Translate

Thursday, December 29, 2011

KCRM ക്രിസ്മസ് ആഘോഷവും ചര്ച്ചാപരിപാടിയും


KCRM ഡിസംബര്‍ മാസ ചര്‍ച്ചാപരിപാടിയും ക്രിസ്മസ് ആഘോഷവും എല്ലാ മാസവും 4 ഞായറാഴ്ച 2 p.m മുതല്‍, മത-സഭാസംബന്ധിയായ വിഷയങ്ങളില്‍ ചര്‍ച്ചാപരിപാടി നടത്താനുള്ള നിശ്ചയപ്രകാരം, 'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാന'(KCRM)ത്തിന്റെ ഡിസംബര്‍മാസപരിപാടി ഈ ക്രിസ്മസ് ദിനത്തില്‍ത്തന്നെ നടത്തുകയുണ്ടായി. ക്രിസ്മസ് ആയതിനാല്‍, ലളിതമായൊരു ക്രിസ്മസ് വിരുന്നും ഉള്‍പ്പെടുത്തിയിരുന്നു. പാലാ, ടോംസ് ചേമ്പറിലായിരുന്നു പരിപാടി.

കുശലപ്രശ്‌നങ്ങള്‍ക്കുശേഷം 2.30-ന് KCRM മുന്‍ചെയര്‍മാനും നിര്‍വ്വാഹകസമിതിയംഗവുമായ ശ്രീ. മാത്യു എം തറക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ തുടങ്ങിയ ചര്‍ച്ചാപരിപാടിയില്‍ KCRM സെക്രട്ടറി ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍, 'മതം ജീവിതമാകാത്തതെന്തുകൊണ്ട്?' എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു.

എല്ലാ മതദര്‍ശനങ്ങളും മനുഷ്യരില്‍ ഏകാത്മകാവബോധവും സ്‌നേഹത്തിലധിഷ്ഠിതമായ മൂല്യബോധവുമാണ് ഉദിപ്പിക്കുന്നതെങ്കിലും, മതസംവിധാനത്തില്‍ കയറിക്കൂടുന്ന പൗരോഹിത്യം ഈ ദര്‍ശനങ്ങളെ തന്ത്രപൂര്‍വ്വം മറികടക്കുകയും തള്ളിമാറ്റുകയും ചെയ്യുന്നതിനാല്‍ അവയ്ക്ക് മനുഷ്യമനസ്സുകളില് ജീവിതമാര്‍ഗ്ഗദശകങ്ങളായി നിലനില്‍ക്കുവാന്‍ കഴിയാതെ പോകുകയാണ് എന്നദ്ദേഹം സമര്‍ത്ഥിച്ചു. പൗരോഹിത്യം ഇതു സാധിച്ചെടുക്കുന്നതു, മതദര്‍ശനങ്ങളും അവ ഉണര്‍ത്തുന്ന ആദ്ധ്യാത്മികാവബോധവും പ്രകടമാകുന്നത്, പ്രതീകാത്മകമായി, അടിസ്ഥാന വിശ്വാസപ്രമാണങ്ങളി(Creed)ലൂടെയും അനുഷ്ഠാനങ്ങളി(Cult)ലൂടെയും നിയമങ്ങളി(Codes)ലൂടെയും സമൂഹനിര്‍മ്മിതി (Community Building) യിലൂടെയുമാണെന്നു വ്യാഖ്യാനിച്ചും അവ വ്യവസ്ഥാപിച്ചുകൊണ്ടുമാണ്. ഉദാഹരണത്തിന്, യേശുവിന്റെ ജീവിതപ്രബോധനങ്ങളെ കേന്ദ്രീകരിച്ചുള്ളതല്ല കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണങ്ങള്‍; മറിച്ച്, അത് യേശു എന്ന ദൈവികവ്യക്തിത്വത്തെ കേന്ദ്രീകരിച്ചുള്ളതാണ്. അതായത്, യേശുവിനെ ദൈവമെന്ന നിലയില്‍ പൂജാവിഗ്രഹമാക്കിക്കൊണ്ടാണ്, അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ പൗരോഹിത്യം മറികടക്കുന്നതും അപ്രസക്തമാക്കുന്നതും. പുരോഹിതനിര്‍മ്മിതമായ അടിസ്ഥാന വിശ്വാസപ്രമാണങ്ങളില്‍ വിശ്വസിക്കുന്നതാണ് ദൈവവിശ്വാസമെന്നും, പുരോഹിതാനുഷ്ഠാനങ്ങള്‍ ആചരിച്ചും നിയമങ്ങള്‍ പാലിച്ചുമുള്ള ജീവിതമാണു മതജീവിതമെന്നുള്ള തെറ്റായ ധാരണ അടിച്ചേല്‍പിക്കപ്പെടുകയാണിവിടെ. അതോടെ മതവിശ്വാസത്തിനു മനുഷ്യന്റെ പച്ചയായ ജീവിതവുമായുള്ള ബന്ധം അറ്റുപോകുന്നു.

ഈ സാഹചര്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് ലോകത്തിലിന്നു രൂക്ഷമായിക്കൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികള്‍ക്കും മുഖ്യകാരണം എന്നദ്ദേഹം സമര്‍ത്ഥിച്ചു. ഓരോ മതസ്ഥരും തങ്ങളുടെമതത്തെ അതിന്റെ പ്രാക്തനവിശുദ്ധിയിലേക്ക്, ദാര്‍ശനികത്തനിമയിലേക്ക്, നയിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.(പ്രബന്ധം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

വിഷയാവതരണത്തോടു പ്രതികരിച്ചുകൊണ്ട്, മാന്നാനം K.E. കോളേജ് മനഃശാസ്ത്രവിഭാഗം അദ്ധ്യക്ഷന്‍ ഡോ. എം.കെ. മാത്യു, അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് മലയാളം വിഭാഗം അദ്ധ്യക്ഷനും KCRM വൈസ് ചെയര്‍മാനുമായ ഡോ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍ സാര്‍), വിശ്വശാന്തി ഇന്റര്‍നാഷണല്‍ മിഷന്‍ പ്രസിഡന്റ് ശ്രീ. ജോസഫ് മറ്റപ്പളളി എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ സര്‍വ്വശ്രീ ജയിംസ് പാമ്പയ്ക്കല്‍, P.K. മാത്യു പഴയമ്പള്ളില്‍, പ്രൊഫ. K.M. എബ്രഹാം വരകുകാലായില്‍, ടോമി നെടുങ്കുന്നേല്‍, ഫ്രാന്‍സീസ് ചക്കുളിക്കല്‍, T.K. മാണി തോണിക്കുഴിയില്‍, KC R M ചെയര്‍മാന്‍ ശ്രീ. K.ജോര്‍ജ് ജോസഫ് മുതലായവര്‍ സജീവമായി പങ്കെടുത്തു. തുടര്‍ന്നത്, പ്രതികരണങ്ങളില്‍ ഉയര്‍ത്തപ്പെട്ട സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വിഷയാവതാരകന്‍ വിശദീകരണങ്ങളും മറുപടിയും നല്‍കി. ക്രിസ്മസ് ആയിരുന്നിട്ടുപോലും 35 പേര്‍ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി.

ചര്‍ച്ചാപരിപാടിക്കിടയില്‍ വിഷയാവതരണത്തെത്തുടര്‍ന്ന് 4 മണിയോടെ ക്രിസ്മസ് കേക്കു മുറിക്കല്‍ നടത്തി. ഏറ്റവും മുതിര്‍ന്ന ആളെന്ന നിലയില്‍, തൊടുപുഴ നെയ്യശ്ശേരിയില്‍നിന്നും എത്തിയ ശ്രീ. ചെട്ടിപ്പറമ്പില്‍ മാത്യുച്ചേട്ടനാണ് കേക്കുമുറിക്കല്‍ നടത്തിയത്. KCRM ട്രഷറര്‍ ശ്രീ. ഷാജു തറപ്പേലും മേബിള്‍ ഷാജുവും തയ്യാറാക്കിക്കൊണ്ടുവന്ന 'പ്രകൃതി ലഡു'വായിരുന്നു മറ്റൊരു വിഭവം. മുന്തിരിപ്പഴവുമുണ്ടായിരുന്നു. മുന്‍ ചെയര്‍മാന്‍ ശ്രീ മാത്യു തറക്കുന്നേല്‍ വീട്ടില്‍ തയ്യാറാക്കിക്കൊണ്ടുവന്ന കട്ടന്‍ കാപ്പിയായിരുന്നു ക്രിസ്മസ് പാനീയം.

രുചികരമായ ക്രിസ്മസ് വിരുന്നുകൊണ്ടും സജീവമായ ചര്‍ച്ചകൊണ്ടും KCRM-ന്റെ ഡിസംബര്‍മാസ പരിപാടി ഏറെ ഹൃദ്യമായിരുന്നു. ശ്രീ. ഷാജു തറപ്പേല്‍ സ്വാഗതം പറഞ്ഞു. കൃതജ്ഞതാപ്രകാശനത്തോടെ 6. P.M-ന് പരിപാടി പര്യവസാനിച്ചു.

(റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്: ജോസാന്റണി, ജോയിന്റ് സെക്രട്ടറി, KCRM)

Pictures of the Event:

4 comments:

  1. ശ്രീ.ജോര്‍ജ്ജ് മൂലേച്ചാലില്‍ അവതരിപ്പിച്ച പ്രബന്ധം ചിന്തോദ്ദീപകവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതുമാണ്.
    10 പേജ് ദീര്‍ഘിക്കുന്ന ഈ പ്രബന്ധം പരിഗണിച്ച് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കുകയാണ്.
    അദ്ദേഹം 2012 ജനുവരി 1 മുതല്‍ ഡോ. ജോര്‍ജ്ജ് മൂലേച്ചാലില്‍ എന്നറിയപ്പെടണം.
    ഇതിനോട് യോജിക്കുന്നവര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ.

    ReplyDelete
  2. ജോര്‍ജ്, നവീകരണ വിഷയങ്ങളെ സംബന്ധിച്ചു പ്രബന്ധം അവതരിപ്പിക്കുന്നതു കൊണ്ട് പി. എച്
    ഡി. സ്വീകരിക്കുവാന്‍ ബുദ്ധിമുട്ടാകും. തീയോളജിയില്‍ എസ്.എസ്. എല്‍. സി. പി.എച്. ഡി. എളുപ്പമാണ്. ബാങ്ക്ലൂരില്‍ കര്‍മ്മലീത്താക്കാര്‍ (കമിതാക്കാര്‍?)‍ അടുത്ത കാലത്ത് ഒരു യുണിവേഴ് സിറ്റി തുടങ്ങിയിട്ടുണ്ട്. അതിന്‍റെ
    വൈസ്ചാന്‍സലര്‍ ഒരു മാര്‍ സിഫാലിയോസ് ഗുനാരിയോസ് തിരുമേനിയെന്നും കേട്ടു. ഒരു പി.എച്.ഡി. ക്ക് രണ്ടായിരം രൂപയും നവീകരണ വിഷയങ്ങളാണെങ്കില്‍ അഞ്ചു ലക്ഷം രൂപയുമാണു തിരുമേനിയുടെ ഫീസ്. നിലവില്‍ ചിലവു കുറഞ്ഞ പി.എച്.ഡി. കൊടുക്കുന്നത് കൂടുതല്‍ അള്‍ത്താര ബാലന്മാരെ സ്നേഹിച്ചവര്‍ക്കും, മഠം മതില്‍ ചാടാന്‍ വിരുതര്‍ക്കും, കട്ടു പാലുകുടിക്കുന്ന പൂച്ച പുരോഹിതര്‍ക്കും സ്വവര്‍ഗ രതിവീരന്മാര്‍ക്കുമാണ്. താങ്കള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടില്ലങ്കില്‍
    പി.എച്. ഡി. ലഭിക്കുക ബുദ്ധിമുട്ടാണ്. കൂടുതല്‍ അള്‍ത്താര ബാലന്മാരെ പരിചരിച്ച തിരുമേനിയാണ് ഏറ്റവും കൂടുതല്‍ പി.എച്.ഡി. കള്‍ കരസ്ഥമാക്കിയത്. ഗവേഷണങ്ങള്‍ മൂലം ക്ഷീണിതനായ തിരുമേനി തൊട്ടടുത്തുള്ള
    മഠം ആശ്രമത്തിലുണ്ട്. മഠംവക തിരുമ്മലും പിഴിച്ചലിനും ഉടന്‍ ഒരു പി.എച്. ഡി. കൂടിയും അദ്ദേഹത്തിനു കിട്ടും. ഈ യൂണിവേഴ്സിറ്റിയില്‍ നിന്നും മറ്റുള്ളവരെക്കാളും മുമ്പില്‍ പരിഗണിച്ചു കിട്ടിയ താങ്കളുടെ പി.എച്. ഡി. പ്രബന്ധം എന്നാവോ അല്‍മായ ശബ്ദത്തിന്‍റെ പി.ഡി. എഫ്. ഫയലില്‍ വരുക.? ഞങ്ങള്‍ കാത്തിരിക്കുന്നു.

    ReplyDelete
  3. Please publish Mr. George Moolechalil's 'Prabandham' in Almayasabdam blog. Thank you.

    ReplyDelete
  4. The post (above) contains a link to the "Prabandham." Anyone could click on that link to download it. Administrator.

    ReplyDelete