Translate

Saturday, December 17, 2011

വെടിവച്ചു സ്വീകരിക്കേണ്ട കാലം


വെടിവച്ചു സ്വീകരിക്കേണ്ട കാലം  
ജോസഫ്‌ മറ്റപ്പള്ളി 
അടുത്ത ദിവസം പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് ഇതെഴുതുവാന്‍ പ്രേരിപ്പിച്ചത്. കലയന്താനിയില്‍ ഒരു കത്തോലിക്കാകുടുംബം ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്തുവത്രേ. ഓരോ ഇടവകയിലും അനേകം ഗ്രൂപ്പുകളും സംഘടനകളും ആത്മീയ വളര്‍ച്ചക്കായി ഉള്ള കേരള കത്തോലിക്ക സഭ ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നതെന്നതിനു തെളിവുകള്‍ ധാരാളം. ദശാംശം മുതല്‍ സഹസ്രാംശം വരെ കിട്ടാവുന്ന എല്ലാ രീതിയിലും പിരിവെടുക്കുന്നതില്‍ പ്രവീണരായ നാം നമ്മുടെ തന്നെ അയല്‍ക്കാരന്റെ കണ്ണീരു കാണുന്നില്ല. ജീവകാരുണ്യ നിധിയില്‍ നിന്ന് പത്തു പൈസ കിട്ടണമെങ്കില്‍ അതിനെത്ര പേരുടെയടുത്തു ചെന്ന് കാലുപിടിക്കണമെന്നു അതനുഭവിച്ചവര്‍ പറയും. ഒരു ഇടവകയില്‍ പോലും അംഗങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനോ അത് പരിഹരിക്കുവാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാണോ ഒരു വൈദികനും സമയമില്ല. അവര്‍ക്ക് എത്രയെത്ര കെട്ടിടങ്ങള്‍ പണിയാനും എത്രയെത്ര  സാമുഹ്യ പദ്ധതികള്‍ രൂപകല്പന ചെയ്യാനുമുണ്ട്. പ്രശ്നങ്ങളൊക്കെ  വാര്‍ഷിക ധ്യാനത്തിന് വിടും. അതും നല്ലൊരു വരുമാന മാര്‍ഗം. അറിഞ്ഞുകേട്ടു സഹായിക്കേണ്ടവരെ സഹായിക്കുവാനും അവരെ ആശ്വസിപ്പിക്കുവാനും തയാറില്ലാത്ത ഒരു സംസ്ക്കാരം നാം വളര്‍ത്തി കൊണ്ടുവരുന്നു. 
യേശുവിന്റെ വചനങ്ങളെ എങ്ങിനെയൊക്കെ വളച്ചോടിക്കമെന്നതിലാണ് നമ്മുടെ ഗവേഷണങ്ങള്‍ . മറവു ചെയ്യാന്‍ മാര്‍ഗമില്ലാതെ മൃതശരീരവുമായി ഒരു കുടുംബം തിരുവനന്തപുരത്ത് ദിവസങ്ങള്‍ കഴിഞ്ഞു. അവിറെയുമുണ്ട്  സഭക്ക് വിശാലമായ ശവക്കോട്ട. പണമില്ലാതെ ഒരു സേവനവും ലഭ്യമല്ലാത്ത അവസ്ഥയിലേക്കുതന്നെ നാം വന്നുപെട്ടിരിക്കുന്നു. എണ്ണത്തില്‍ 18 %  മാണെങ്കിലും കുറ്റ കൃത്യങ്ങള്‍ 40% വും നാം ചെയ്തു കൂട്ടുന്നു. സിറോ മലബാരുകാരോട് മത്സരിക്കാന്‍ ഇപ്പോള്‍ കമ്മ്യുണിസ്ടുകാര്‍ക്കു പോലും കഴിയില്ല.   
സഭയിലെ സേവനം മതിയാക്കി മാറി നില്‍ക്കുന്ന സന്യസ്ത്രുരുടെ എണ്ണം കൂ ടിക്കൊണ്ടിരിക്കുന്നു. മാര്‍പ്പാപ്പ റോമിലെ കാര്യം നോക്കിയാല്‍ മതിയെന്ന് പറയാന്‍ മാത്രം സഭ വളര്‍ന്നു കഴിഞ്ഞു. നമുക്ക് വേണ്ടത് യേശുവല്ല കല്‍ദായ സംസ്കാരമാണെന്നു  പറയുന്നവരോട് എന്ത് പറഞ്ഞിട്ട് കാര്യം. തൃശൂര്‍ രൂപതയില്‍ ഒരു വൈദികന്‍ നിരാഹാരം അനുഷ്ടിക്കുന്നുവെന്നു കേട്ടു. അധികാരത്തില്‍ സ്നേഹമോ സ്നേഹത്തില്‍ അധികാരമോ ഇല്ലെന്നു ശ്രി പുലിക്കുന്നേല്‍ സര്‍ ഒരിക്കല്‍ പറയുകയുണ്ടായി. വേദപാഠം 12 ക്ലാസ്സും പഠിച്ചിറങ്ങുന്ന ഒരുത്തനെയും പിറ്റേന്ന് മുതല്‍ പള്ളിയില്‍ കാണില്ല, വലിയ ഒരാപത്തില്‍ നിന്ന് രക്ഷപെട്ടത് പോലെയാണ് അവരുടെ പെരുമാറ്റവും ചിന്തയും. 
 എന്റെ ചെറുപ്പത്തില്‍ ആചരിച്ചു പോന്നതോന്നുമല്ല ഇപ്പോള്‍ . സത്യത്തിനു മാറ്റവുമില്ല മാറുന്നത് സത്യവുമല്ല എന്നൊരു പ്രമാണമുണ്ട്.
ഇപ്പോള്‍ കുരിശിനു പകരം താമര, കുര്‍ബാനയ്ക്ക് പകരം പൊതുസമ്മേളനം (നിക്കല്‍ - ഇരിക്കല്‍ വ്യായാമം) - മുക്കാല്‍ മണിക്കൂര്‍ കുര്‍ബാന, ഒരു മണിക്കൂര്‍ പൊതു പരിപാടി, ഇതാണ് നടക്കുന്നത്. യേശുവിനോടോത്തു അഞ്ച് മിനിട്ട് സ്വസ്ഥമായിരിക്കാന്‍ സമ്മതിക്കില്ല. അതുകൊണ്ടാവണം യേശു പ്രാര്‍ഥിക്കാനായി ഒരിക്കല്‍ പോലും പള്ളിയില്‍ പോകാതിരുന്നത്. ഗാന്ധിജി മാത്രമല്ല ഭാരതത്തിലെ ആചാര്യന്മാരും പറയുന്ന ഒരു കാര്യമുണ്ട്, ഈ പള്ളിക്കാരുടെ   പിടിയില്‍ നിന്നും യേശുവിനെ മോചിപ്പിച്ചു ലോകത്തിനു നല്കാന്‍ ആര്‍ക്കു സാധിക്കും? 
എന്ന് നാം അയല്‍ക്കാരില്‍ യേശുവിനെ കാണും?  എന്ന് നാം ഇടം കൈ അറിയാതെ വലതു കൈ കൊണ്ടു കൊടുക്കും? 
അമേരിക്കയില്‍ പള്ളി പണിയാന്‍ ആനവാതുക്കള്‍ വെച്ച് മദ്യം ലേലം ചെയ്തവരാണ് സിറോ മലബാര്‍ വിശ്വാസികള്‍ . എന്ന് നാം സമുഹത്തിന് നല്ലൊരു മാതൃക കാണിച്ചുകൊടുക്കും? 
ഈ പോക്ക് ശരിയല്ലെന്നു പിതാക്കന്മാര്‍ക്കും അറിയാം. പടിയറ പിതാവ് പണ്ടു തമാശ രൂപേണ പറഞ്ഞതുപോലെ ഇവരെ വെടിവച്ചു സ്വീകരിക്കുന്ന ഒരു കാലം വന്നു കൂടായ്കയില്ല.   



12/51, Vrindavan Complex,  Koorali P.O 
686 522, Kottayam Dt., Kerala, India. 
Phone (91) 4828 226242
Mob:(91) 9495875338

5 comments:

  1. How true!

    It is really nice to know that there still are people thinking on these lines. Such posts will inspire many who thought they have been denied a forum to air their concerns.

    Please keep up the good and inspiring work.

    ReplyDelete
  2. ജോസഫ് മറ്റപ്പള്ളിയുടെ ലേഖനം വായിച്ചു. വളരെ നന്നായിരിക്കുന്നു. കൂടെ കര്‍ദ്ദിനാള്‍ പടിയറയുടെ വെടിപ്രയോഗവും.മിഷനറി മെത്രാനായിരുന്നപ്പോള്‍ പാവങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു പേരുംപെരുമയും നേടി. അന്ന് ഞങ്ങളുടെ നാട്ടുകാരന്‍ എന്ന നിലയില്‍ ഞാനും അഭിമാനിയായിരുന്നു. എന്നാല്‍ കല്‍ദായ
    ക്കാര്‍ ചങ്ങനാശരിക്കു മെത്രാപ്പോലീത്തയായി കൊണ്ടുപോയനാള്‍മുതല്‍ തിരുമേനിയുടെ
    മട്ടുമാറി. പണ്ടു വീട്ടില്‍ കഞ്ഞികുടിക്കാന്‍ മാര്‍ഗമില്ലാത്ത കാലങ്ങളൊക്കെ കല്‍ദായമെത്രാപോലീത്ത മറന്നു. പോരാഞ്ഞു പണം കുന്നുകൂടിയിരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ രൂപതയുടെ രാജാവുമായി. പാരമ്പര്യമായി സാമാന്യം സമ്പത്തുള്ള കുടുംബത്തില്‍ ജനിച്ച ദൈവദാസന്‍ കാവുകാട്ടു തിരുമേനി താമിസിച്ച കൊട്ടാരം ഇഷ്ടപ്പെട്ടില്ല. പുതിയ അരമനരാജാവ് അരമന ഇടിച്ചു താഴെഇട്ടു. അവിടെ
    ശ്രീ പത്മനാഭന്‍റെ കൊട്ടാരത്തിനെക്കാളും വലിയ ഒരു മെത്രാന്‍അരമന പടുത്തുയര്‍ത്തി. കതിനാവെടികള്‍
    അരമനക്കുചുറ്റും മുഴങ്ങി.

    ഒരിക്കല്‍ ഞങ്ങളുടെ നാട്ടില്‍ പള്ളിവെഞ്ചരിക്കാന്‍ ഈ തിരുമേനി വന്നു. അവിടെ നില്‍ക്കുന്നു അനുജന്‍ കൃഷിക്കാരന്‍ തോര്‍ത്തുമുടുത്തു തൊപ്പി പാളയുമായി തിരുമേനിയുടെ മുമ്പില്‍. തിരുമേനിയുടെ വിലയും നിലയ്ക്കും ചേരാത്ത വേഷത്തില്‍ വന്ന അനുജനെ കുപിതനായി അവിടെ നിന്നും ഓടിച്ചു. അന്നു ഷര്‍ട്ട്‌ ധരിക്കുന്നവര്‍ അന്നാട്ടില്‍ വളരെ കുറവായിരുന്നു. അങ്ങനെ പാവങ്ങളുടെ പിതാവ് കല്‍ദായക്കാരുടെ പിതാവായപ്പോള്‍ കര്‍ദ്ദിനാളുമായി. നാട്ടുകാര്‍ക്ക് ദേഷ്യം വന്നതുകൊണ്ട് മെത്രാനു വേണ്ടി ആരും കതിനാവെടി പൊട്ടിച്ചില്ല.

    പള്ളി എന്നും പാവങ്ങളോട് പുച്ഛമായി മാത്രമേ പെരുമാറിയിട്ടുള്ളൂ. കാലങ്ങള്‍ക്കുമുമ്പ് ഞങ്ങളുടെ പുരയിടത്തില്‍ താമസിച്ചിരുന്ന പുലയ സമുദായത്തിലെ ഒരു കത്തോലിക്കാ സ്ത്രീ മരിച്ചതും ഓര്‍ക്കുന്നു.പുതുക്രിസ്ത്യാനികള്‍ എന്ന ഓമനപ്പേരില്‍ ഇവര്‍ അറിയപ്പെട്ടിരുന്നു. പകലന്തിയോളം കൂലിവേലയെടുത്ത് ആഴ്ചയിലെ ഒരു ദിവസത്തെ കൂലി പള്ളിക്കും കൊടുത്തു മക്കളെയും നോക്കി കഴിഞ്ഞു വന്നിരുന്ന സ്ത്രീ. ഒരിക്കല്‍ ആ സ്ത്രീ മരിച്ചു. ശവം അടക്കുവാന്‍ ഇടവകവികാരി സമ്മതിച്ചില്ല. കാരണം മരിച്ച സ്ത്രീയുടെ ഭര്‍ത്താവിനു അവിഹിതബന്ധം ഉണ്ടായിരുന്നുപോലും. ഞങ്ങളുടെ പുരയിടത്തില്‍ താമസ്സിച്ചിരുന്നത്മൂലം ശവം മറവു ചെയ്യേണ്ടതു ഞങ്ങളുടെയും ചുമതലയായിരുന്നു. പത്തുദിവസം ആ ശരീരം കുടിലില്‍ കിടന്നു അഴുകിയിട്ടും ക്രൂരനായ ആ വികാരി കീഴടങ്ങിയത് അവസാനം നാട്ടുകാരുടെ ശക്തമായ ഇടപെടല്‍ കൊണ്ടായിരുന്നു. ദുര്‍ഗന്ധം വമിക്കുന്ന ശരീരം പകല്‍കൊണ്ടു പോകുവാന്‍ സാധിക്കാത്തതതിനാല്‍ വൈദികന്‍ ഇല്ലാതെ കുഴിച്ചിട്ടത് പാതിരാക്കും. കെട്ടിയവന്‍ ദുര്‍മാര്‍ഗിയായിരുന്നതുകൊണ്ടു എന്നും ദൈവികമായ ജീവിതം നയിച്ച ആ പാവപ്പെട്ട പുലയസ്ത്രീ എന്ത്തു പാപംചെയ്തു?

    അന്നു ഞാന്‍ നിസ്സഹായനായ ബാലനായിരുന്നു. ഇന്നായിരുന്നുവെങ്കില്‍ ആ കത്തനാരെ വെടി വെച്ചാനെ!!!

    ReplyDelete
  3. വെടി കൊള്ളാന്‍ അര്‍ഹതയുള്ള എത്രയോ അശ്രീകര തിരുമേനിമാര്‍ ഇന്നും ഈ കേരളനാട്ടിലും അയലത്തും വാഴുന്നുണ്ട്. ശ്രീ പടന്നമാക്കലിന് തോക്കുണ്ടെങ്കില്‍, അതുപയോഗിക്കാനറിയാമെങ്കില്‍, അതിനുള്ള കാരണം കാണുന്നെങ്കില്‍, ഒഴികഴിവ് പറഞ്ഞ് ഒഴിഞ്ഞുമാറേണ്ട ഒരാവശ്യവുമില്ല. ഉണ്ടയുണ്ട്, ലക്ഷ്യവുമുണ്ട്, ഉണ്ട ലക്ഷ്യത്തിലെത്തിക്കാന്‍ കാരണവുമുണ്ട്. കാഞ്ചിവലിക്കാന്‍ ധൈര്യമുണ്ടോ? അതാണ്‌ പ്രശ്നം. അന്നു ഞാന്‍ നിസ്സഹായനായ ബാലനായിരുന്നു. ഇന്നായിരുന്നുവെങ്കില്‍ ആ കത്തനാരെ ...! എന്നുള്ളത് എത്രമാത്രം സത്യസന്ധമായ പ്രസ്താവനയാണ്? വെറുതേ പ്രസ്താവനകളിറക്കി നമ്മള്‍ തടിതപ്പുകയാണ്. ഈ സഭ നാറിയതാണ്, അതില്‍ അംഗത്വം അഭിമാനകരമല്ല എന്ന് എത്ര നാള്‍ തോന്നിയാലും മനുഷ്യര്‍ അതില്‍ കിടന്നു നരകിക്കും. എനിക്കത് ആദ്യം ശരിക്കും തോന്നിയ ദിവസം ഞാന്‍ official letter വഴി അതില്‍ നിന്ന് സ്വതന്ത്രനായി, കൂടെ എന്റെ ഭാര്യയും. ആ സ്വാതന്ത്ര്യം എത്ര മധുരതരമാണെന്ന് എനിക്കേ അറിയൂ. (ഈ കുറിപ്പില്‍ ഉണ്ടയെന്നത് വാച്യാര്‍ത്ഥത്തില്‍ എടുക്കണമെന്നില്ലെന്ന് വ്യക്തമാണല്ലോ.)

    ReplyDelete
  4. I THINK, THE COMMENTS OF PIPPALADAN ARE NOT MUCH CONNECTED WITH THIS POST. I THINK IT MAY BE COMMENTS FOR THE POST, THE PROBLEM OF EVIL. IF SO PLS DELETE THESE COMMENTS FROM THIS POST AND REPOST TO TE RELATED POST

    ReplyDelete
  5. കലയന്താനി ഇടവകയില്‍ ഇന്നും (22 -12 -11 )ഒരാള്‍ ആത്മഹത്യ ചെയ്തു. ഇന്നൊരു വിദ്യാര്‍ഥിനിയാണ് ജീവന്‍ ഒടുക്കിയത്. ഒടുവില്‍ ഇടവക തന്നെ ഇല്ലാതാവുമോ എന്തോ. സത്യക്രിസ്ത്യാനിക്ക് ഇത് മാത്രമേ മാര്‍ഗമുള്ലോ? ഒന്നുകില്‍ അവര്‍ മനസ്സിലാക്കിയത് ഇതായിരിക്കണം അല്ലെങ്കില്‍ അവരെ അത്തരം ഒരവസ്ഥയില്‍ നാം തന്നെ എത്തിച്ചതാകണം. എത്രനാള്‍ ഇതിന്റെ ഉത്തരവാദത്തില്‍ നിന്ന് നമുക്ക് ഒഴിഞ്ഞു മാറാന്‍ കഴിയും? നമുക്കെന്നു പറഞ്ഞാല്‍ നടത്തുന്നവരും തിരുത്തുന്നവരും ഇതില്‍ പെടും.

    ReplyDelete