Translate

Sunday, December 11, 2011

ശീശ്മയും പാഷണ്ഡതയും


(ദശകങ്ങള്‍ക്കുമുമ്പ് ശ്രീ. ജോസഫ് പുലിക്കുന്നേല്‍ ഓശാനമാസികയില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ഫലിതാസ്ത്രം)

ശീശ്മയും പാഷണ്ഡതയും എന്താണ് എന്നു ചോദിച്ചുകൊണ്ട് ഒരു കത്തു ലഭിക്കുകയുണ്ടായി. അതിന് ഉത്തരം പറയേണ്ട കാലമായി.
മെത്രാന്മാരുടെ ഇടയിലെ ലിറ്റര്‍ജി വഴക്കിന്റെ പശ്ചാത്തലത്തില്‍ ശീശ്മയെക്കുറിച്ച് പഠിക്കാന്‍ ഭാവനയുടെ സ്വപ്നവിമാനത്തില്‍ സഞ്ചരിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്.
തിരുവിതാംകൂര്‍, കൊച്ചി എന്നിങ്ങനെ രണ്ടു രാജ്യങ്ങളും ഈ രണ്ടു രാജ്യങ്ങളിലും കത്തോലിക്കര്‍ മാത്രവും ജീവിക്കുന്നു എന്ന് ഭാവനയില്‍ കാണുക.
തിരുവിതാംകൂറിന്റെ രാജാവ് മഹാമഹിമശ്രീ കോര! കൊച്ചിയുടെ മഹാരാജാവ് മഹാമഹിമശ്രീ ചേറു!
ലിറ്റര്‍ജിവഴക്ക് ആരംഭിക്കുകയായി.
കോര രാജാവിന്റെ ഭരണസീമയിലുള്ള തിരുവിതാംകൂറിലെ പ്രമുഖമായ കാഞ്ഞിരപ്പള്ളി, പാലാ, കോടമംഗലം, ചങ്ങനാശ്ശേരി രൂപതകളിലെ മെത്രാന്മാര്‍ കുര്‍ബ്ബാന ചൊല്ലുന്നത് ജനങ്ങളോട് പൃഷ്ഠം തിരിഞ്ഞായിരിക്കണം എന്നു വാദിക്കുന്നു.
എന്നാല്‍ കൊച്ചിയിലെ ചേറു രാജാവിന്റെ ഭരണസീമയില്‍പ്പെട്ട എറണാകുളം, തൃശൂര്‍ രൂപതയിലെ മെത്രാന്മാര്‍ കുര്‍ബ്ബാന ജനങ്ങള്‍ക്ക് മുഖാഭിമുഖമായി ചൊല്ലണമെന്നു വാദിക്കുന്നു. എല്ലാ മെത്രാന്മാരും കൂടി സൂനഹദോസു വിളിച്ചു കൂട്ടുന്നു. സൂനഹദോസില്‍ തിരുവിതാംകൂറില്‍ നിന്നുള്ള മെത്രാന്മാര്‍ വോട്ടിംഗില്‍ പരാജയപ്പെടുന്നു!
തിരുവിതാംകൂര്‍ മെത്രാന്മാര്‍ക്ക് നാണക്കേട്!!
തിരുവിതാംകൂര്‍ മെത്രാന്മാര്‍ കിഴക്കുനിന്നാണ് ദൈവം വരുന്നത് എന്നും ജനങ്ങളോട് പൃ
ഷ്ഠം തിരിഞ്ഞ് കുര്‍ബ്ബാന ചൊല്ലുന്നതാണ് ദൈവത്തിനിഷ്ടം എന്നും ഉള്ള വാദത്തില്‍ ഉറച്ചുനില്ക്കുന്നു. തിരുവിതാംകൂര്‍ ഭാഗത്താണ് എല്ലാ പുരോഹിതര്‍ക്കും പരിശീലനം കൊടുക്കുന്ന വാഴക്കാട്ട് സെമിനാരി സ്ഥിതി ചെയ്യുന്നത്. ന്യായമായും ഈ സെമിനാരിയിലെ പണ്ഡിതന്മാരില്‍ ഭൂരിപക്ഷവും തിരുവിതാംകൂറിലെ മെത്രാന്മാര്‍ക്ക് പിന്തുണ നല്കുന്നവരായിരുന്നു.
ഇവര്‍ തിരുവിതാംകൂര്‍ മെത്രാന്മാരുടെ വാദത്തെ ബൈബിളിലൂടെ സ്ഥാപിക്കുന്നതിനുവേണ്ടി തിയോളജിയെ ആശ്രയിക്കുകയായി!!!
റവ.ഡോ.ചൊരക്കാ, ദിക്കോളജിയെക്കുറിച്ച് (ദിക്ക്=ദിശ, ഓളജി=ശാസ്ത്രം)ദീര്‍ഘമായ പ്രബന്ധം ചരിക്കുന്നു. ബൈബിളിലെ കിഴക്ക് എന്ന പദംമാത്രം ഡോ.ചൊരക്കാ 
കോണ്‍കോര്‍ഡന്‍സില്‍ നിന്നും കണ്ടുപിടിച്ച് എസെക്കിയേലും ജെറമിയായും എല്ലാം കിഴക്കിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതുകൊണ്ട് പുരോഹിതന്‍ കിഴക്കോട്ട് നോക്കി കുര്‍ബ്ബാന ചൊല്ലണം എന്ന ''ദിക്കോളജി പ്രബന്ധം'' അവതരിപ്പിക്കുന്നു. ഈ ഗ്രന്ഥത്തില്‍ ''എസ്‌കജറ്റിക്‌സ് ഹെര്‍മന്യൂട്ടിക്‌സ്, എസ്‌കറ്റോളജിക്കല്‍, സോററ്റോറോളജിക്കില്‍, ന്യൂമറോളജിക്കല്‍''മുതലായ പണ്ഡിതപദങ്ങള്‍ വാരിവിതറുന്നു. അങ്ങനെ ഡോ. ചൊരക്കാ തിരുവിതാംകൂറിലെ ഏറ്റവും വലിയ തിയോശജിയനായി തിരുവിതാംകൂര്‍ മെത്രാന്മാര്‍ അംഗീകരിക്കുന്നു. അദ്ദേഹത്തിന്റെ ദൈവശാസ്ത്ര സംഭാവന: ദിക്കോളജി.
അവിടംകൊണ്ടും തീരുന്നില്ല പാണ്ഡിത്യപ്രകടനം! ഡോ. പടവലങ്ങാ വേറൊരു വലിയ തിയോളജി അവതരിപ്പിക്കുന്നു: പൃഷ്‌ഠോളജി. അദ്ദേഹം ബൈബിള്‍ കോ
ണ്‍കോര്‍ഡന്‍സില്‍ നിവൃത്തിവയ്ക്കുന്നു. പൃഷ്ഠം എന്ന വാക്ക് ബൈബിളിലെവിടെയെല്ലാം ഉണ്ടോ അതെല്ലാം കണ്ടുപിടിക്കുന്നു. മോശ സീനായ് മയിലേക്ക് നടന്നുപോയപ്പോള്‍ ദൈവജനമായ ഇസ്രായേല്‍ മോശയുടെ പൃഷ്ഠമാണ് കണ്ടെതെന്നും എസ്‌കര്‍റ്റോളജി അനുസരിച്ച് അത് ശാശ്വത പ്രതീകമാണെന്നു#ം അദ്ദേഹം വാദിക്കുന്നു. യേശു തന്റെ പരമപരിഹാരബലി അര്‍പ്പിച്ചത് കുരുശിലാണല്ലോ യേശുവിന്റെ പുരോഭാഗം കുരിശിനോടു അഭിമുഖമായതിനാല്‍ പുരോഹിതന്‍ തന്റെ കുരിശായ ജനങ്ങളോട് ഭൃഷ്ഠാഭിമുഖമായി നല്‍ക്കണമെന്നും തര്‍പ്പിച്ച് എഴുതുന്നു!!! അങ്ങനെ തിയോളജിയിലെ ഒരു പ്രധാന ഘടകമായി പൃഷ്‌ഠോളജി വികസിക്കുന്നു.
അതേ സെമിനാരിയിലെ ഡോ. കുമ്പളങ്ങയ്ക്ക് തന്റെ വിജ്ഞാന വിരേചന നടത്താതെ തരമില്ല. അദ്ദേഹം ''മുട്ടോളജി''യെകുറിച്ചാണെഴുതുന്നത്. കുര്‍ബാന ഉയര്‍ത്തപ്പോള്‍ കാസായുടെ അടിയില്‍ പീലാസാ മുന്നുപ്രാവശ്യം മു
ട്ടണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള തിയോളജി അദ്ദേഹം ആവിഷ്‌കരിക്കുന്നു. അതിന്റെ പ്രതീകാത്മകതയെക്കുറിച്ച് അദ്ദേഹം വികാരവിവശനായി പ്രഖ്യാപിക്കുന്നു. ''യേശുവിന്റെ രണ്ടു കൈകളിലും കാലുകളിലും മുന്നാണി ചുറ്റികകൊണ്ടു മുട്ടികയറ്റിയതിന്റെ പ്രതീകമാണ് ഈ കാസ -പീലാസ മുട്ടല്‍ എന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ''മുട്ടല്‍'' ''മൂന്ന്'' എന്നീ പദങ്ങള്‍ കോണ്‍കോല്‍സില്‍ കണ്ടുപിടിച്ച് അവയെ സമന്വയിപ്പിക്കുന്നു അങ്ങനെ ദൈവജനത്തെ അഭിമുഖീകരിച്ച് കുര്‍ബാന ചൊല്ലണമോ പൃഷ്ഠാഭിമുഖമായി കുര്‍ബ്ബാന ചൊല്ലണമോ എന്ന സൗകര്യത്തിന്റെ പ്രശ്‌നം വമ്പിച്ച തിയോളജിക്കല്‍ പ്രശ്‌നമായി മാറുന്നു.
(തുടരും) 

1 comment:

  1. പുതിയ ബാവ അടുത്തകാലത്ത് നിയമത്തിനു ഭേദഗതി വരുത്തിയ വിവരം പുലിക്കുന്നന്‍റെ ലേഖനത്തില്‍ വിട്ടുകളഞ്ഞിരിക്കുന്നു. തിരുവിതാങ്കൂറുള്ള കാഞ്ഞിരപ്പള്ളി പാലാ, ചങ്ങനാശേരി എന്നിങ്ങനെ കിഴക്കുനിന്നുള്ള എല്ലാ പിതാക്കന്മാരും ക്ലാവര്‍കുരിശും വടിയുമേന്തി പ്രഷ്ടം തിരിഞ്ഞു വേണം കൊച്ചിയിലുള്ള തിരുമേനിയുടെ അരമനയില്‍ എത്തുവാന്‍. പിതാക്കന്മാരെ ഭ്ര്ഷ്ടം തിരിഞ്ഞു നടക്കുന്നതിനു സഹായിക്കുവാന്‍ അള്‍ത്താര കുട്ടികളെയും കൂടെകൊണ്ടുവരാം. വഴിയോരത്തുള്ള പള്ളിമുറികളില്‍ പിതാക്കന്‍മാര്‍
    വിശ്രമിക്കുമ്പോള്‍ കുട്ടികളെ അതാതു പള്ളികളിലെ വികാരിമാരെ പിതാക്കന്മാര്‍ക്കു
    ഇഷ്ടമുണ്ടങ്കില്‍മാത്രം ഏല്‍പ്പിക്കാം. സുനഹദോസിനു വരുന്ന പിതാക്കന്മാര്‍ക്കും വൈദികര്‍ക്കും കന്യാസ്ത്രികള്‍ക്കും അള്‍ത്താരബാലന്‍മാര്‍ക്കും പ്രത്യേകം സൌകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതായിരിക്കും. ബാലന്മാര്‍ ബാലപീഡ ഒഴിവാക്കുവാന്‍ കത്തിയും കന്യാസ്ത്രികള്‍ ചിലരുടെ കൃമികടിക്കും മുടിമുറിക്കുന്നതിനും ഒരു കത്രികയും കരുതേണ്ടതാണ്.
    ഭ്രഷ്ടഭാഗത്ത് തൊട്ട മെത്രാന്മാരുടെ തിരുമോതിരം ഭക്തജനങ്ങള്‍ക്ക്‌ കൂടെകൂടെ മുത്തേണ്ടതുകൊണ്ട് തിരുവസ്ത്രമോ തിരുവടിവസ്ത്രമോ മാത്രമേ തിരുമോതിരം വൃദ്ധിയാക്കുന്നതിനു ഉപയോഗിക്കാവൂ. എന്ന്
    കൊച്ചിയില്‍ വാണരുളുന്ന അന്ത്യോക്കായുടെയും കൊച്ചിയുടെയും പാത്രിയാക്കീസും വിശുദ്ധ തോമ്മായുടെ സംശയരോഗിയും, വിനീതനായ ദാസനും, വിശുദ്ധ തോമ്മായുടെ താക്കോല് പിടിക്കുന്നവനും, അനന്തരഗാമിയുമായ പാത്രിയാക്കീസ് ആലഞ്ചേരി തിരുമനസ്സ് കൊണ്ട് അരുളി ചെയ്യുന്നതായത്.

    ReplyDelete