Excommunication lifted on nun who approved an abortion| Cathnews India:
'via Blog this'
'via Blog this'
Bloger's Comment:
Poor Sister Margaret McBride. Her ex-communication was never news in India. Now, at least the lifting of it is. Praise the Lord!
ഈ ബുദ്ധിയില്ലാത്ത മന്നന്മ്മാര്‍ക്ക് ആരെയും എസ്കംമുനിക്കെട്ടു ചെയാം അത് പിന്‍വലിക്കാം, അവരുടെ ഇഷ്ട്ടംപോലെ!
ReplyDeleteതേനീച്ചക്കുട്ടിലെ വര്‍ക്കര്‍ ബീ പോലെ പണിയെടുക്കുന്ന അച്ചന്മാരും കന്യസ്ത്രികളും അല്‍മായരും സഭയില്‍ അവശവര്‍ഗം തന്നെ.
ഫീനിക്സ് ലെ ഭ്രാന്തന്‍ ബിഷപ്പ് ഒരുത്തന്‍ കന്യസ്ത്രിയെയും ഡോക്ടറേയും പുറത്താക്കിയതു കൂടാതെ ഒരു ഇടയ ലേഖനവും ഇറക്കി. സഭയുടെ ദൌത്യങ്ങള്‍ പാലിക്കുവാന്‍ സാധിക്കാത്തതിനാല്‍ സെന്‍റ് ജോസഫ് ഹോസ്പിറ്റല്‍ ഇനി മേല്‍ ഒരു കത്തോലിക്കാസ്ഥാപനം ആയിരിക്കുകയില്ലായെന്നാണ് സാരം. ആ ഭ്രാന്തന്‍ ബിഷപ്പിന് ഒളിയമ്പില്‍ തെക്ക് കാലിഫോര്‍ണിയാ മുതല്‍ വടക്കു ന്യുയോര്‍ക്ക് വരെ എവിടെയെല്ലാം വടികളുമായി സഞ്ചരിച്ചവോ അവിടെയെല്ലാം
ReplyDeleteഅദ്ദേഹത്തിന്‍റെ അനുഗ്രഹം ലഭിച്ച എത്ര എത്ര കുഞ്ഞുങ്ങളെ (Fetus)നശിപ്പിച്ചിരിക്കുമെന്നു ദൈവത്തിനറിയാം. ദുരം ഏകദേശം നാലായിരം മൈയില്‍ ഉണ്ടെന്നു കൂട്ടിക്കോ. മരണത്തിലേക്ക് പോയിരുന്ന ഒരു സ്ത്രീയുടെ ജീവന്‍ രക്ഷിക്കുവാന്‍ ആ സ്ത്രീയുടെ ഉദരത്തില്‍ ഉണ്ടായിരുന്ന പതിനോന്നാഴ്ച പ്രായമുള്ള Fetus in fetu
നശിപ്പിച്ചതില്‍ ഇവരുടെയൊക്കെ ധാര്‍മ്മികത പാലാഅരമനയിലെ മുതിര്‍ന്ന അജപാലകന്‍ പള്ളിക്കാപ്പറമ്പന് അറിയാമായിരിക്കും. ആരും അറിയാതെ വൈദ്യന്‍റെ ശാലയില്‍ കാര്യംസാധിച്ചു പോവുന്ന നാട്ടിലെ അച്ചന്‍റെ ഇടവകയിലെ ചേടത്തിമാര്‍ എത്രയോ ബുദ്ധിമതികള്‍ എന്നും ചിന്തിക്കുക. പരിശുത്താത്മാവ് പള്ളി മുഴുവന്‍ നിറഞ്ഞിരിക്കുകയാണ്. അമേരിക്കയാണെങ്കിലും കൊത്താഴത്ത് പള്ളിയില്‍ ആണെങ്കിലും ഈ ആത്മാവ് യാതൊരു വിവേചനവും ആരോടും കാണിക്കുകയില്ല.
മാനുഷികമൂല്യങ്ങളില്‍ വിശ്വസിച്ചു ഈ ഗര്‍ഭം അലസിപ്പിക്കല്‍ ഡോക്ടെഴ്സും രോഗിയും കുടുംബവും ഒത്തൊരുമിച്ചുള്ള ഒരു തീരുമാനമായിരുന്നു. ഹോസ്പ്പിറ്റലിന്‍റെ ഭരണാധികാരി എന്ന നിലയിലാണ് മാക്ബ്രൈഡു എന്ന കന്യാസ്ത്രിസഹോദരി സമ്മതപത്രം നല്‍കിയത്. കര്‍മ്മനിരതയായി സ്വന്തംജോലി നിര്‍വഹിച്ചതിന് സഭ അവരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ക്രൂരമായി ജനിച്ചുവീണ വിശ്വാസത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഒരു ജീവനെ രക്ഷിച്ചതില്‍ ഇവര്‍ക്കെന്നും അഭിമാനിക്കാം.
Olmsted എന്ന ഈ ബിഷപ്പിന്‍റെ പേരില്‍ അഴിമതി ആരോപണങ്ങള്‍ അനേകമുണ്ട്. ഇദ്ദേഹം പള്ളിയിലെ അമ്പതിനായിരം ഡോളര്‍ സ്വവര്‍ഗ രതികളുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന കൊടുത്തതില്‍ ഇടവകാംഗങ്ങള്‍ അമര്‍ഷരാണ്. ഈ പ്രശ്നം ദേശീയ തലത്തിലും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള മതഭ്രാന്തമാര്‍ ഭരിക്കുന്ന കത്തോലിക്കാസ്ഥാപനങ്ങളിലെ ഡോക്റ്റേഴ്സിനും മാനേജുമെന്‍ന്റിനും ജോലി നഷ്ടമാകുമെന്ന ഭയത്താല്‍ അനേകരുടെ ജീവനെ ബലി കഴിക്കേണ്ടിവരുന്നു.
ഹേ ക്രൂരരായ സഭയുടെ അജപാലകരെ ഓര്‍ക്കുക, നിങ്ങള്‍ക്ക് അനേകായിരങ്ങള്‍ ഗര്‍ഭിണികളുടെ ശാപം
തലയ്ക്കുമീതെ കൊടിവാളുകളുമായി കറങ്ങുന്നുണ്ട് . പട്ടിയെപ്പോലെയാണ് നിങ്ങളുടെ കണ്മുമ്പില്‍ ഓപ്പറെറ്റിംഗ് മേശപ്പുറത്ത് വെച്ചു ആ നിസ്സഹായര്‍ മരിച്ചത്. നിങ്ങള്‍ക്കു വിധിച്ചതു എന്തു നരകമോ ആവോ!!! അള്‍ത്താര പിള്ളേരെ ഓടിച്ചിട്ടു പിടിക്കുന്നവനാണെങ്കില്‍ ഞങ്ങള്‍ക്ക് യാതൊരു വിധത്തിലും രക്ഷിക്കുവാന്‍ സാധിക്കുകയില്ല. നല്ലയൊരു കാര്യമുള്ളത് ഇനിമേല്‍ ഗര്‍ഭിണികള്‍ നിങ്ങളുടെ operating ചേമ്പറില്‍ മരണമേറ്റു വാങ്ങുവാന്‍ മടിക്കും.