനായരും സിറോ മലബാറിലെ ഒരു കുടുംബമാണ് . അല്ലെന്നു അവരോ അവരില്‍ നിന്നുള്ള മേത്രാന്മാരോ പറഞ്ഞതായി അറിവില്ല.
    സിറോ മലബാറിന് ആരും ഒരു ബാധ്യതയല്ല. എല്ലാവരെയും സ്വികരിക്കുന്ന തുറന്ന മനസ്സാണ് സഭാക്കുള്ളത്.
    ഏതെങ്കിലും ഒരു വൈദികന്‍ മോശമായെങ്കില്‍ അതിന്റെ മുലകാരണമായി ഒരല്മായനും ഉണ്ടായിരുന്നതായാണ് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുന്നത്.

    താങ്കള്‍ പറഞ്ഞ ദളിത്‌ വിഭാഗത്തില്‍പ്പെട്ടവരുമായി വിവാഹ ബന്ധത്തിനു താങ്കള്‍ മക്കളെ എന്ന് അറിയുവാന്‍ വായനക്കാര്‍ക്ക് താല്പര്യം ഉണ്ടാവും.

    വര്‍ണ്ണ വിവേചനം മാറ്റെണ്ടത് ആദ്യം ഹൃദയതില്‍നിന്നും, പിന്നെ കുടുംബതില്‍നിന്നും ആണ്. അപ്പോള്‍ സമുഹം താനേ നന്നാവും. ആ മാറ്റത്തിനായി നമുക്കൊരുമിച്ചു തുടക്കമിടാം.

    സസ്നേഹം ജോമോന്‍

    ReplyDelete
    Replies
    1. സിറോ മലബാര്‍ സഭ മാത്രമല്ല, എല്ലാ സഭക്കാരും എല്ലാവരെയും സ്വികരിക്കുന്നുണ്ട്. അകത്തു കയറിയാല്‍ പിന്നെ ചവിട്ടും തൊഴിയും കിട്ടും എന്നെ ഉള്ളു സിറോ മലബാറിലെ പ്രത്യേകത. പ്രിയപ്പെട്ട ജോമോന്‍, സഭയെ തകര്‍ക്കുക എന്ന ലക്ഷ്യമല്ല, എനിക്ക് മനസ്സിലായടത്തോളം അല്‍മായ ശബ്ദക്കാര്‍ക്കുള്ളത്. ഞാന്‍ കാണുന്നത് അവരോരോരുത്തരും അധികാരികളില്‍ നിന്ന് അനുഭവിച്ച ദുരനുഭവങ്ങലായിരിക്കണം അവരെ ഇത്ര ശക്തിയായി പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണു. തിര്‍ച്ചയായും അതിനെ അവഗണിക്കാന്‍ സഭക്ക് കഴിയും. പക്ഷെ കാലം ചെല്ലുന്തോറും സഭ അപഹാസ്യമായികൊണ്ടിരിക്കും എന്നേയുള്ളു. യുറോപ്പില്‍ ഒന്നൊന്നായി പള്ളികള്‍ അടഞ്ഞിട്ടും നാം പഠിക്കുന്നില്ല. പരിക്ഷണങ്ങള്‍ തുടരുന്നു. 'മാപ്പിള കൊണ്ടറിയും' എന്നൊരു ചൊല്ലുണ്ട്.

      ജോമോന്റെ അഭിപ്രായത്തില്‍ എല്ലാ ബിഷപ്മാരും ഒരുപോലെ ചിന്തിക്കുന്നു. അതും ശരിയല്ല. വടക്കേ ഇന്ത്യയില്‍ ബിഷപ്മാരും അച്ചന്മാരും ഭാരതിയതയുടെ പ്രചാരകരാണ്‌... എന്നതാണ് സത്യം. വ്യക്ത്തി സ്വാതന്ത്ര്യം അവര്‍ അനുവദിക്കുന്നു. വെടിം പടേം വെക്കാനും അവിടാളില്ല, അവര്‍ക്കത്‌ വേണ്ട താനും. തപസ് ധ്യാനത്തിന്റെ ഉപജ്ഞാതാവായ ഫാദര്‍ ദയാനന്ദ് IMS അദ്ദേഹത്തെ സന്ദര്‍ശിക്കുന്ന ക്രിസ്ത്യാനികളോട് ഗീത വായിക്കാന്‍ ഉപദേശിക്കുമായിരുന്നു.

      അലെക്സിന്റെ മക്കളെ ദളിതരുമായി ബന്ധിപ്പിക്കുമോ എന്ന ചോദ്യവും ബാലിശമാണ്. കുട്ടികളുടെ കാര്യത്തില്‍ വിവരമുള്ളവരാരും സ്വന്തം ഇഷ്ടം അടിച്ചേല്‍പ്പിക്കാന്‍ പോകില്ല. അത് ഓരോ വ്യക്തിയോടും ചോദിക്കേണ്ട കാര്യമാണ്.

      Delete
  2. "ദളിത്ക്രിസ്ത്യാനി എന്ന പദം തന്നെ തെറ്റാണ്. സിറോമലബാര്‍ സഭയില്‍ വിശ്വാസികള്‍ എല്ലാവരും ഒരുപോലെയാണ്."
    ജോമോന്‍റെ ക്രിസ്തുവചനം അനുസരിച്ച് സുന്ദരമായ തത്വം. ഇങ്ങനെ ബ്രാഹ്മണരും
    പറയും, ബ്രഹ്മാവിന്‍റെ ഒരേ അവയവങ്ങളാണ് ചതുര്‍വേദങ്ങള്‍. കാരണം ഒരു ശരീരത്തിനു എല്ലാ അവയവങ്ങളും ആവശ്യമാണ്.

    ഇന്ത്യയിലെ മൊത്തം കത്തോലിക്കരില്‍ എഴുപതു ശതമാനവും
    ദളിതരാണ്. സീറോമലബാറുകാരും ക്നാനായ്ക്കാരും ലത്തീന്‍കാരും ദളിതരും പല ഗോത്രങ്ങളിലുള്ള പ്രാകൃത ഹിന്ദുക്കളില്‍നിന്നും രൂപാന്ദ്രം പ്രാപിച്ച സ്ഥിതിക്ക് ക്രിസ്ത്യാനിക്ക് മറ്റൊരു പദത്തിന് ആവശ്യമില്ല.വസിഷ്ഠമുനിയുടെ മക്കളാണ് എല്ലാവരും. പോര്‍ട്ടുഗീസ്‌പാതിരിമാര്‍ ഉണ്ടാക്കിയ കള്ളകഥകളുടെ
    പേരില്‍ പലരും പലതട്ടുകളായി. അവരില്‍ മുന്തിയവര്‍ ആദിമലവര്‍ഗക്കാരുടെ രക്തംകൊണ്ട് ക്നനായിക്കാരുമായി.

    ദളിത്‌ എന്നു പറഞ്ഞാല്‍ തകര്‍ന്ന മനുഷ്യര്‍ എന്നാണുഅര്‍ഥം.സ്വാതന്ത്ര്യത്തിനു ശേഷം ഭരണഘടനയുണ്ടാക്കിയപ്പോള്‍ ഹിന്ദു ദളിതരെപ്പോലെ ക്രിസ്ത്യാനിയിലെ
    ഈ അവശര്‍ക്കും തുല്ല്യഅവകാശം നല്കുവാനായിരുന്നു അന്ന് നക്കല്‍ തയ്യാറാക്കിയത്. അതായത് ക്രിസ്ത്യന്‍ദളിതരെയും ഷെഡ്യൂള്‍ഡു വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന ഒരു ഭരണഘടന. മനുഷ്യരെല്ലാം ഒന്നാണെന്ന് വാദിക്കുന്ന അന്നത്തെ ക്രിസ്ത്യന്‍ നേതൃത്വം ക്രിസ്ത്യാനികളായ ദളിതക്കുള്ള സംവരണംനിരസിച്ചുകൊണ്ട് ഇല്ലാതാക്കി. ജാതിതിരിവ് ക്രിസ്ത്യന്‍മതത്തില്‍ ഇല്ലെന്നു നെഹ്രുവിനെയും അംബേദ്ക്കാര്‍ മുതലായ ഭാരതശില്‍പ്പികളെയും ബോധ്യപ്പെടുത്തി. ക്രിസ്ത്യാനി ദളിതര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ മുളയിലേതന്നെ നുള്ളികളഞ്ഞത് അന്നത്തെ ക്രിസ്ത്യന്‍ നേതൃത്വമാണ്. ഫലമോ,ദളിതരായ ഹിന്ദുക്കള്‍ ഇന്ന് ബ്രഹ്മനരെക്കാള്‍ ഉന്നത നിലകളിലായി. സംവരണംമൂലം ജീവിതത്തിന്റെ ഏതുതുറകളിലും ഹിന്ദു ദളിതര്‍ക്ക് ഉയരുവാന്‍ അവസരങ്ങള്‍ ഉണ്ടായി.

    എഴുപതുശതമാനം വരുന്ന ദളിത്ക്രിസ്ത്യാനികള്‍ക്ക് പ്രതീക്ഷിക്കാവുന്ന തൊഴിലവസരങ്ങള്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളാണ്. ദളിതരില്‍ ഉന്നതജോലി വഹിക്കുന്ന എത്രപേര്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ കാണുമെന്നു എനിക്കറിയത്തില്ല. പുരോഹിതര്‍ക്കും കൊഴക്കാരുടെ മക്കള്‍ക്കും ജോലി നല്‍കുന്ന സങ്കേതങ്ങളില്‍ തകര്‍ന്നു ജീവിക്കുന്ന ദളിതര്‍ക്ക് എന്തുകാര്യം. സീറോ മലബാര്‍സ്ഥാപനങ്ങളില്‍ ഒരു ശതമാനം ദളിതര്‍പോലും ജോലി ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല.
    ദളിത്ജനങ്ങളെതന്നെ സ്വാതന്ത്ര്യം കിട്ടികഴിഞ്ഞു സഭാനേതൃത്വം ചതിക്കുകയായിരുന്നു.
    ഇവര്‍ക്ക് സര്‍ക്കാരില്‍ ജോലിക്കുള്ള പഴുതുകള്‍ ഇങ്ങനെ അടഞ്ഞതുമൂലം തൊഴില്‍ ആശ്രയമുണ്ടായിരുന്നത് ക്രിസ്തിയന്‍ സ്ഥാപനങ്ങളായിരുന്നു.
    ക്രിസ്ത്യന്‍സ്ഥാപനങ്ങളില്‍ അങ്കമാലിയിലെ നെഴ്സസിനു കൊടുത്തതുപോലെ തുച്ഛമായ ശമ്പളത്തില്‍ ഡ്രൈവര്‍മാര്‍,കുക്ക്,പ്യൂണ്‍ ഗേറ്റ്കീപ്പര്‍ എന്നീ ജോലികള്‍ചെയ്തു അര്‍ദ്ധപട്ടിണിക്കാരായി ദളിത്‌ ക്രിസ്ത്യാനികള്‍ ജീവിക്കുന്നു. കാലാകാലം മനസ്സ് മാറണമെന്ന് ഉപദേശിക്കുന്ന സവര്‍ണ്ണ പുരോഹിതരുടേയും ബിഷപ്പ്മാരുടെയും മനസ്സ് എന്നാണോ മാറുന്നത്? കേരളത്തില്‍ എന്നാണോ ഇനി ഒരു ദളിത്‌കര്‍ഡിനാളിലിനെ വാഴിക്കുന്നത്‌?

    ReplyDelete
  3. അലെക്സിന്റെ കുറിപ്പ് നാം നന്നായി പരിചിന്തനം ചെയ്യേണ്ടത് തന്നെയാണ്. ദളിതരെ നാം ചതിച്ചു എന്നത് ചരിത്ര യാതാര്‍ത്ഥ്യം. ദളിത്‌ വര്‍ഷം ആചാരിച്ചതുകൊണ്ടോ, അവര്‍ക്ക് വേണ്ടി ഒരു ഞായര്‍ പിരിവെടുത്തു ശിലിച്ചതുകൊണ്ടോ തിരുന്നതല്ല അങ്ങിനെയുണ്ടായ നഷ്ടം. അന്ന് ഒരു മെത്രാന് പരിശുദ്ധാത്മാവിന്റെ വെളിപാട് അങ്ങിനെയാനുണ്ടായത്. ഭാരം ചുമക്കാന്‍ അല്മായനുണ്ടല്ലോ. ദിപികയുടെ അസ്ഥികുടം നാം ഇന്ന് ചുമക്കുന്നുണ്ടല്ലോ. അലെക്സ് പറഞ്ഞത് പോലെ ദളിതരെ മാറ്റി നിര്‍ത്തി നാം പദവികള്‍ പിടിച്ചെടുത്തു എന്നതില്‍ കഴമ്പില്ല. വടക്കേ ഇന്ത്യയില്‍ ദളിത്‌ ബിഷപ്പ് ഉണ്ടായിട്ടുണ്ട്. നാം ദളിതരെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ സംവരണം നടത്തി പുനരധിവസിപ്പിക്കണം. അവരുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസം ഉറപ്പു വരുത്തണം. ഒരു പള്ളി പണിയുന്ന തിവ്രതയോടെ ചെയ്യേണ്ടതാനത്‌.

    ഇയിടെ ഒരു ഹരിത ആദ്മിയ്തയെപ്പറ്റി കേട്ടു. കര്‍ഷകനുവേണ്ടി ഒരു സ്വരം. ഒരു വെള്ള ആദ്മിയത എന്നാണോ നെഴ്സ്മാര്‍ക്ക് വേണ്ടി നടത്തുക. മേല് നോവാത്ത ഇത്തരം നടപടികള്‍ അല്ല വേണ്ടത്. ക്രിയാത്മകമായി അവര്‍ക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങള്‍ നാം ചെയ്യേണ്ടതുണ്ട്. രാമപുരത്തു കുഞ്ഞച്ചന്‍ തുടങ്ങി വെച്ച പരിപാടികള്‍ക്കും തുരങ്കം വെച്ചത് നാം തന്നെ.

    ReplyDelete
  4. ഇത്തരം ഒരു ഫോറത്തിലൂടെ ചര്‍ച്ച ചെയ്തതിന്റെ ഫലമായി ദളിത ക്രൈസ്തവര്‍ക്ക് എന്തെങ്കിലും നന്മ വരുമെന്ന് കരുതുക വയ്യ. പക്ഷേ, ഇത്തരം ചിന്തകള്‍ പങ്കു വയ്ക്കുന്നതിലൂടെ വര്‍ത്തമാനകാല സമൂഹ ഘടനയുടെ സ്വഭാവം കൂടിയാണ് നാം അപഗ്രഥിക്കുന്നത്.

    ചങ്ങനാശ്ശേരി രൂപതയാകട്ടെ, പാലാ രൂപതയാകട്ടെ, എറണാകുളം ആകട്ടെ വിവാഹം ആലോചിക്കുമ്പോള്‍ എല്ലാവര്‍ക്കും നിറവും കുലവും പാരമ്പര്യവും നിര്‍ബന്ധം!

    വിദേശങ്ങളില്‍ വീട്ടുപേരുകള്‍ക്ക്‌ പ്രസക്തിയില്ല; നാട്ടിലോ? ഇന്നും ഓരോ കുടുംബവും അറിയപ്പെടുന്നത് പരമ്പരാഗതമായി കാത്തുസൂക്ഷിക്കുന്ന വീട്ടുപേരുകളിലൂടെയാണ്. കോട്ടയത്തുള്ളവന്‍ സ്ഥലം വിറ്റ് മലബാറില്‍ ചെന്നാല്‍ അവിടെ അവന്‍റെ വീട്ടു പേര് കോട്ടയത്തുള്ള വീട്ടുപേര് തന്നെയായിയിരിക്കും !

    ആധാരം എഴുതുന്നതില്‍ ഉള്‍പ്പെടെ ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഉള്ളതുകൊണ്ടാണ് പണ്ടും ഇന്നും നാട്ടില്‍ ഇത് സാധ്യമാകുന്നത്.

    ReplyDelete
  5. എഴുപത്തിയഞ്ചുശതമാനം ദളിതര്‍ ഉള്‍കൊള്ളുന്ന ക്രിസ്തീയസഭയില്‍ കത്തോലിക്കരുള്‍പ്പെടെ 85ശതമാനവും ക്രിസ്തീയനേതൃത്വം ഉയര്‍ന്ന ജാതിയില്‍നിന്നുമാണെന്നുള്ളതു തികച്ചും നീതികരിക്കാവുന്നതല്ല. സഭയ്ക്കുള്ളില്‍ ബ്രാഹ്മണരേപ്പോലെ പ്രഭുക്കന്മാരായി ജീവിക്കുന്നവരുടെ ആധിപത്യം അവസാനിപ്പിച്ചേ മതിയാവൂ. പ്രത്യേകിച്ചു കേരളസഭ വര്‍ണ്ണവ്യവസ്ഥ അവസാനിപ്പിച്ചു ദളിതര്‍ക്കും അവരുടെ സമുദായഉദ്ധാരണത്തിനായി സഭയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുവാനുള്ള കൂടുതല്‍അവസരങ്ങള്‍ കൊടുത്തില്ലെങ്കില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ സമുദായം പുരോഗമിക്കുകയില്ല.വര്‍ണ്ണവ്യവസ്ഥ ഇന്നും സഭക്കുള്ളില്‍ നിലനില്‍ക്കുന്നത് തീര്‍ത്തും ലജ്ജാവഹമാണ്. വര്‍ണ്ണവര്‍ഗസാമൂഹ്യ വ്യവസ്ഥിതികള്‍ക്കെതിരെ യേശുനല്‍കിയ സന്ദേശങ്ങള്‍ക്ക് വിരുദ്ധവും.

    മതവും രാഷ്ട്രവും ഒരുപോലെ ദളിത്‌ക്രിസ്ത്യാനികളെ അവഗണിക്കുകയാണ്. ഇവര്‍ ഇന്ന് ഹിന്ദു ദളിതരെക്കാള്‍ അമ്പതുവര്‍ഷം പുറകിലാണ്. മതമെന്നുള്ളത് ഒരാളിന്‍റെ സ്വാതന്ത്ര്യമാണ്. മതത്തിന്‍റെ പേരില്‍ ദളിതര്‍ക്ക് റിസര്‍വേഷന്‍ നിഷേധിക്കുന്നത്
    ഭരണഘടനവാഗ്ദാനത്തിന്‍റെ ലംഘനംകൂടിയാണ്. ദളിത്‌ക്രിസ്ത്യാനികളുടെ ഈ അവശ്യം ഒരു യാചനയല്ല തികച്ചും അവരുടെ സ്വാതന്ത്ര്യത്തിന്‍റെ അവകാശമാണ്‌. ഭരണഘടന ഉറപ്പുനല്‍കിയ നിയമവും.

    നിയമപരമായ അവകാശങ്ങള്‍‍ക്കായി കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഇവര്‍ മുറവിളി കൂട്ടുന്നു. മാറിവരുന്ന ഭരണകൂടങ്ങളെല്ലാം യാതൊരു മനുഷ്യത്വ
    പരിഗണനയും ഇവരോട് കാണിച്ചിട്ടില്ല. ക്രിസ്തുമതത്തില്‍ ചേര്‍ന്നതിനു ഇവര്‍ ഇന്ന് ഇവരുടെ പൂര്‍വികരെ പഴിക്കുന്നു. മാറിമാറി വരുന്ന ഭരണകൂടങ്ങള്‍
    വാഗ്ദാനങ്ങള്‍ കൊടുത്തിട്ടു ഇവരെ ചതിക്കുകയായിരുന്നു.

    ഉന്നതകുലക്രിസ്ത്യാനികളും എല്ലാക്കാലവും ദളിതരുടെ ദാരിദ്ര്യത്തെയും തൊഴില്‍ ഇല്ലായ്മയും ചൂഷണവുംചെയ്തിരുന്നു. സര്‍ക്കാരില്‍ ജോലിതേടിയാലും
    ഹിന്ദുദളിതര്‍ക്കാണ് റിസവേര്‍ഷന്‍വഴി ജോലിയേറെയും.ബുദ്ധമതത്തിലോ സിക്ക്മതത്തിലോ മതംമാറിയ ദളിതര്‍ക്ക്പ്രശ്നമില്ലതാനും.

    ക്രിസ്ത്യന്‍ദളിതര്‍ ഹിന്ദുമതത്തില്‍ ആയിരുന്നപ്പോള്‍ അന്ന് ഉയര്‍ന്നജാതികളുടെ ബലിയാടുകളായിരുന്നു.ക്രിസ്തുമതത്തില്‍ ചേര്‍ന്നത്‌ ഹിന്ദുമൌലികവാദികളുടെ വര്‍ണ്ണവ്യവസ്ഥയില്‍നിന്നു രക്ഷനേടുവാന്‍ ആയിരുന്നു. ക്രിസ്ത്യാനിപ്രഭുക്കന്മാര്‍ ദളിതരെയും തുല്യമായി പരിഗണിക്കുമെന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍ അവരുടെ
    സ്വപ്നങ്ങള്‍ എല്ലാംപാഴായി. എഴുതുവാനും വായിക്കുവാനും അറിയാവുന്നവര്‍ പോലും ഇന്നും ഇവരുടെ ഇടയില്‍ കുറവാണ്.

    ക്രിസ്ത്യന്‍സ്കൂളില്‍ പഠിക്കുന്ന ദളിതര്‍ക്ക് വീട്ടിലെ ദാരിദ്ര്യംകാരണം പഠനത്തില്‍
    ഉയരുവാനും സാധിക്കുന്നില്ല. പുരോഹിതരും കന്യാസ്ത്രികളും സമയം ചിലവഴിക്കുന്നത് പണക്കാര്‍ക്കും ഉന്നത കുല കുടുംബങ്ങളില്‍ നിന്നുമുള്ളവര്‍ക്കുമാണ്.പാവപ്പെട്ട ദളിത്‌ ക്രിസ്ത്യാനികളെ ക്രിസ്ത്യന്‍ സ്കൂളുകളില്‍ അവഗണിക്കുന്നതും അവരുടെ മാനസ്സികനിലയെ തകര്‍ത്തിട്ടുണ്ട്. ദളിതരുടെ
    കണ്ണുനീരിന്‍റെ ഉറവിടവും ക്രിസ്ത്യന്‍സ്കൂളുകള്‍ തന്നെയാണ്.

    ReplyDelete