Bishops Say Rules on Gay Parents Limit Freedom of Religion - NYTimes.com:
Roman Catholic bishops in Illinois have shuttered most of the Catholic Charities affiliates in the state rather than comply with a new requirement that says they must consider same-sex couples as potential foster-care and adoptive parents if they want to receive state money. The charities have served for more than 40 years as a major link in the state’s social service network for poor and neglected children......... Read More
'via Blog this'
'via Blog this'
ബൈബിള്‍ തുരുപ്പിറക്കി കളിക്കുന്നവരുടെ പ്രധാന ബലിയാടുകളാണ് സ്വവര്‍ഗരതിക്കാരായ ഒരു ജനത. പഴയനിയമം മൊത്തം ഇവര്‍ക്കുനേരെ കാഹളശബ്ദം മുഴക്കുന്നുണ്ട്. ഇവരില്‍ അനേകര്‍ അള്‍ത്താരയ്ക്കും ആല്‍ത്തറക്കും സമീപം നിത്യംപ്രാര്‍ഥിക്കുകയും ബലിയിടുകയും ചെയ്യുന്നതിനാല്‍ തീര്‍ച്ചയായും ഈ ജനതയും ദൈവമക്കള്‍ തന്നെ. ശാസ്ത്രീയ പഠനങ്ങള്‍ അനുസരിച്ച് സ്വവര്‍ഗാനുരാഗം ജീവശാസ്ത്രതിന്‍റെ അടിസ്ഥാനതത്വങ്ങളില്‍ (biological basis ) ഒന്നാണെന്നും വ്യക്തമാക്കുന്നു. എന്നാല്‍ സ്വവര്‍ഗരതി ഒരുവന്‍ സ്വയം തിരഞ്ഞെടുക്കുന്നുവെന്നും മതം പറയുന്നു. ദൈവം ആണിനേയും പെണ്ണിനേയും തമ്മില്‍ യോജിപ്പിച്ചിട്ടുള്ളൂവെന്നുള്ള മര്‍ക്കടമുഷ്ടിയും.
ReplyDeleteഅടുത്ത കാലത്ത് സ്വവര്‍ഗരതിക്കാരുടെ പ്രശ്നങ്ങള്‍ ഇന്നു യൂറോപ്പിലും അമേരിക്കയിലും മാദ്ധ്യമങ്ങളിലെ വലിയ ഒരു വാര്‍ത്തയാണ്.
ബൈബിള്‍ നിയമങ്ങള്‍ അടിമത്വം പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ അടിമകളെ സ്വതന്ത്രാക്കി. സ്ത്രീക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം ബൈബിള്‍ മുടക്കിയിരുന്നു. എന്നാല്‍ സ്ത്രീയും പുരുഷനൊപ്പമായി. എന്തുകൊണ്ട് സ്വവര്‍ഗരതിക്കാരെയും മതം സ്വതന്ത്രരാക്കുന്നില്ലായെന്നു ഇവര്‍ ചോദിക്കുന്നു.
ഇവര്‍ ഇന്നു ഉയര്‍ത്തെഴുന്നേറ്റ ഏതുസമയവും പൊട്ടിത്തെറിക്കാവുന്ന പുതിയ ഒരു ജനസമൂഹമാണ്.പരസ്യമായിട്ടു സമൂഹമായി അമേരിക്കയിലും യൂറോപ്പിലും ജീവിക്കുന്നു. ഈ നാട്ടില്‍ വിവാഹിതരെപ്പോലെ തന്നെ എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാരില്‍നിന്നു
ലഭിക്കുന്നുമുണ്ട്.
ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പല പള്ളികളും ഇവരുടെ വിവാഹവും നടത്തി കൊടുക്കുന്നു. അവരില്‍ സ്വവര്‍ഗ രതിക്കാരായി തന്നെ അംഗീകരിച്ച പുരോഹിതരുമുണ്ട്.
താഴെ പറയുന്നവ ഇന്നു ഈ സമൂഹത്തിന്‍റെ വാദഗതികള്‍ ആണ്. : 1.ഇവരുടെ സൃഷ്ടിതന്നെ ജീവശാസ്ത്രത്തിന്‍റെ ഘടനയിലുള്ള ദൈവനിശ്ചയമാണ്.
2. ആര്‍ക്കും ഇവര്‍ ഉപദ്രവകാരികള്‍ അല്ല.
3. സ്വവര്‍ഗക്കാര്‍ എങ്കില്‍ ഇവരുടെ സ്വകാര്യജീവിതത്തില്‍ മതം എന്തിനു ഇടപെടണം.
൪.സ്വവര്‍ഗ ബന്ധങ്ങളും സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധങ്ങളും ഒന്നുപോലെ നിയമാനുസൃതമാണ്.
എല്ലാ നിയമങ്ങളും ഇന്നു സ്വവര്‍ഗസമൂഹത്തിനു അനുകൂലമായിരിക്കേ ഇവരെ തഴഞ്ഞുകൊണ്ടുള്ള സാമൂഹ്യ സേവനത്തിനു സഭക്ക് സര്‍ക്കാരിന്‍റെ പണം കൈപ്പറ്റുവാന്‍ അവകാശമില്ല. കാലത്തിനനുസരിച്ചു സഭയുടെ നിലപാടും മാറ്റണം. കള്ളന്മാര്‍ക്കും കൊലയാളികള്‍ക്കും പാപമോചനമുണ്ട്. എന്നാല്‍ ഇവരുടെ പാപം
മോചനമില്ലാത്ത നിത്യപാപവും.
ഇങ്ങനെ ഒരു സര്‍ക്കാരിന്‍റെ നയം മലയാളനാട്ടിലായിരുന്നുവെങ്കില്‍ ഇന്നു കരികൊടിയും പിടിച്ചു ബിഷപ്പുമാരും പുരോഹിതരും തെരുവുകളില്‍ കൂടി തൊണ്ടയലറി മുദ്രാവാക്യം മുഴക്കി നാടിനെ നടുക്കുമായിരുന്നു.