Translate

Monday, December 5, 2011

മെത്രാന്‍ തൊപ്പിയില്‍ മയിലുകള്‍- പ്രസവം ഉടനെ



ക്ലാവര്‍കുരിശുകാര്‍ക്ക് ശുഭവാര്‍ത്തയുമായി ഇതാ രണ്ടുമയിലുകള്‍ ആലന്‍ചേരിബാവായുടെ കൂഷ്മാണ്ട തൊപ്പിയില്‍ അടുത്ത കാലത്തായി ചേക്കേറിയിരിക്കുന്നു. പരമശിവന്‍റെ മകനായ മുരുകന്‍ മയില്‍ വാഹനത്തിലായിരുന്നു സഞ്ചരിച്ചിരുന്നത് എന്ന് പുരാണം പറയുന്നു. ഇനി എന്നാണോ പാര്‍വതിമാരെ ഈ ജോക്കര്‍മാര്‍ തലയില്‍ വെച്ചുകൊണ്ട് നടക്കുന്നത് എന്ന്അറിവില്ല. എന്തിനാണ് വില കുറഞ്ഞ വേഷം കെട്ടി കത്തോലിക്കാ ആഗോളസഭയെ ഇവര്‍ അവമാനിക്കുന്നതെന്നും മനസ്സിലാകുന്നില്ല.

മയിലുകള്‍ ക്ലാവര്‍കുരിശുകള്‍ക്കൊപ്പം കൂട് വെക്കുവാന്‍ തുടങ്ങിയത് അടുത്ത കാലത്താണെന്ന് തോന്നുന്നു. മയിലാപ്പൂരില്‍ തോമ്മാശ്ലീഹാവന്നു മരിച്ചുവെന്നാണ് ക്ലാവര്‍വാദികള്‍ വിചാരിക്കുന്നത്. ആ ഓര്‍മ്മക്കായിയാണ് തൊപ്പിയില്‍ മയിലുകളെ ഈ ഗുലാന്മാര്‍ ആവഹിച്ചത്. തോമ്മാസ്ലീഹായെ മുരുകന്‍ദേവന്‍ മയിലാപ്പൂരില്‍ വന്നു കണ്ടത് മയില്‍വാഹനത്തില്‍ ആയിരിക്കാം. മയിലാപ്പൂര്‍ കൂടാതെ വിശുദ്ധ തോമസിന്‍റെ കബറിടം ബ്രസീല്‍ ഉള്‍പ്പടെ ആറുരാജ്യങ്ങളില്‍ ഉണ്ട്. എവിടെയെല്ലാം പോര്‍ട്ടുഗീസുകാര്‍ താവളം അടിച്ചോ അവിടെയെല്ലാം ശ്ലീഹായുടെ കല്ലറകളും അവര്‍ സ്ഥാപിച്ചു. ബ്രസീലില്‍ അന്ന് ശ്ലീഹാ എങ്ങനെ എത്തിയെന്നുള്ളത് ആലന്‍ചേരിയോടു ചോദിക്കണം.

നാണം കേട്ട ഈ പാരമ്പര്യം പറയുന്ന മെത്രാന്‍മാര്‍ക്ക് ഈ കെട്ടുകഥകളൊക്കെ അവസാനിപ്പിച്ചു കൂടെ?നിത്യജീവന്‍റെ അടയാളമാണ് മയിലുകള്‍ എന്ന് ആലഞ്ചേരി പാത്രിയാക്കീസ് നിര്‍വചനം കൊടുത്തു കഴിഞ്ഞിരിക്കുന്നു. പിശാചുകള്‍ പണ്ട് പന്നിയുടെ ശരീരത്തില്‍ ആവഹിച്ചുവെന്നു ബൈബിളില്‍ ഉണ്ട്. ഉടന്‍ തന്നെ ഈ ക്ലാവര്‍ ഗുലാക്കന്മാര്‍ പന്നിയുടെ പടവും തൊപ്പിയില്‍ കയറ്റുമെന്നു അനുമാനിക്കുന്നു.

കോമാളികളായ ഈ മെത്രാന്‍മാരെ ആരും കൂക്ക് വിളിക്കുന്നില്ലേ!!!. പാരമ്പര്യം പറഞ്ഞു ഇനി എന്നാണോ അല്മായനെ കോലം കെട്ടിക്കുന്നത്. ക്ലാവര്‍വാദികളായ പുരുക്ഷന്മാര്‍ അധികംതാമസിയാതെ തലയില്‍ കുടുമ്മായും ദേഹത്ത് പൂണൂലും സ്ത്രീകള്‍ മാറ് മറക്കാതെയും നടക്കേണ്ടിവരും. ആലഞ്ചേരി ബാവാക്കും പവ്വത്തിനും സുഖിക്കുകയും ചെയ്യാം. സീറോ മലബാര്‍ബിഷപ്മാരെ ഭ്രാന്തു ചീകത്സക്കു അയക്കുവാന്‍ സമയമായി.

3 comments:

  1. മയിലിനെപ്പറ്റി പേഗന്‍ പുരാണങ്ങളില്‍‍ ഒരു കഥയുണ്ട്. മയിലിന്‍റെ മാംസം ഒരിക്കലും അഴുകുകയില്ലായെന്നാണ് പുരാവൃത്തം. ക്രിസ്ത്യാനികളും പിന്നീട് നിത്യജീവിതത്തിന്‍റെ അടയാളമായി മയിലിനെ ദത്തെടുത്തിരുന്നു. മയിലുകളുടെ പീലികള്‍ ഓരോ വര്‍ഷവും പൊഴിഞ്ഞു പോവുകയും പുതിയവ വരുകയുംചെയ്യും. ഇത് യേശുവിന്‍റെ ഉയര്‍പ്പിനെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ മയിലുകള്‍ പാത്രത്തില്‍നിന്നു വെള്ളം കുടിക്കുന്നുവെങ്കില്‍ ആ പാത്രം നിത്യജീവിതത്തിന്‍റെ പാനപാത്രമെന്നും ഗണിച്ചിരുന്നു. പീലി വിടര്‍ത്തിനില്‍ക്കുന്ന മയിലിനെ ദൈവത്തിന്‍റെ കണ്ണാണെന്നും സൂചകമായി. അപ്പോള്‍ആലഞ്ചേരിപിതാവ് സഭയെ ഭാരതീവല്ക്കരിക്കുന്നതിനു പുറമേ പ്രാകൃതസംസ്ക്കാരങ്ങളായ പേഗന്‍ക ള്‍ട്ടിലേ ക്കും റോമ്മാസഭയെ നയിച്ചു കൊണ്ട് യേശുവിനെ ക്രൂശിക്കുന്നു.

    ReplyDelete
  2. അവനവന്റെ കണ്ണില്‍ പ്രകാശമില്ലാതെ അന്യന്റെ വഴി എങ്ങനെ തെളിക്കാനാവും?മതാചാര്യന്മാരെന്നു സ്വയം കരുതുന്നവര്‍ പോലും ഇരുട്ട് പരത്തുന്നു. ആത്മപ്രശംസയിലമര്‍ന്ന്, സത്യത്തിനു നേരേ കണ്ണ് തുറക്കാനവര്‍ക്കാകുന്നില്ല. അവരുടെ അങ്കികളും അലങ്കാരങ്ങളും മനുഷ്യരില്‍ ചിരി ഉണര്‍ത്താനെ ഉതകുന്നുള്ളൂ എന്നുപോലും അവര്‍ തിരിച്ചറിയുന്നില്ലല്ലോ കര്‍ത്താവേ! അക്കൂടെ ഇവരുടെ ഒളിച്ചുകളികളും. ക. സഭയില്‍ ഏറ്റവും നീണ്ട കാലം ചെങ്കോല് പിടിച്ച ജോണ്‍ പോള്‍ II പോലും ഏതെല്ലാം അന്ധകാരശക്തികളുമായി കൈകോര്‍ത്തിട്ടാണ് പോളണ്ടിലെ കമ്മ്യൂണിസത്തിനെതിരെ പോരാടിയത്. എന്നിട്ടും എന്തൊരു വിശുദ്ധ മുഖച്ഛായയാണ് മാദ്ധ്യമങ്ങള്‍ അങ്ങേര്‍ക്കുണ്ടാക്കി കൊടുത്തുകൊണ്ടിരുന്നത്. മരണമടഞ്ഞ പെരിയ മെത്രാന്‍ വര്‍ക്കി വിതയത്തില്‍ ചില വിഷയങ്ങളില്‍ എടുത്തിരുന്ന ഗുണ്ടാനയത്തെപ്പറ്റി അധികമാര്‍ക്കും അറിയില്ലായിരിക്കാം. അമേരിക്കയിലെന്നല്ല, യൂറോപ്പിലും, വിശേഷിച്ച് കേരളത്തിലും, ഒരൊറ്റ മാദ്ധ്യമം മെത്രാന്മാരെപ്പറ്റിയുള്ള കാര്യങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ട്‌ ചെയ്യുന്നില്ല. ജനം ആകമാനം തെറ്റി ധരിപ്പിക്കപ്പെടുന്നു. അധികാരത്തിന്റെയും കള്ളസമ്പാദ്യത്തിന്റെയും അടിയില്‍ മൂടിക്കിടക്കുകയാണ് വസ്തുതകള്‍. ഭൂരിഭാഗം ജനത്തിനും അതിജീവനം തന്നെ ഭയാനകമായി അസ്സാദ്ധ്യമായിരിക്കുമ്പോള്‍ പോലും റവ.ഡോ. തിരുമേനിമാര്‍ തിളങ്ങുന്ന മേലങ്കികളും വിലകൂടിയവിദേശ കാറുകളുമായി സൊള്ളിനടക്കുകയാണ്. ഫ്രഞ്ചു വിപ്ലവം പോലൊന്ന് സംഭവിക്കാതെ തരമില്ലന്ന സ്ഥിവിശേഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നു.

    ചരിത്രപരമായ വികാസത്തില്‍ - സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മാനവമൂല്യങ്ങളെ മനുഷ്യസമൂഹത്തിന്റെ അനുദിനജീവിതത്തിലെ ആദിസ്ഥാനശിലകളാക്കി എടുക്കാനുള്ള സമരത്തില്‍ - പള്ളിയും പട്ടക്കാരും എന്നും ജനത്തിനെതിരും സമ്പന്നരോടോത്തും ആയിരുന്നു. ആദര്‍ശം പ്രസംഗിക്കാനേ അവര്‍ക്കറിയൂ. ജീവിതത്തിലവര്‍ മാമ്മോനെ കൂട്ടുപിടിക്കുന്നു. ഇനിയങ്ങോട്ട് അനുനയത്തിന്റെയല്ല, കരുത്തുള്ള വിപ്ലവത്തിന്റെ ഭാഷയാണിവര്‍ക്കെതിരെ പ്രയോഗിക്കേണ്ടത്.

    രഘുനാഥ്‌ പലേരി എഴുതിയ ആനന്ദവേദം എന്ന നോവലില്‍ ഒരു പെണ്‍പല്ലി അവളുടെ ഇണയോട് അവര്‍ ജീവിക്കുന്ന വീട്ടിലെ അന്തേവാസികളെപ്പറ്റി പറഞ്ഞത് മെത്രാന്മാര്‍ക്ക് നന്നായി ചേരും:
    "മനുഷ്യരാണെന്ന് വിചാരിച്ച് ഇവര്‍ക്കൊന്നും ബുദ്ധിയുണ്ടെന്ന് കരുതേണ്ടാ. ജീവിതത്തിന്റെ അകംപൊരുള്‍ തിരിച്ചറിയുന്നില്ല ഇവര്‍. ഇവരുടെ ചെറു വിരലിന്റെയത്ര വലുപ്പമില്ലാത്ത നമ്മുടെ കൂര്‍മ്മജ്ഞാനം പോലുമവര്‍ക്ക് കിട്ടിയിട്ടില്ല." ഞാനിതെഴുതിക്കഴിഞ്ഞപ്പോള്‍, അടുത്ത ഭിത്തിയിലിരുന്ന ഒരു ഗൌളി നാല് തവണ ചിലച്ചു. അല്ല പിന്നെ, അങ്ങനെത്തന്നെ പറഞ്ഞുകൊടുക്ക്‌ മോനേ, എന്നായിരിക്കണം അവള്‍ പറഞ്ഞത്.

    ReplyDelete
  3. ഗൌളി പറഞ്ഞത് എത്ര ശരി!

    Shankaracharyar, Sree Narayana Guru, M P Paul, EMS, Mannathu Padbhanaabhan – show me one Mallu Bishop who has comparable personality and charisma.

    ചെറിയവര്‍ ആയതിനാലായിരിക്കും വലിയ ഉടുപ്പും കോമാളി വേഷവും ധരിച്ചു നടക്കുന്നത്. സ്തുതിക്കാന്‍ കുറെ മണ്ടന്മാരും. പിന്നെ എന്ത് വേണം?

    തലയ്ക്കകത്ത് ആളു താമസം ഇല്ലെങ്കിലും സംപൂജ്യര്‍!

    ReplyDelete