Translate

Sunday, December 11, 2011

ഇടയന്മാര്‍ക്കുള്ള ലേഖനം



(ക്രിസ്തു ശിഷ്യരോട് ഒരിക്കല്‍ ചോദിച്ചു, തന്നെക്കുറിച്ച് ആളുകള്‍ എന്താണു പറയുന്നത് എന്ന്. എന്നാല്‍ ക്രിസ്തുസഭയിലെ ഇടയന്മാരകട്ടെ എഴുത്തോടെഴുത്തുതന്നെ. അവര്‍ വായിക്കാറില്ല. മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്താണു പറയുന്നതെന്ന് അറിയാറുമില്ല. ഇതാ, എഴുത്തു തൊഴിലാളികളായ നമ്മുടെ ഇടയന്മാര്‍ അവശ്യം വായിക്കേണ്ട കാലത്തിന്റെ ചുവരെഴുത്ത്)

1 ഏഴെഴുപതും എഴുന്നുറും ക്ഷമിച്ചു കഴിഞ്ഞു
 അത്യുന്നതങ്ങളില്‍ അവന്‍ ചാട്ടവാറെടുക്കുന്നു.
അരമനപ്രഭുക്കന്മാരേ നിങ്ങള്‍ അനുതപിക്കുവിന്‍!
അല്‍മായരുടെ ചോര നീതിക്കുവേണ്ടി നിലവിളിക്കുന്നു
അവരുടെ സമ്പത്തു തിരികെക്കൊടുക്കുവിന്‍!
അല്‍മായരുടെ മുതുകില്‍ നിന്നു നിങ്ങള്‍ താഴെയിറങ്ങുവിന്‍.

2 അരമനകളുടെ ഐശ്വര്യം ശ്വാശ്വതമല്ല.
മണിമന്ദിരങ്ങളും ആഡംബരപ്പള്ളികളും സുസ്ഥിരമല്ല.
യരുശലോം ദേവാലയത്തോട് ദൈവം ചെയ്തതോര്‍ക്കുവിന്‍!

3 വചനപ്രഘോണങ്ങള്‍ പ്രഹസനമാക്കുന്നവരേ
വചനങ്ങളുടെ വായ്ത്തല നിങ്ങളുടെ നേര്‍ക്കു തിരിയും.

4 മാര്‍പ്പാപ്പാ മാപ്പുപറയുന്നതാര്‍ക്കുവേണ്ടി?
മഹാപാപികളേ, മാനസാന്തരപ്പെട്ടുകൊള്ളുവിന്‍!
അള്‍ത്താര ബാലകരുടെയും സന്യാസിനിമാരുടെയും ശാപം
നിങ്ങളുടെ കുലം മുടിക്കും.
തീയും ഗന്ധകവും നിങ്ങളുടെമേല്‍ പതിക്കും.

5 കന്യാമഠങ്ങളില്‍ നിങ്ങള്‍ക്കെന്തു കാര്യം?
ക്രിസ്തുവിന്റെ മണവാട്ടികളെ തൊട്ടുകളിക്കുന്നോ?
അവരുടെ ശിരോവസ്ത്രം ചോരയില്‍ കുതിര്‍ന്നതെങ്ങിനെ?
ഞാറയ്ക്കലില്‍ നിങ്ങള്‍ നരകം സൃഷ്ടിച്ചില്ലേ?
തലോറില്‍ സഹവൈദികരെ തല്ലിയൊതുക്കി;
ദൈവത്തിന്റെ കോടതിയില്‍ നിങ്ങള്‍
ചെലവേറിയ അഭിഭാഷകരെ വയ്ക്കുമോ?
ഭൂമിയില്‍തന്നെ നിങ്ങള്‍ കണക്കു പറയേണ്ടിയും വരും.

6 നിങ്ങള്‍, തലചായ്ക്കാനിടം ലഭിച്ച ഒട്ടകത്തെപ്പോലെയല്ലയോ!
അന്യന്റെ മുതലുകള്‍ തിരികെക്കൊടുത്താല്‍നിങ്ങളില്‍ ശേഷിക്കുന്നതെന്ത്?!

7 ദൈവജനത്തിനുമുന്നില്‍ കണക്കുവയ്ക്കുവിന്‍.
രസീതികൊടുക്കുന്നതു ശീലമാക്കുവിന്‍.
മിനിമം മാന്യത പരിപാലിക്കുവിന്‍.

8 കറുത്ത കുര്‍ബ്ബാന ചൊല്ലിയതു നിങ്ങളിലൊരുവനല്ലേ?
അവന്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ളവന്‍!
ആര്‍ത്തവരക്തത്താല്‍ അരമന വെഞ്ചരിച്ചവന്‍!!
തട്ടുങ്കന്മാര്‍ ഇനിയും നിങ്ങളിലില്ലെന്നു ഞങ്ങളെങ്ങനെയുറപ്പിക്കും?!
നാറ്റക്കഥകള്‍ക്കുമേല്‍ കുന്തിരിക്കം പുകയ്ക്കാതിരിക്കുവിന്‍.
തട്ടുങ്കല്‍ മെത്രാനുകൊടുത്ത ശിക്ഷയെന്തെന്നു ഞങ്ങളോടു പറയുവിന്‍.
സമൂഹത്തിനുമുന്നില്‍ ഏറ്റുപറയുവിന്‍.

9 ഉപദേശിക്കുവാന്‍ ഇപ്പോഴും നിങ്ങള്‍ക്ക് ഉളുപ്പുതോന്നുന്നില്ലയോ?!
അറിവും നെറിവുമുള്ള അല്‍മായരില്‍നിന്നു നിങ്ങള്‍ ധ്യാനം കേള്‍ക്കുവിന്‍.
അവരുടെ മുന്നില്‍ വിനയപ്പെടുവിന്‍.

10 മാധ്യമങ്ങള്‍ക്കു മറവിരോഗമില്ല.
വാര്‍ത്തകള്‍ മരിക്കുന്നുമില്ല.
വേദികളില്‍ വെറുതെ വീമ്പിളക്കരുത്
തേമറുജാതിക്കാരും പൊതുസമൂഹവും ഊറിച്ചിരിക്കുന്നു.
നിങ്ങള്‍ മുക്കുപണ്ടങ്ങളെന്ന്അവര്‍ അടക്കം പറയുന്നു.
ഞങ്ങളുടെ തൊലി ഉരിഞ്ഞുപോകുന്നു,
എന്നാല്‍നിങ്ങളുടെ ചര്‍മ്മം ബലവത്താണല്ലോ!

11 പരിസ്ഥിതിയെക്കുറിച്ചു പറയാന്‍നിങ്ങള്‍ക്കെന്തവകാശം?
കോഴിക്കൂടിനു കാവല്‍ കുറുക്കന്മാരോ!

12. മദ്യപന്മാരായ പുരോഹിതരെ പുറത്താക്കുവിന്‍.
അബ്കാരികളുടെ കൈ കീശയില്‍നിന്നു വലിക്കുവിന്‍.
കള്ളുമണക്കുന്ന പിരിവുകള്‍തിരികെ കൊടുക്കുവിന്‍

13 പൗലോസിനെ ഉദ്ധരിച്ച് ഉറഞ്ഞുപ്രസംഗിക്കുന്നവരേ,
വിശുദ്ധപൗലോസിനെ നിങ്ങള്‍ അനുസരിക്കാത്തതെന്ത്?
കാമത്താല്‍ എരിഞ്ഞുനടക്കുന്നതിലും ഏകഭാര്യയുടെ ഭര്‍ത്താവാകുവിന്‍.
മര്‍ത്യന്മാരെപ്പോലെ ജീവിച്ചുപോകുവിന്‍!

ജോണി പ്ലാത്തോട്ടം 
Ph-9446203858

4 comments:

  1. ജോണി പ്ലാത്തോട്ടത്തിന്‍റെ പുരോഹിതര്‍ക്ക് താക്കീതുമായുള്ള പദ്യപാരായണം വളരെ അര്‍ത്ഥവത്തവും സൌന്ദര്യാത്മകവുമാണ്. നല്ല പദപ്രയോഗങ്ങളോടെയുള്ള ഈ പദ്യം പുരോഹിതരുടെ കണ്ണ് തുറപ്പിക്കുവാന്‍
    എല്ലാ ദേവാലയങ്ങളിലും അയച്ചു കൊടുത്താല്‍ നന്നായിരിക്കും. അതു മുഴുവന്‍ കാലത്തിന്‍റെ സത്യം മാത്രം.

    കപടതയോ കള്ളമോ ഒന്നും ഒരു വരിയിലും ഞാന്‍ കണ്ടില്ല. അത്രമാത്രം പാപം പുരോഹിതര്‍ കുന്നുകൂട്ടിയിരിക്കുന്നു. അവര്‍ക്കു ചുറ്റും ദൈവ നാമകീര്‍ത്തനങ്ങളുമായി പാടിനടന്ന അള്‍ത്താര ബാലന്മാരുടെ ശാപം തീരുവാന്‍ ഒരു ഭാരമുള്ള മരകുരിശിനും സാധിക്കുകയില്ല.

    ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷക്കായി പോലീസിനെ ഏര്‍പ്പെടുത്തിയെന്നു കേട്ടു. ഇനി അള്‍ത്താരയില്‍ ബാലന്മാരുടെ സുരക്ഷക്കായി പോലീസോ അല്മേനികളോ കാവല്‍ നില്‍ക്കേണ്ടിവരും. ഇവര്‍ക്ക് ചുറ്റും ഒസാനയും അനുരാഗത്തിന്‍റെയും പാട്ടു പാടി എന്നും കൌമാരക്കാരായ പെണ്‍കുട്ടികളുടെ കൊയര്‍ ഗ്രൂപ്പും. പണ്ട് കൂത്തമ്പലത്തിലെ കൂത്തച്ചികളുടെ പാട്ടിന്‍റെ അരങ്ങേറ്റം പോലെയല്ലേ?

    തട്ടുങ്കല്‍ പിതാവിനു പ്രൊമോഷന്‍സഹിതം വത്തിക്കാനില്‍ നിയമനം കിട്ടി. ഇതിനു അവസരം നേടികൊടുത്ത അദ്ദേഹം വളര്‍ത്തിയ കുഞ്ഞു‍ മക്കളോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു വത്തിക്കാനിലേക്ക് വിമാനം കയറിയത്.

    ആകാശംമുട്ടെ ദേവാലയങ്ങള്‍ വികാരിമാര്‍ നിര്‍മ്മിക്കുന്നു. പുരോഹിതരില്‍ നിന്നും കുഞ്ഞുങ്ങളുടെ രക്ഷക്കായി പാനിക്ക്ബട്ടണുകള്‍ കുമ്പസാര കൂടുകളിലും അള്‍ത്താരയുടെ പുറകിലുമായി ഉണ്ടാക്കുവാന്‍ ഇതുവരെയും ആരും മെനക്കെട്ടിട്ടില്ല.

    അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്ന ക്ലിന്‍റെണ്‍‍ ഏക ഭാര്യാവൃതം എടുത്തതുപോലെ സഭയും പുരോഹിതര്‍ ബ്രഹ്മചാര്യം കാത്തു സൂക്ഷിക്കുവാന്‍ പ്രതിജ്ഞചെയ്തിട്ടുണ്ട്. സഭയ്ക്കുണ്ടായ അപകീര്‍ത്തിമൂലം പുരോഹിതര്‍ ബ്രഹ്മചാര്യം അവസാനിപ്പിക്കുവാനുള്ള മുറവിളികള്‍ കേള്‍ക്കുന്നു. അവസാനിപ്പിക്കുകയെന്നുള്ള ആ പദം തെറ്റല്ലേ !!!ബ്രഹ്മചാര്യം ആരംഭിക്കുക എന്നുള്ള മുറവിളിയല്ലേ സഹോദരാ വേണ്ടത്. ബ്രഹ്മചര്യം പാലിക്കാത്ത പുരോഹിതര്‍ ലൈംഗികരതികള്‍ അവസാനിപ്പിക്കണമെന്നല്ലേ പറയേണ്ടത്.

    ഭ്രിഷ്ടം തിരിഞ്ഞു കുര്‍ബാനചെല്ലുന്നതുകൊണ്ട് കൈകള്‍ പുറകോട്ടു പോകാതെ ചൊറിയാതെ സൂക്ഷിക്കുവാനും പുരോഹിതര്‍ക്ക് പരിശീലനം കൊടുക്കണം. പുരോഹിതരുടെ ലൈഗിക അപവാദങ്ങള്‍ എല്ലാം കള്ളങ്ങളല്ലേ. ഹോട്ടല്‍ മുറികളില്‍ ബൈബിളുകള്‍ ഉപേക്ഷിച്ചു
    പോവുന്നവരെ കണ്ടു പിടിച്ചിട്ടു ബാക്കി എഴുതാം.

    ReplyDelete
  2. ഇടയന്മാര്‍ക്കായി എഴുതുന്നതെന്നു ഭാവിക്കുമ്പോഴും ഇടയന്മാര്‍ക്കുള്ള ലേഖനം ലക്ഷ്യം വയ്ക്കുന്നത് ആടുകള്‍ക്ക് നിസ്സംഗമായി അനുസരിക്കാനേ അറിയൂ എന്ന ഇടയന്മാരുടെ ധാരണതിരുത്തുന്നതിന് എന്നതിലുപരി ആടുകളുടെ ബോധവത്കരണമാണ് എന്നാണ് ഞാന്‍ കരുതുന്നത്.
    ആടും ഇടയനും പഴയനിയമത്തിലും പുതിയനിയമത്തിലും ശക്തമായി ഉപയോഗിച്ചിട്ടുള്ള പ്രതീകങ്ങളാണ്. ഓശാന മാസികയില്‍ 2002 ജൂണില്‍ ഞാനെഴുതിയ ഒരു കവിത പകര്‍ത്തട്ടെ. ഇത് യഥാര്‍ഥത്തില്‍ പ്രാര്‍ഥനാരൂപത്തിലുള്ളതാണെങ്കിലും, എസെക്കിയേലിന്റെ വചനങ്ങളെ അവലംബിച്ചെഴുതിയതാണെങ്കിലും, സമകാലിക സഭയെപ്പറ്റിയാണെന്ന കാര്യത്തിലും ബോധവത്കരണമാണ് ലക്ഷ്യമെന്ന കാര്യത്തിലും സംശയംവേണ്ട.

    അജരോദനം
    നല്ലയിടയാ, സ്‌നേഹനാഥാ, ഞങ്ങളെ മേയ്ക്കാന്‍
    നീ നിയോഗിച്ചവര്‍ ചെയ്‌വതു കണ്ടിടുന്നില്ലേ?
    ഞങ്ങളെ ചെന്നായ് പിടിക്കെ രക്ഷയേകീടാതവര്‍
    ഞങ്ങളെത്തിന്നാനവയെ അനുവദിക്കുന്നു

    തീറ്റ ഞങ്ങള്‍ക്കേകിടാതെ, ശക്തിപകരാതെ
    രോഗമുള്ളവയെ ചികിത്സിച്ചീടുവാന്‍ തുനിയാതെ
    രോമമെല്ലാം പിഴുതെടുത്തവര്‍ കമ്പിളിത്തുണി നെയ്തിടുന്നു
    മഞ്ഞുകാലത്തവ പുതച്ചു കുളിരു മാറ്റുന്നു.

    വീണു ഞങ്ങടെ കാലൊടിഞ്ഞാല്‍ വച്ചുകെട്ടാതെ
    ഞങ്ങളില്‍ വഴിതെറ്റിയോരെ തേടിയലയാതെ
    കുഞ്ഞാടിനു നല്കീടാതവര്‍ പാല്‍ കുടിച്ചു മെഴുത്തിടുന്നു;
    ഞങ്ങളെക്കൊന്നാര്‍ത്തിയോടെ തിന്നുതീര്‍ക്കുന്നു.

    നഷ്ടമായവയെത്തിരഞ്ഞലയുന്നൊരിടയന്‍ നീ
    പച്ചയാം മേച്ചില്‍പ്പുറത്തേക്കാനയിച്ചിടുവാന്‍
    വീണ്ടുമെത്തും നാളിനായി കാത്തു കഴിയുകയാണു ഞങ്ങള്‍;
    നിന്റെ ശാന്തി തിരഞ്ഞിടുന്നോര്‍ക്കഭയമരുളില്ലേ?

    ReplyDelete
  3. കാമത്താല്‍ എരിഞ്ഞുനടക്കുന്നതിലും ഏകഭാര്യയുടെ ഭര്‍ത്താവാകുവിന്‍.

    ReplyDelete
  4. ഇടയനും (പാസ്റ്റര്‍) ആട്ടിന്‍ കുട്ടിയുമെന്നുള്ള സങ്കല്പം ഇത്രമാത്രം അര്‍ത്ഥവും ഇടുറ്റുള്ള ആശയങ്ങളും ഉള്‍ക്കൊണ്ടിരുന്നുവെന്നു ‍ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല. യേശു എന്ന ഇടയയന്‍ നയിച്ച ആട്ടികൂട്ടത്തിന്‍മേല്‍ പുരോഹിതന്‍ എങ്ങനെ പരമാധികാരിയായി. കുഞ്ഞാടുകള്‍ക്ക് അസുഖം വന്നാല്‍, നഷ്ടപ്പെട്ടാല്‍ ദുഖിക്കേണ്ടത് ഇടയനാണ്. അവറ്റകള്‍ക്ക് തീറ്റ കൊടുക്കേണ്ടതും സംരക്ഷിക്കേണ്ടതും ഇടയന്‍ തന്നെ. ഇടയന്‍ കുഞ്ഞാടിനെ നയിക്കുന്നു, സ്നേഹിക്കുന്നു, പുതിയ മേച്ചില്‍ സ്ഥലങ്ങള്‍തേടി ഇടയന്‍റെ പിന്നാലെആട്ടിന്‍കൂട്ടവും.

    എന്നാല്‍, കുഞ്ഞാടുകള്‍ക്ക് ഇടയനെ സംരക്ഷിക്ക
    ണ്ട, തീറ്റെണ്ട കടമയില്ല. മറിച്ചു ഇടയനായ പുരോഹിതന്‍ എന്താണ് ചെയ്യുന്നത്, ആട്ടിന്‍കൂട്ടത്തെ ഞെക്കി പിഴിയുന്നു. മാംസവും രക്തവും ഭക്ഷിക്കുന്നു. സൂക്ഷിക്കുക, ഇയാള്‍ കപട ഇടയനാണ്; ‍ ആട്ടിന്‍ കൂട്ടത്തിലെ ചെന്നായ്ക്കളില്‍ അതിക്രൂരന്‍.

    ReplyDelete