Translate

Saturday, December 24, 2011

New Malayalam Bible

4 comments:

  1. അഞ്ചാം നൂറ്റാണ്ടില്‍ എഴുതിയ മേരിസുവിശേഷം യേശുവിന്‍റെ ജീവിതവുമായ് പൊരുത്തപ്പെടുന്നതല്ല. ആദ്യമനൂറ്റാണ്ടുകളില്‍ ക്രിസ്തുമത വിരോധികള്‍ സഭയെ കളങ്കപ്പെടുത്തുവാന്‍ യേശുവിന്‍റെ വചനങ്ങളെ വളച്ചൊടിച്ചും ദൈവികത്വത്തെ
    ചോദ്യംചെയ്തും സുവിശേഷരൂപത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നു. മേരിയുടെ സുവിശേഷത്തില്‍ യേശു മനുഷ്യപുത്രന്‍എന്നാണ്.ഉള്‍കൊള്ളിച്ചിരിക്കുന്നത്.അഞ്ചാംനൂറ്റാണ്ടു വരെ സഭ പുലര്‍ത്തിയിരുന്ന വിശ്വാസവും ഇതായിരുന്നു. ആദ്യമസഭ ജീസസ് ദൈവമാണെന്ന് വിശ്വസിച്ചിരുന്നില്ല.
    നാലാം നൂറ്റാണ്ടില്‍ നിസിയ ( Nicea )കൌണ്‍സിലിന്‍റെ തീരുമാനംമുതലാണ്‌ ജീസസ് ദൈവപുത്രനായത്. സുവിശേഷങ്ങള്‍
    കണ്ടെടുത്തതും നാലും അഞ്ചും നൂറ്റാണ്ടുകളില്‍ ആയിരുന്നു.


    സുവിശേഷങ്ങളില്‍ മേരിമഗ്ദലന യേശുവിന്‍റെ ജീവിതയാത്രയില്‍ ഉടനീളംഅനുഗമിക്കുന്നുണ്ടായിരുന്നു. ക്രൂശിതനായ
    യേശുവിനെ നിറകണ്ണോടെ നോക്കിനിന്നതും ഉയര്‍പ്പിന്‍റെ സാക്ഷിയും മേരിതന്നെ. വേശ്യയായിരുന്ന അവര്‍ക്ക് സകല പാപമോചനവും നല്‍കിയിരുന്നു.

    ചോദ്യം: എന്തുകൊണ്ട് യേശുവിന്‍റെ പ്രിയപ്പെട്ടവളും, കുരിശു മരണത്തില്‍ പങ്കാളി യുമായ മഗ്ദലന മറിയം പുണ്ണ്യവതിയല്ല?

    ReplyDelete
  2. ഈ പറയുന്ന മേരി പുണ്യവതിയല്ലെന്ന് ആര്‍ക്കു പറയാന്‍ പറ്റും? സഭയവളെ പുണ്യപ്പട്ടം കൊടുത്തുയര്‍ത്തിയിട്ടില്ലായിരിക്കാം, പക്ഷേ, അതല്ലല്ലോ ഒരാള്‍ പുണ്യം ചെയ്തയാള്‍ ആണോ അല്ലെയോ അന്ന് നിശ്ചയിക്കുന്നത്. യേശു തന്നെയാണല്ലോ, "എന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നിടത്തൊക്കെ ഇവളുടെ പേരും പ്രകീര്‍ത്തിക്കപ്പെടും" എന്ന് പറഞ്ഞുകൊണ്ട് അവളുടെ അസാധാരണ പ്രവൃത്തിയെ (നാട്ടിലെ വലിയവരുടെ മുമ്പില്‍ വച്ച് യേശുവിന്റെ കാലുകള്‍ കണ്ണീരൊലിപ്പിച്ചുനനച്ചിട്ട്, സമൃദ്ധമായ തന്റെ മുടികൊണ്ട്‌ അവയെ തൂത്തുണക്കിയിട്ട്, വലിയ വില കൊടുത്തുവാങ്ങിയ തൈലം കൊണ്ട് പൂശുക) പുകഴ്ത്തിപ്പറഞ്ഞ് അനശ്വരമാക്കിയത്. എന്നിട്ടുമവള്‍ സഭയില്‍ ഒരു വിശുദ്ധയല്ലെങ്കില്‍, സഭ വിശുദ്ധരെന്ന് വിളിക്കുന്നവരെ അവഗണിക്കയാണ് വേണ്ടത്. (ഒരു റാത്തല്‍ തൂക്കം സുഗന്ധ തൈലം = മുന്നൂറു വെള്ളിക്കാശ് വിലയുണ്ടായിരുന്ന - ഒരാളുടെ രണ്ടാണ്ടത്തെ വരുമാനം, അല്ലെങ്കില്‍ ഒരാട്ടിന്‍ പറ്റത്തിന് അന്നുണ്ടായിരുന്ന വില. - യോഹ. 12:3 വായിക്കുന്നതോടൊപ്പം ഷീല കാസിഡിയുടെ സഹയാത്ര എന്ന കൃതിയും വായിക്കുക - മാതൃഭൂമി ബുക്സ്, 2007. യേശുവിന്റെ വ്യക്തിത്വത്തിലേയ്ക്ക് ഏറ്റവും കൂടുതല്‍ ഉള്‍ക്കാഴ്ച എനിക്ക് തന്നത്, സ്ത്രീകളില്‍ വച്ച് ഏറ്റവും പ്രണയാതുരമായ പ്രവൃത്തി ചെയ്ത ഈ മറിയമാണ്.
    ഇതും കാണുക: http://znperingulam.blogspot.com/2010/09/blog-post_6090.html (ഒരു വിശ്വപ്രണയത്തിന്റെ കഥ).

    ReplyDelete
  3. ജോസഫ്‌ മറ്റപ്പള്ളിDecember 27, 2011 at 6:40 AM

    മഗ്ദാലനയിലെ മേരി പുണ്യവതി ആണോ എന്നതിനെപ്പറ്റി തര്‍ക്കം. അതൊരിക്കലും തീരില്ല. മേരിയുടെ കാര്യം പോട്ടെ, യേശു ഒരാളോടു മാത്രമേ നാളെ എന്റെകുടെ പരുദിസയില്‍ ഉണ്ടായിരിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുള്ളൂ. ആ നല്ലകള്ളന്റെ കാര്യം കഴിഞ്ഞല്ലേ മേരി. യുദാസ് ചതിയനായിരുന്നോ എന്ന് ചോദിച്ചാല്‍ അതിനും മറുപടിയില്ല. ഒത്തിരി പ്രാവശ്യം യേശുവിനെ പലരും പിടിക്കാന്‍ നോക്കിയിട്ട് കിട്ടിയില്ല. വെള്ളിക്കാശു എന്റെ കൈയിലിരിക്കും യേശു യേശുവിന്റെ വഴിക്കും പോകും എന്ന് ഒരബദ്ധം ചിന്തിച്ചതല്ലേ കുഴപ്പം. അതിനു ജിവന്‍ കൊടുത്തു ത്യാഗം ചെയ്ത യുദാസിനെ കൊടും വഞ്ചകനെന്നു മുദ്രകുത്തുക എളുപ്പമല്ല. യുദാസിനെ ഒരു പദ്ധതി കൊണ്ടു ബലിയാടാക്കി എന്നും ആക്ഷേപിക്കുന്നവരുന്ടു. ഏതായാലും പുണ്യവനായി ഇവിടെ വാഴണമെങ്കില്‍ സൌന്ദര്യം പാരമ്പര്യം ഇവയെല്ലാം ഒത്തിരിക്കണം , അതൊരു സത്യം തന്നെ.

    ReplyDelete
  4. സഭ തള്ളിപ്പറഞ്ഞ ഗീവര്‍ഗീസും ഫിലോമിനായുമെല്ലാം ഇന്നും
    പള്ളിക്കു പണം വാരിക്കൊടുക്കുന്ന വിശുദ്ധരാണ്. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ യൂദാശ്ലീഹാ യൂദാ സ്‌കറിയാത്തായാണെന്നു വിശ്വസിക്കുന്ന വിശ്വാസികളെ അടുത്തറിയാവുന്ന പുരോഹിതരല്ലേ അടുത്തകാലത്ത് അദ്ദേഹത്തിന് സ്റ്റാര്‍വാല്യൂ ഉണ്ടാക്കി നല്കിയത്? പാലാരൂപതയില്‍ നരിയങ്ങാനം ഇടവക മഗ്ദലനമറിയത്തിന്റെ പേരിലാണ്. മഗ്ദലമറിയത്തിന്റെ പള്ളിയില്‍ അത്ഭുതങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് ഭരണങ്ങാനത്തിനടുത്തുള്ള നരിയങ്ങാനവും താമസിയാതെതന്നെ പണംവാരിപ്പള്ളിയായി മാറാന്‍ നല്ല സാധ്യതയുണ്ട്.

    ReplyDelete