A nearly five-year struggle over the future of a Roman Catholic parish in SoHo that began with a sudden padlock on the church doors ended on Tuesday, when New York State’s highest court affirmed that the Archdiocese of New York had the right to demolish the shuttered building despite opposition from the former parishioners.
(Syro Malabar Faithful in America could learn something from the experience of the Lithuanian sheep there!)
അമേരിക്കന്‍ പള്ളികള്‍ തകരുന്നത് സീറോ മലയാബാര്‍ പള്ളികള്‍ക്കും അങ്ങാടിയത്തിനും ഒരു പാഠം എങ്ങനെ ആകും ? അദ്ദേഹം പത്രം വായിച്ചിട്ടു വേണ്ടേ? ഭൂമി പരന്നതാണന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. മൂക്കില്ലാരാജ്യത്തെ ഒരു മുറിമൂക്കന്‍ രാജാവ്. അതുകൊണ്ട് കുശാഗ്ര ബുദ്ധിയായ പവ്വത്ത്തിരുമേനിക്ക് അമേരിക്കയില്‍ കൊയ്ത്തുകാലം. കുറെ കൊല്ലങ്ങള്‍ക്ക് മുമ്പ് വിശ്വാസികള്‍ കൊടുത്ത കെട്ടിടങ്ങള്‍ ഇപ്പോഴേ വിറ്റു തുടങ്ങി. ചുളുവിലക്ക് ഈ പാവം തിരുമേനിയെ പറ്റിക്കുവാന്‍ അനേക വിരുതന്മാരും ഉണ്ട്. അരാമിക്ക് മലയാളം സംസാരിക്കുന്ന ലോകത്തിലെ ഏക ബിഷപ്പാണ് ഈ അഭിവന്ദ്യ തിരുമേനി. അള്‍ത്താരയില്‍ പ്രസംഗിക്കുന്നത് തിരുമേനിക്ക് മാത്രമേ മനസ്സിലാകുകയുള്ളൂ.
ReplyDeleteഅമേരിക്കയില്‍ പള്ളി തകരുന്നതിന്‍റെ കാരണം വിശ്വാസസത്യങ്ങളിലുള്ള അപര്യാപ്തതയും പുതിയ തലമുറകളുടെ കാഴ്ചപ്പാടുകളും, സാമൂഹ്യ വ്യവസ്ഥകളില്‍ വന്ന മാറ്റങ്ങളുമാണ്. സീറോമലബാറിനെയും ഈ കാരണങ്ങള്‍ ഇന്നത്തെ തലമുറ കടന്നു പോയാല്‍ താമസിയാതെ ബാധിക്കും. വരുന്ന തലമുറകള്‍ കൂടുതലായും ആഫ്രോഅമേരിക്കന്‍, കോക്കേഷ്യന്‍, ചൈനീസ്, പിന്നെ മെക്സിക്കന്‍ പോര്‍ട്ടിറിക്കാന്‍, ഹൈന്ദവ ഇസ്ലാമീയ മുതലായ സങ്കരവര്‍ഗം ആയിരിക്കും. അവര്‍ക്ക് അങ്ങാടിയത്ത്തിരുമേനി ഏതോ ശൂന്യാകാശത്തില്‍ നിന്നുവന്ന വിചിത്രജീവിയെപ്പോലെയും. കാലംമാറുന്നത് മനസ്സിലാക്കാതെ രാജാവിന്‍റെ വേഷത്തില്‍ എന്നും ഇരുന്നാല്‍ ഉള്ള മൂക്കുപോലും ഇല്ലാതെയാകും.
അമേരിക്കയാകെ പള്ളിയില്‍ വരുന്ന ജനത പുരോഹിത ലോകത്തെ ഒന്നാകെ വെറുത്തു കഴിഞ്ഞു. ഇവരുടെ നേതൃത്വത്തിലുള്ള പാളീച്ചകളാണ് മുഖ്യമായ കാരണവും. അഴിമതി, പണം ദുരുപയോഗം, യുവാക്കള്‍ക്ക് ആവശ്യമില്ലാത്ത പള്ളിപരിപാടികള്‍, കാലഹരണപ്പെട്ട പുരോഹിതന്‍റെ പള്ളിപ്രസംഗം, ആരാധനയിലുള്ള വികൃതരീതികള്‍, വേദപുസ്തകത്തിനു നിരക്കാത്തത് പഠിപ്പിക്കല്‍ ഇതെല്ലാം കാരണങ്ങള്‍ ആകാം. പല പള്ളികളും സത്യത്തിന്‍റെ പേരില്‍ നിലകൊള്ളുന്ന, എപ്പോള്‍ വേണമെങ്കിലും താഴെ വീഴാവുന്ന ജന്‍ഗായ കെട്ടിടങ്ങള്‍ ആണ്. പള്ളികള്‍ നന്നാക്കി കൊണ്ടുപോകുവാന്‍ വിശ്വാസികള്‍ പണ്ടു കാലങ്ങളെപ്പോലെ സഹകരിക്കുകയോ സഹായിക്കുകയോ ഇല്ല. പുരോഹിതരുടെ അസന്മാര്‍ഗിഗ ജീവിതവും ഇടവക ജനങ്ങള്‍ തമ്മിലുള്ള മുറുമുറുപ്പും മത്സരവുമെല്ലാം ഇന്നു കത്തോലിക്കാസഭക്ക് വെല്ലുവിളികളാണ്. ദുഷിച്ച പുരോഹിതരെയും അങ്ങാടിയത്ത്,താഴത്ത് പോലുള്ള കഴിവില്ലാത്ത ബിഷപ്പുമാരെയും ചുമതലകളില്‍ നിന്നു മാറ്റിയാല്‍ പ്രശ്നപരിഹാരമാകാം. വിവേകമില്ലാത്ത ഏറെ ബാലപീഡകരും ലൈഗികമാനസികരോഗികളും ഭീമമായ സാമ്പത്തിക നഷ്ടങ്ങള്‍ വരുത്തി സഭയെ തകര്‍ത്തു കൊണ്ടിരിക്കുന്നു. സഭാനേതൃത്വം ഇവരുടെ പീഡനങ്ങള്‍ മറച്ചു വെക്കാതെ യഥാസമയം നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ ഇത്രയേറെ രൂക്ഷമാകുകയില്ലായിരുന്നു. ഇത്തരക്കാരായ പുരോഹിതര്‍ക്ക് കൌണ്‍സിലിംഗ് നല്‍കി കാമാസക്തിക്ക് വല്ല പരിഹാരവും നല്‍കുവാന്‍ സഭക്ക് സാധിക്കുമോ?
ഒരിക്കല്‍ മതഭ്രാന്തു കയറി ആവേശത്തോടെ ആത്മാക്കള്‍ പള്ളിനറച്ചുമുണ്ടായിരുന്നുവെങ്കില്‍ ഇന്നു കൈവിരലുകളില്‍ എണ്ണാവുന്ന വിശ്വാസികള്‍ മാത്രമേ പള്ളികളില്‍ വരാറുള്ളു.