Translate

Thursday, December 8, 2011

Atheists Who Go to Church

Atheists Who Go to Church: Doing It for the Children - Yahoo! News:

'via Blog this'

1 comment:

  1. അജ്ഞ്ഞേയതാവാദികളും നാസ്തികചിന്താഗതിവാദികളും ഒരുപോലെ ബലഹീനമായ മനസ്സിന് ഉടമകളാണ്. അമേരിക്കന്‍ സാമ്രാജ്യത്തിനുതന്നെ വെല്ലുവിളിയായിരുന്ന റഷ്യയുടെ അന്തരിച്ച ക്രൂഷ്ചേവ്പോലും മരണസമയത്ത് തന്‍റെ നാസ്തികത്വം മറന്നു ദൈവമെയെന്നു വിളിച്ചുവെന്നു ദീപികയില്‍ വായിച്ചിരുന്നു. ക. നി.മു.സ ക്കാര്‍ ഉണ്ടാക്കിയ കള്ളകഥയാണോയെന്നു അറിയത്തില്ല.

    കത്തോലിക്കാവിശ്വാസികളില്‍ ഏറെപ്പേരും ഇന്ന് കയ്യാലപ്പുറത്തെ തേങ്ങാപോലെയാണ്. പള്ളിയില്‍ പോയതുകൊണ്ട് ദൈവവിശ്വാസിയാകണമെന്നില്ല. പലരും കുടുംബവുമൊത്തു പോവുന്നത് ഒരു നേരംപോക്കിനാണ്. കൂട്ടുകാരുടെ ഭാര്യമാരുമൊത്ത് സല്ലപിക്കാനും ഒരു അവസരം. പിന്നെ ഒരു സാമൂഹ്യ കൂടികാഴ്ചയും.

    പള്ളിയുടെ ബലിപീഡത്തെ ഏറ്റവും ബഹുമാനം കാണിക്കാത്തത് കപ്യാരും കത്തനാരുമാണ്. അള്‍ത്താരക്ക് മുമ്പില്‍കൂടി കുര്‍ബാനകഴിഞ്ഞു ഒന്ന് മുട്ട്കുത്തുവാന്‍പോലും തയ്യാറാകാതെ തെക്കുംവടക്കും ആരെയോ ഒക്കെ അന്വേഷിച്ചു നടക്കുന്നതുകാണാം.

    നിരീശ്വരവാദികള്‍ ദൈവത്തിന്‍റെ മിഥ്യാകള്‍തേടി പള്ളിയിലും അമ്പലത്തിലും പോകാറുണ്ട്. അത് അവരുടെ വിശ്വാസംകൊണ്ടല്ല. മറിച്ചു ദൈവം മനുഷ്യന്‍റെ ഭാവനകളില്‍നിന്ന് ഉടലെടുത്ത ഗവേഷണങ്ങള്ക്കായും ബലഹീനന്‍റെ ദുര്‍ബലമനസ്സാണ് ദൈവമെന്നു സ്ഥാപിക്കുവാനും ആയിരിക്കും.

    പോട്ടയില്‍ ഞാന്‍ ഒരാഴ്ച ധ്യാനം കൂടിയിട്ടുണ്ട്. ശരിയായ ഒരു ഭ്രാന്തന്‍ലോകം. മനസ്സിനെ ദുര്‍ബലമാക്കുന്ന വിഷപാമ്പുകളുടെ ഒരു ലോകം. എന്‍റെ മനസ്സും ചില നിമിഷങ്ങളില്‍ പതറിപോയിട്ടുണ്ട്. ഒരു ഉപദേശി തകര്‍പ്പന്‍ ഒരു തീപ്പൊരി പ്രസംഗത്തിനു ശേഷം ഇപ്പോള്‍ മാതാവിനെ കണ്ടവരെല്ലാം എഴുന്നേല്‍ക്കുവാന്‍ ആയിരകണക്കിന് ഭക്തരോട് തൊണ്ട അലറി മൈക്കില്‍ കൂടി ആവശ്യപ്പെട്ടു. ഞാന്‍ ഒഴികെ എല്ലാവരും കണ്ടെന്നു അവകാശപ്പെട്ടു. എന്‍റെ മനസ്സ് ശക്തിയായി എന്നാല്‍ കഴിയുംവിധം ദൈവത്തിങ്കലേക്കു ഓടിച്ചിട്ടും എനിക്ക് മാത്രം കാണുവാന്‍ സാധിച്ചില്ല.

    എന്നാല്‍ പോട്ടയിലെ ഇമ്പമേറിയ സംഗീതം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു പക്ഷെ നാദബ്രഹ്മമായിരിക്കാം എന്‍റെ ദൈവം.
    ദൈവവിശ്വാസമില്ലങ്കില്‍ തന്നെയും ചിലര്‍ക്ക് വിവിധ മതങ്ങളുടെ വിവിധ വിശ്വാസങ്ങള്‍ അറിയുവാന്‍ താല്പര്യമുണ്ടായിരിക്കും. പുസ്തകങ്ങളില്‍ നിന്നു വായിക്കുവാന്‍ സാധിക്കുമെങ്കിലും അനുഭവത്തിന്‍റെ ജ്ഞാനമാണല്ലോ പ്രധാനം.

    ഒരു ഉദാഹരണം ഇവിടെ പറയട്ടെ, ഒരു നാസ്തികന്‍ പള്ളിയില്‍ വന്നപ്പോള്‍ അച്ചന്‍ ചോദിച്ചു നിങ്ങള്‍ ദൈവവിശ്വാസിയല്ലാതെ എന്തിനു പള്ളിയില്‍ വരുന്നുവെന്ന്? അയാള്‍ ഉത്തരം നല്‍കി; എന്‍റെ കൂട്ടുകാരി എന്നും ദൈവത്തെ കാണുവാനും സംസാരിക്കുവാനും പള്ളിയില്‍ വരും. ഞാനോ അവളെ കാണുവാനും സംസാരിക്കുവാനും. ഒരു ദിവസം പള്ളിയില്‍ വന്നില്ലങ്കില്‍ എനിക്ക് ഉറക്കം വരുകയില്ല.

    മനുഷ്യന്‍ ഒരു സാമൂഹ്യജീവിയെന്ന നിലയില്‍ പള്ളിയില്‍ പോവുന്നതു കൊണ്ട് കുഴപ്പമില്ല. യേശുവിന്‍റെ മഹനീയ ഉപദേശങ്ങള്‍ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ അകത്തു അച്ചന്‍റെ പ്രസംഗവും പുറത്ത് മഴയുമാകാതെ ഇരുന്നാല്‍ മതി.

    ReplyDelete