Translate

Saturday, December 29, 2012

രൂപ'താ'മാര്‍ച്ചു തടഞ്ഞു

കാഞ്ഞിരപ്പള്ളിയിലെ ബിഷപ്പ്‌സ് ഹൗസിലേക്ക് രൂപ'താ'മാര്‍ച്ചു നടത്താന്‍ ശ്രമിച്ച ശ്രീമതി മോണിക്കാ തോമസിനെയും ജെ സി സി പ്രവര്‍ത്തകരെയും യുവദീപ്തിപ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ട് ഒരു സംഘം തടഞ്ഞു എന്നും സ്ഥലത്തു സംഘര്‍ഷാവസ്ഥയുണ്ടെന്നും ടി വി ചാനലുകളില്‍ സ്‌ക്രോളിങ് ന്യൂസ്

നമ്മുടെ പ്രവര്‍ത്തകരില്‍നിന്നു കിട്ടിയ ലേറ്റ് ന്യൂസ്

നാം ഒട്ടിച്ചിരുന്ന പോസ്റ്ററുകള്‍ മുഴുവന്‍ ഇന്നലെ രാത്രി നശിപ്പിച്ചിരുന്ന എതിരാളികള്‍ വഴി തടഞ്ഞപ്പോള്‍ സൗമ്യമായി നമ്മുടെ പ്രവര്‍ത്തകര്‍ തിരികെപ്പോരുകയും കുരിശു കവലയില്‍ കോര്‍ണര്‍ യോഗമാരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് നമ്മുടെ പ്രവര്‍ത്തകര്‍ പ്രസംഗിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിരാളികള്‍  വീണ്ടും അക്രമത്തിനു മുതിര്‍ന്നു. 

നമ്മുടെ പ്രവര്‍ത്തകരുടെ സമചിത്തതയും പോലീസിന്റെ സമയോചിതമായ ഇടപെടലും മൂലം പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. എങ്കിലും നമുക്ക് നമ്മുടെ ആശയപ്രചരണത്തിന് ലഭിക്കേണ്ട അവസരം പോലും പ്രതിയോഗികള്‍ ഇല്ലാതാക്കി. ചാനലുകള്‍ എങ്ങനെയാണ് പ്രതികരിച്ചത് എന്ന് നാളെ കാണാം.

2 comments:

  1. കേരള സഭയിലെ അലെക്സാണ്ടര്‍ ആറാമന്‍ അറയ്ക്കന്‍ തിരുമേനി വാഴ്ക - വിശുദ്ധ ഗുണ്ടാപ്പട യുവദീപ്തി വാഴ്ക

    ReplyDelete
  2. "നമുക്ക് നമ്മുടെ ആശയപ്രചരണത്തിന് ലഭിക്കേണ്ട അവസരം പോലും പ്രതിയോഗികള്‍ ഇല്ലാതാക്കി." (Interim report)

    ഇത് ശരിയല്ല. കുമാരി ഇന്ദുലേഖ സര്‍വ്വ ശക്തിയും ഉപയോഗിച്ച്, ശരിക്കുള്ള സന്ദേശം വളരെ വ്യക്തമായി കൊടുത്തുകൊണ്ടിരുന്നു. കുരിശുപള്ളി മുക്കില്‍ നിന്ന് രണ്ടുപേര്‍ സംസാരിച്ചു. ഏതാനും പേര്‍ കൂടി സംസാരിച്ചാലും അധികമൊന്നും ശ്രദ്ധിക്കപെടുമായിരുന്നു എന്ന് തോന്നുന്നില്ല. രണ്ടു വഴികളില്‍ കൂടി നടത്തിയ മാര്‍ച്ചിനിടെ വഴിവക്കിലുള്ള എല്ലാവരും അറിയുകയും അവരുടെ അംഗവിക്ഷേപങ്ങളാല്‍ ഞങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്തുകൊണ്ടാണിരുന്നത്. അത് തന്നെ വലിയ നേട്ടമാണ്. ജാഥാ മെത്രാസനത്തോട് അടുക്കുന്നത് ഭയന്നിട്ടാണല്ലോ അരക്കലിന്റെ ചോട്ടാ ഗുണ്ടാകളെ ഏര്‍പ്പെടുത്തി തടഞ്ഞത്. അയാള്‍ ഭയപ്പെടുന്നു എന്നത് തന്നെയാണ് നമ്മുടെ നേട്ടം. ഇനിയങ്ങോട്ട് ഈ ഭയം കൂടും. സത്യം ഗ്രഹിക്കുന്നവര്‍ ഏറുമ്പോള്‍, ഒരു തിരുമേനിക്കും വഴിയെ പോകാന്‍ മേലെന്നാകും. അടച്ചുപൂട്ടി അകത്തിരുന്ന് ദ്രവിക്കട്ടെ. ഗദാഫി ചെയ്തതുപോലെ കാഞ്ഞിരപ്പള്ളിക്കടിയില്‍ കൂടി വല്ല തുരംഗവും ഇതിനകം ഉണ്ടാക്കുന്നുണ്ടോ എന്നതും അന്വേഷിക്കേണ്ടതാണ്. അന്ത്യം അയാളുടെതുപോലെ അകാതിരിക്കട്ടെ.

    ReplyDelete