Translate

Thursday, December 6, 2012

കുപ്പായം ‍ ഊരെരുതെന്നുള്ള വിവാദവുമായി സ്വതന്ത്രചിന്തകനും ചിന്തകളും



അടുത്ത കാലത്തു പൊന്കുന്നം അടുത്തുള്ള ചെന്നാക്കുന്നു ഇടവക പള്ളിയില്‍ ലൈംഗിക കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു പുരോഹിതനെയും പങ്കാളിയായ സ്ത്രീയെയും പാതിരാക്കു നാട്ടുകാര്‍ പിടികൂടി കാഞ്ഞിരപ്പള്ളി ബിഷപ്പിനെ എല്പിച്ചതായ ഒരു വാര്ത്ത സീറോ മലബാര്‍വോയിസ്‌ പ്രസിദ്ധീകരിച്ചിരുന്നു. നിയമത്തിന്റെ മുമ്പില്‍ ഈ ഒളിച്ചുള്ള ലൈംഗിക കേളികള്‍ തെറ്റല്ലെന്ന് സ്വതന്ത്ര ചിന്തകന്‍ വീറോടെ മറ്റൊരു ലിംങ്കില്‍ വാദിക്കുന്നുമുണ്ട്.പങ്കാളിയായ സ്ത്രീയില്‍ സഹതാപം ഇല്ലാതെ, പുരോഹിതനില്‍ മാത്രമാണ് അദ്ദേഹം സഹതപിക്കുന്നതും. കുറ്റം നാട്ടുകാരിലും ചുമത്തുന്നു. ക്രൈസ്തവ ധര്മ്മത്തിനെതിരായി നാട്ടുകാരുടെ അപക്വമായ ഈ പ്രവര്‍ത്തിയെ ഞാനും ചിന്തകനോപ്പം അനുകൂലിച്ചു.


ഒരു പുരുഷന്‍,   മറ്റൊരു  സ്ത്രീയുമായി   ലൈംഗികതയില്‍ ഏര്‍പ്പെട്ടാല്‍  പങ്കാളി വിവാഹിതയായ സ്ത്രീയാണെങ്കിലും ഇന്ത്യാനിയമത്തില്‍ കുറ്റകരമല്ലെന്നു സ്വതത്ര ചിന്തകന്‍ പറയുന്നു. അവിവാഹിതര്‍ വിവാഹം  കഴിക്കുവാനുള്ള ഉദ്ദേശത്തില്‍ ഒന്നിച്ചു താമസിച്ചു ലൈഗികതയില്‍ മുഴങ്ങുന്നത് നിയമ വിരുദ്ധമല്ല.   വൈക്കോപീഡിയായുടെയും  ഇന്ത്യയിലെ വക്കീലന്മാരുടെയും ഒരു മാസം മുമ്പ് വന്ന സൈബര്‍ പേജുകളില്‍ കാണിക്കുന്ന നിയമങ്ങള്‍ അദ്ദേഹം അംഗീകരിക്കുന്നില്ല. ചിന്തകന്റെ അഭിപ്രായം സാധുകരിക്കുവാന്‍ തെളിവായി ഇവിടെ ഒന്നും അദ്ദേഹം ലിംക് ചെയ്തിട്ടുമില്ല.  ഒരു വര്ഷം മുമ്പ് വന്ന ടൈംസ്‌ ഓഫ് ഇന്ത്യുടെ വിധി ന്യായം  ഇവിടെ ലിങ്ക് ചെയ്യുന്നു.


“Section 497: “Whoever has sexual intercourse with a person who is and whom he knows or has reason to believe to be the wife of another man, without the consent or connivance of that man, such sexual intercourse not amounting to the offence of rape, is guilty of the offence of adultery, and shall be punished with imprisonment of either description for a term which may extend to five years, or with fine, or with both. In such case, the wife shall not be punishable as an abettor.”

ഈ നിയമം അസാധുവാക്കിയെന്നും സ്വതന്ത്ര ചിന്തകന്‍ വാദിക്കുന്നു. വ്യക്തമായ ഒരു ഉത്തരം എനിക്കില്ല.

ലൈംഗിക കുറ്റവാളികളെ പറ്റിയുള്ള ഇന്ത്യാനിയമം  കാലഹരണപ്പെട്ടതെന്ന് സ്വാതന്തചിന്തകനും.  നിയമം മാറ്റമില്ലാതെ തുടരുന്നുവെന്ന തെളിവുകള്‍ ചിന്തകന്‍ അം ഗീകരിക്കുന്നുമില്ല. മറ്റൊരുരാജ്യത്ത് താമസിക്കുന്ന എനിക്ക് വ്യക്തമായ തെളിവുകള്‍ കിട്ടുവാന്‍ സാധ്യതയില്ലാത്തതിനാല്‍ പത്രത്തിലെയും വിക്കൊപിടിയായുടെയും വക്കീലന്മാരുടെയും സൈബര്‍ പേജുകളെ മാനിക്കാതെ സ്വതന്ത്രചിന്തകന്റെ  അഭിപ്രായത്തെ ഞാന്‍ സ്ഥിതികരിക്കുകയാണ്.
 
പുരോഹിതന് വിവാഹിതനാകുവാന്‍ ഉദ്ദേശം ഉണ്ടായിരുന്നുവെങ്കില്‍ അയാള്‍ കുറ്റക്കാരനല്ലായെന്നു സമ്മതിക്കാം. സ്വതന്ത്ര ചിന്തകന്റെ    ലൈംഗിക നിയമത്തിന്‍റെ മുമ്പില്‍ സ്ത്രീയുമായുള്ള ലൈംഗിക വേഴ്ച കുറ്റകൃത്യമല്ല. ലൈംഗിക കുറ്റങ്ങളില്‍ സ്ത്രീയെ ഒഴിവാക്കിയിരിക്കുന്ന നിയമമുള്ള ലോകത്തിലെ ഏകരാജ്യം ഇന്ത്യാമാത്രമാണ്.

 അയാള്‍ കുപ്പായം ഉരുന്നതിനോട് യോജിക്കുന്നില്ല, അയാള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിച്ചാല്‍ മതിയാവുമെന്നു  സ്വതന്ത്ര ചിന്തകന്‍ പറയുന്നു.  ചിന്തകന്‍ പുരോഹിതനില്‍ മാത്രമേ സഹതാപം കാണിക്കുന്നുള്ളൂ. പാവപ്പെട്ട ആ സ്ത്രീയുടെ ദുഖത്തെ അറിയണ്ട. മാന്യമായ ഏതെങ്കിലും കുടുബത്തിലെ ഒരു പുരുഷന്‍ ഇനി അവളെ വിവാഹം ചെയ്യുമോ? പുരോഹിതന് ഇവിടെ ഒരു പക്ഷിക്ക് രണ്ടു വെടിയാണ്. മാന്യമായി കുപ്പായം ഇട്ടു കുര്‍ബാനയും ചെല്ലാം, കുപ്പായത്തിനുള്ളില്‍ അയാളുടെ മറ്റു തൊഴിലുകള്‍ തുടരുകയും ചെയ്യാം.

 ആ സ്ത്രീയെ വിവാഹം കഴിക്കുന്നതിനു സ്വതന്ത്രചിന്തകന്‍ അനുകൂലിക്കുന്നുമില്ല. പാപം പാപമാണ്. ലോകത്തില്‍ ജീവിക്കുവാന്‍ അവകാശം അയാള്‍ക്കുണ്ട്. വത്തിക്കാന്റെ പുരോഹിതര്‍ക്കുള്ള ബ്രഹ്മചര്യ നിയമം എടുത്തു കളയുകയാണ് മാര്‍ഗം. സുവിശേഷത്തിലെ പോള്‍ പറഞ്ഞതുപോലെ വികാരത്തോടെ ജീവിക്കുന്നതിലും ഭേദം വിവാഹിതനാവുന്നതാണ്നല്ലത്. ധൂര്ധപുത്രന്‍ തിരിച്ചു വന്നതുപോലെ അയാളെ പുരോഹിതനായി  സ്വീകരിച്ചുവെന്നു ഇരിക്കട്ടെ.  മറ്റൊരുവളുടെ ഹൃദയം പൊട്ടിച്ച ഇയാളെ ഇനി അള്‍ത്താരയില്‍ പൂജിക്കണോ? കുപ്പായം ഊരിയാല്‍ മതത്തിന് പുറത്താക്കും. ഇതും ഒരു കാടന്‍നിയമം തന്നെ.

വേശ്യയായ ഒരു സ്ത്രീയുമായി ബന്ധമായിരുന്നുവെങ്കില്‍ കുര്ബാനയിലെ യേശുവിന്റെ പരിശുദ്ധമായ ശരീരത്തെ  കറപുരണ്ട അയാളുടെ കൈകള്‍ സ്പര്‍ശിച്ചു  അശുദ്ധമാക്കണോ?  സ്വതന്ത്രചിന്തകന്‍ ശ്രീ അനൂപിനെഴുതിയ  മറുപടിയില്‍ മുപ്പതിനായിരം പുരോഹിതരില്‍ നൂറു പുരോഹിതര്‍ ഒന്നുമല്ലെന്നും എഴുതിയിരിക്കുന്നു. ഒരു തുള്ളി വിഷം ആണെങ്കിലും വിഷമാണ്. ശുദ്ധമായ വെള്ളം കുടിക്കുവാനെ ഏവരും താത്പര്യപ്പെടുകയുള്ളൂ.   പാമ്പിന്റെ വിഷവും എടുത്തു കളയാറുണ്ട്.

പുരോഹിതരിലും HIV അതിവേഗം പടര്‍ന്നു പിടിക്കുന്നുവെന്നും ലോക വാര്‍ത്തകളില്‍ കാണുന്നു. കുറ്റം ചെയ്ത യൂദാസ്  ബലിയില്‍പങ്കെടുക്കാതെ ഉടന്‍ അവന്‍ ഇറങ്ങിപ്പോയി. എങ്കില്‍ എന്തുകൊണ്ട് പുരോഹിതര്‍ക്ക് രോഗങ്ങള്‍ കുഞ്ഞാടുകളില്‍ പകര്‍ത്താതെ കുപ്പായം ഊരി  മറ്റു തൊഴിലുകളില്‍ പോയിക്കൂടാ.

സ്വതന്ത്ര ചിന്തകന്‍ ചോദിച്ചു, വിവാഹിതന്‍ ലൈംഗിക കുറ്റവാളിയെങ്കില്‍ കുടുംബ ബന്ധം ഉപേക്ഷിക്കുമോ? മക്കളെ പ്രതി കുടുംബം നില നിര്ത്തിയെന്നിരിക്കും. മറിച്ചു പുരോഹിതന്‍ കുപ്പായം ഊരിയാല്‍ കുഞ്ഞാടുകള്‍ക്ക് ഒന്നും സംഭവിക്കുകയില്ല. മറ്റൊരു ഇടയന്‍ വന്നാലും കുഞ്ഞാടുകള്‍ക്ക് വിത്യാസം അറിയത്തില്ല. കാരണം അവരുടെ ബുദ്ധി പുരോഹിതര്‍ മരവിപ്പിച്ചു കളഞ്ഞു.

എന്റെ ഭാര്യ ഭൂമിയോളം ക്ഷമിക്കുന്നവളാണ്. ഞാന്‍കാരണമില്ലാതെ അവളെ തല്ലിയാലും അവള്‍ ക്ഷമിക്കും. ചിരിച്ചുകൊണ്ട് കാപ്പി പിന്നെയും നേരം വെളുക്കുമ്പോള്‍  കൊണ്ടുവന്നു തരും. എന്നാല്‍ എന്റെ ദേഹത്തെ മറ്റൊരു സ്ത്രീയുടെ  സുഗന്ധമണം  അവള്‍ സഹിക്കുകയില്ല. പുറം കാലുകൊണ്ട്‌ അവള്‍ എന്നെ സ്ഥിരമായി അടിച്ചു പുറത്താക്കും. ബ്രഹ്മചാരിയായ ഒരു പുരോഹിതന്റെ പൌരാഹിത്യം എന്നു പറയുന്നതും കഴുത്തിനു ചുറ്റും ശ്വാസം മുട്ടിക്കുന്ന തെറ്റായ ഭാര്യയുമൊത്തുള്ള ജീവിതത്തിനു തുല്യമാണ്. അതിനു പുരോഹിതന്‍ ഒരു മിസ്ട്രസ്സിനെ കണ്ടുമുട്ടുന്നതും പരിഹാരമാര്‍ഗമല്ല.

അധാര്‍മ്മികമായി ജീവിക്കുന്ന പുരോഹിതര്‍ സഭയില്‍ നിന്ന് പോവണം. കുഞ്ഞുങ്ങളെ പീഡി പ്പിക്കുന്നവര്‍, വ്യപിചാരം ചെയ്യുന്നവര്‍, സ്വ വ ര്‍ഗരതിക്കാര്‍ ബലാല്‍സംഗം ചെയ്യുന്നവര്‍ എല്ലാം ഈ നൂറില്‍ ഉണ്ട്.  സഭയാണ് വലുത്. യൂദാസ്സുകളല്ല. സ്വതന്ത്ര ചിന്തകന്റെ നൂറു യൂദാസുകളെ ചുമന്നുകൊണ്ടു സഭ നടന്നാല്‍ മറ്റു പതിനായിരം നല്ലവരായ പുരോഹിതരോട് ചെയ്യുന്ന അനീതിയുമാണ്. കുറച്ചു പേരെ ജയിലിലും അടക്കണം. ഒരു ചെന്നായെ ആട്ടിന്‍കുട്ടിയുടെ വേഷവുമായി വീണ്ടും കുഞ്ഞാടുകളെ ഭക്ഷിക്കുവാന്‍ വിടണോ? 

 രണ്ടാംനൂറ്റാണ്ടിനുശേഷം ക്രിസ്തുവിന്റെ സഭയില്‍ അനേക പുരോഹിത രക്തസാക്ഷികളുണ്ടായിട്ടുണ്ട്. ആദ്യമ നൂറ്റാണ്ടുകളില്‍ ക്രിസ്ത്യന്‍ പുരോഹിതനായ ഹരലംബോസ് (Haralambos)നെ ക്രിസ്തുവിനെതിരായ ജനം താടിക്കു പിടിച്ചു നിരത്തില്‍ക്കൂടി ഇഴച്ചു വലിച്ചുകൊണ്ടു നടന്നു. കാരണം, അദ്ദേഹം ജീവന്റെ ഭീഷണിയിലും ക്രിസ്തുവിനെ തള്ളി കളഞ്ഞില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പൌരാഹിത്വത്തിന്റെ പവിത്രതയേ പുരോഹിതര്‍തന്നെ നശിപ്പിച്ചു തെരുവില്‍ ഇഴച്ചുകൊണ്ടു നടക്കുന്നതും ഒരു വിരോധാഭാസമാണ്. വാര്‍ത്തകള്‍ സ്വതന്ത്ര ചിന്തകന്റെ നൂറു യൂദാസുകളെകൊണ്ട് നിറഞ്ഞു. ഇനി ക്ഷമയില്ല. പുരോഹിതന്റെ കുപ്പായം ലൈംഗിക പാപക്കറയാല്‍ കട്ടിപിടിച്ചിരിക്കുകയാണ്.

16 comments:

  1. സ്വതന്ത്ര ചിന്തകന്‍ സ്വതന്ത്രനല്ലെന്നു ജൊസഫ് സാറിനു മനസ്സിലായില്ലേ? വാല്‍ നക്ഷത്രം പോലെ പ്രേതാത്മാവായി വിലാസമില്ലാതെ അലയാന്‍ വിധിക്കപ്പെട്ട സ്വതന്ത്ര ചിന്തകനോടും എനിക്ക് സ്നേഹമേയുള്ളൂ. ഇവിടെ മൂത്രം ഒഴിക്കരുത് എന്ന് എഴുതികണ്ടാല്‍ അതിനു പറ്റിയ ഒരു സ്ഥലം കണ്ടെത്തിയല്ലോയെന്നു ചിന്തിക്കുന്ന ഒരു മലയാളിയുടെ കണ്ണാടിയിലൂടെ നോക്കിയാല്‍ ആ മനുഷ്യന്‍ ഒരിക്കലും സ്വതന്ത്രനായിരുന്നില്ലെന്നു കാണാവുന്നതല്ലെയുള്ളൂ.
    ആ അച്ചനും ചെറുപ്പം മുതല്‍ കേട്ട വേദവാക്യങ്ങളുമായി ദൈവരാജ്യത്തിലേക്ക് ഇറങ്ങിയതാണ്. വ്യക്തിപരമായി എനിക്കാ വൈദികനോട് തോന്നുന്നത് സഹതാപമാണ്. അനുഭവത്തില്‍ അതിന്റെ ബുദ്ധിമുട്ട് മനസ്സിലായി മനുഷ്യസഹജമായ വികാരങ്ങള്ക്ക്് അടിമപ്പെടുകയും ചെയ്തു. ഇത് ഒരാളല്ല, പലരും ചെയ്യുന്നതാണ്, മിക്കവരും പിടിക്കപ്പെട്ടിട്ടില്ലായെന്ന വ്യത്യാസമേയുള്ളൂ. അരീം തിന്ന് ആശാരിച്ചിയേം തിന്നിട്ടു പിന്നെയും മുറുമുറുക്കുന്ന ചില വിരുതന്മാരുണ്ട്. അവരെക്കാള്‍ എത്രയോ ഭേദം.
    അല്മാ്യ ശബ്ദത്തിന്റെ ലക്‌ഷ്യം അതല്ലല്ലോ. അത് ശരിയാണെങ്കില്‍ ശരി അല്ലെങ്കില്‍ തെറ്റ്; നമ്മളാരാ വിധിക്കാന്‍? ഇന്ത്യന്‍ കോണ്സ്റ്റി ട്യുഷന്‍ അല്ലല്ലോ ആല്മാവിന്റെ ഗതി നിര്ണ്ണ്യിക്കുന്നത്. അതുപോലാണോ ആവേമരിയാ?

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
    Replies


    1. 1. The blog master will most likely trash comment if the posting is not related to the material. This is not a democratic platform. He has full right to delete the comments. Usually he does if he smells the hint against the interest of this blog. Why don’t you join as a contributor with your Gmail id? There is no such problem if you become a Contributor with some of the brightest minds and share your thoughts.

      Powetthil is not the subject matter of this thread. I differ totally his policy with in the church. It does not mean that I hate him. As you said why do I annoy myself from a public blogs? Now you know the Earth was not the center of the universe. Nicolas Copernicus and Galileo are laughing at Church, Right!!!

      2. It is very bad news regarding moral policing everywhere our land. It sounds like monstrous acts of land of barbarians. God has nothing to do with punishment. He is not carrying any guns to execute the people. If God loves, kind, and merciful, why would He punish? What kind of God would cast someone into a fire to be tormented forever

      3. Money and power will rule the land. Clergy, politicians, wealthy never prosecuted. Justice is not for poor people. The law is with them always. It does not mean that India is a free country for adultery. If there is such law enacted the Muslim people will blast the country. Ours is a great country of Kunjalikutty, T.M.Jacob, Pedi, rapist, hoarding, Church mafias and priests. God bless and your belief if century old adultery law is nullified.
      4. Here is my agreeing on you disagreement. This is not the solution for a girl who became victim from a priest. He was stealing her sex and chastity. Where is your compassion? What kind of church law against a heart breaking women. The church should change the law to continue him as a married priest. Does it mean we have to hate the entire Church and all its priests? (Free thinker) Absolutely not, the solution is to kick out all the hells the conservative leaders of the church. The Syro Malabarian church is laid with the foundations of devils and a fake Thomas. This is a money mongering church. Mammon is the motto of these metal headed people. Many priests from Syros Malabarian Episcopalians steal the innocent’s chastity with in their frocks. Free thinker wanted them as wolfs in sheep skin. This is utterly a pathetic thinking.

      5. It is true the sacrament is valid according to the church law. Would you tell me the layman law? I don’t see the rules and regulations of sacraments from Jesus teachings.

      6. What was the question? Did you get any right answer?

      7. Of course if a priest indulges in unchristian acts habitually, then the church should defrock him provided the sin is solely on him. Here, he was playing with a life of a young lady. If she gets illegitimate child by seducing with priest who will take care the unwanted child? I agree thousand chances to keep arrogant priests. This is up to you to stick your points. It is interesting to note that my way of thinking is just opposite of yours always.

      8. What is the practical way to save 9900 priests? They did not commit any crime. Why do you save the innocent majority? Free thinker; think all of your negative versions when you have free time. Let the church free you ever from the conservatives’ thoughts. This platform feels all your free thoughts are monsters and away from the mainstream of life.

      Delete
    2. This comment has been removed by the author.

      Delete
    3. I am sorry to differ with you Mr Free thinker. Suppose a priest and an ordinary man commits the same sin, for example adultery. I feel the punishment to the priest should be ten times that of the ordinary man. Reason: the priest did it in spite of his knowledge. He is supposed to lead other people. He should be a role model to others. For that he is appointed and paid for. But the common man. Out of his mental weakness he did it. It can be pardoned. In short, the seriousness of a crime is directly proportional to the status of the person who commits it.

      Delete
  3. What ever crimes a priest commit, the sacraments he perform are still valid.ഇത് സഭ പറയുന്നതല്ലേ? കോട്ടൂര്‍ ചൊല്ലുന്ന കുര്‍ബ്ബാനയും വട്ടായി ചെല്ലുന്നതും ദൈവത്തിനു തുല്യം ആണെങ്കില്‍ -ആ ദൈവത്തിനെന്തോ കുഴപ്പമില്ലേ ?

    ReplyDelete
  4. Mr Free Thinker
    കേരള കത്തോലിക്കാ സഭയിലെ സന്യസ്ഥരില്‍ നൂറില്‍ 90 എണ്ണവും പെഴകള്‍ ആണ് .

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. This is an intelligence test. What is the connection between a marriage and the blessing of the priest who is present at the ceremony? Would you like to answer, Free Thinker?

    ReplyDelete
  7. വിവാഹത്തിന്റെ കര്‍മ്മികര്‍ വധൂ വരന്മാര്‍ ആണ് - അച്ചനോ മെത്രാനോ അല്ല - പുലിക്കുന്നന്‍ സര്‍
    എത്രയോ കല്യാണം പള്ളിയില്‍ വെച്ച് നടത്തിയിരിക്കുന്നു ,അപ്പൊ പേടിച്ചു കല്യാണത്തിന്റെ കൂടെ കുര്‍ബ്ബാന
    നിരബ്ബന്ധമാക്കി -അച്ചന്‍സ് - കാഞ്ഞ കുരുട്ടുപുത്തി തന്നെ .
    കൂദാശ എന്ന് പറയുന്നത് തന്നെ കളിപ്പീരല്ലേ ?

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. പുരോഹിത ലൈംഗികപീഡന കേസുകള്‍ക്കും കെട്ടുകണക്കിന് പണം പള്ളിക്ക് ചിലവില്ലേ. കേസുകള്‍ തീരുന്നതുവരെ കത്തോലിക്കര്‍ മറ്റു മതവിഭാഗങ്ങളില്‍ വിവാഹം നടത്തരുതേ ?

      Delete
    3. http://almayasabdam.blogspot.in/2012/09/blog-post_12.html

      If this Free Thinker wishes, he could refer to this article, which points out a stupid error written down in the catechism text books used in Kerala. അത് തെറ്റല്ല,ശരിയാണ് എന്ന് Free thinker വാദിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, അയാള്‍ എങ്ങനെയും എഴുതിക്കണ്ടു:

      "The Catholic Church teaches that marriage is the union between three persons not just two persons. Well who is the third person? The God Almighty is the third person present in the marriage. So in order to symbolize his presence a priest should also be present in marriage ceremony."
      അങ്ങനെയെന്നാല്‍, എല്ലാ സംഭവത്തിലും എല്ലാ മനുഷ്യബന്ധങ്ങളിലും ദൈവസാന്നിദ്ധ്യമുള്ള നിലയ്ക്ക്, അവിടെയെല്ലാം ദൈവത്തെ "symbolize" ചെയ്യാന്‍ ഒരു വൈദികന്‍ വേണ്ടിവരും. നല്ല ശേലായി! ഈ കള്ളദൈവങ്ങളെ തട്ടിയിട്ട് ഒരുത്തര്‍ക്കും ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥയാകും. ഇപ്പോള്‍ തന്നെ ഒരാവശ്യവും ഇല്ലാത്തിടത്തൊക്കെ ഇവര്‍ തിക്കിക്കയറാറുണ്ട്. കെട്ടിന്റെ സമയത്ത് മാത്രമല്ല, തലേദിവസം തന്നെ ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടില്‍ ചെന്ന് "ആശീര്‍വദിക്കുന്ന"പുതിയ പരിപാടിയും തുടങ്ങിയിട്ടുണ്ട്. ഇനിയിപ്പോള്‍, ആദ്യരാത്രി, ഹണി മൂണ്‍, പ്രസവം എന്നിങ്ങനെ എല്ലായിടത്തും ദൈവത്തെ "symbolize" ചെയ്യാന്‍ ഇവന്മാര്‍ ഇടിച്ചുകയറും. അത്രയ്ക്ക് വേണോ Mr Free Thinker? ദൈവവും നമ്മെപ്പോലെ ഒരു വ്യക്തിയാണെന്നൊക്കെ ബാലിശമായി ചിന്തിഞ്ചു തഴങ്ങിയവരോട് ഇതൊക്കെ പറഞ്ഞു സമം കളയുന്നത് ഇതോടേ ഞാന്‍ നിറുത്തുന്നു. Have a nice time, Mr FT!

      Delete
    4. This comment has been removed by the author.

      Delete
  8. പുലികുന്നന്‍ കര്‍മ്മികനായി പള്ളിയില്‍ വെച്ച് നടത്തിയ വിവാഹങ്ങള്‍ക്ക് വികാരി അന്ഗീകാരവും സര്‍ട്ടിഫികറ്റും കൊടുത്തിട്ടുണ്ട്‌ ,
    പലയിടത്തും , വിവാഹത്തിന് വൈദികന്റെ ആവശ്യം ഇല്ല കാനോനിക നിയമത്തില്‍ - ഇത് ജനം മനസ്സിലാക്കി തുടങ്ങിയതോടെ
    കുര്‍ബ്ബാനതൊഴിലാളികള്‍ പീടൊഫില്‍ ബുദ്ധിയില്‍ കുര്‍ബ്ബാന നിര്‍ബന്ധമാകി ,വിവാഹത്തിന് മാത്രമല്ല മമ്മോദീസയ്ക്കും .

    ReplyDelete
  9. കേരളത്തിലും പുരോഹിതരുടെ ബാലപീടനങ്ങള്‍ ഒട്ടും കുറവില്ല ,സെമിനാരിയില്‍ പഠിക്കുന്ന ഈ വിദ്യകള്‍ അവര്‍ പറ്റുമ്പോള്‍ ഒക്കെ
    പുറത്തു എടുക്കാറുണ്ട് .നമ്മുടെ കപട സദാചാരം മൂലം അവര്‍ രക്ഷപ്പെട്ടു പോകുന്നു എന്ന് മാത്രം .നമ്മുടെ സകല പാട്ടുകളും എഴുതിയ വീരന്‍
    ഏതൊക്കെ ഭവനങ്ങളില്‍ ഇരുന്നിട്ടുണ്ടോ അവിടൊക്കെ ഈ പ്രത്യേക കല പ്രകടമാക്കിയിട്ടുണ്ട് .കേരളത്തിലെ അള്‍ത്താര ബാലന്മാര്‍ എല്ലാം
    സത്യം തുറന്നു പറയാന്‍ തുടങ്ങിയാല്‍ സഭ ബാക്കിയുണ്ടാകില്ല

    ReplyDelete