Translate

Monday, December 19, 2011

Anti-Catholic insults rife in 'A Very Harold and Kumar 3D Christmas'

I'm not one to scream anti-Catholic too often but the new movie "A Very Harold and Kumar 3D Christmas" screams insult at every turn.

It is unfortunately on your screens now.


Read more:http://www.catholicreview.org/subpages/movies2-new.aspx?action=1675

2 comments:

  1. A Very Harold & Kumar 3D ഹോളിവുഡ് സിനിമാ ക്രിസ്തുമസ്കാലത്ത് പവ്വത്ത്, താഴത്ത്, അങ്ങാടിയത്ത് ബിഷപ്പുമാരെ ചൊടിപ്പിക്കുവാന്‍ സ്ക്രീനില്‍ എത്തിയിരിക്കുന്നു. കത്തോലിക്കാസഭയെ മൊത്തം അധിക്ഷേപിച്ചുള്ളതാണ് ഈ ആധുനിക റ്റെക്ക്നോളജിയോടെ പുറത്തിറങ്ങിയ പടം. ദയറിയാപോലെ അമേരിക്കന്‍ തീയെറ്റരുകളില്‍ ഓടികൊണ്ടിരിക്കുന്നു. കത്തോലിക്കാ മതത്തെയല്ല സഭക്കുള്ളില്‍ തിരുമേനിമാരും പാതിരികളും കളിക്കുന്ന ചില കുസൃതിതമാശകളാണ് ഈ പടമെന്നു ചിലരുടെ അഭിപ്രായവും.

    പടം കേരളത്തില്‍ അച്ചന്മാര്‍ സ്പോണ്സര്‍ ചെയ്‌താല്‍,ബിഷപ്പുമാര്‍ അനുഗ്രഹിച്ചാല്‍ വലിയ ഒച്ചപാടൊന്നും ഉണ്ടാക്കാതെ സര്‍ക്കാരില്‍ നിന്ന് നികുതിയിളവും ലാഭവും കൊയ്യാം. കുറെക്കാലങ്ങള്‍ക്ക് മുമ്പു ഭാരതത്തിലെ പഞ്ഞം കിടക്കുന്ന പിള്ളേരുടെയും, കല്‍ക്കട്ടയിലെ എച്ചിലു പെറുക്കുന്നവരുടേയും മാറില്‍ തോര്‍ത്ത് മാത്രമുള്ള പുലയസ്ത്രീകളുടെയും പടം കാണിച്ചു ദാരിദ്ര്യം കാണിച്ചും അമേരിക്കയില്‍ നിന്ന് മിഷനറിമാര്‍ പണം കൊയ്തിരുന്നു.

    ജീസസിനെ അവഹേളിച്ച സ്ഥാനത്ത് ഒരു യഹുദപ്രവാചകനെയോ, ഇസ്ലാംപ്രവാചകനെയോ അവഹേളിച്ചിരുന്നുവെങ്കില്‍ ‍ ഹോളിവുടിന്‍റെയും നിര്‍മ്മാതാക്കളുടെയും ആപ്പീസ് പൂട്ടിക്കുമായിരുന്നു. അമിതമായ ലൈംഗികപ്രദര്‍ശനത്തോടൊപ്പം മൊത്തം കത്തോലിക്കാവിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങളാണ് അധികവും.


    ലൈഗികതയുടെ ഗ്രാഫിക്കുകള്‍, നഗ്നത, കൌമാരക്കാരന്‍റെ മയക്കുമരുന്ന് ഉപയോഗം, അശ്ലീല ഭാഷകള്‍, എല്ലാം സന്മാര്‍ഗചിന്തകള്‍ക്കു എതിരാണ്.

    ഒരു ഭാഗത്ത് സ്വര്‍ഗത്തില്‍നിന്നു ജീസസിനെ വേശ്യകളുടെ കൂടെ ചിത്രീകരിക്കുന്നു. മറ്റൊരു രംഗത്ത് ബിഷപ്പിന്‍റെ മൂക്കിനിട്ടു ഇടിക്കുന്നതും. ഇതു താഴത്തിനിട്ടു കിട്ടാഞ്ഞതു നന്നായി.പിന്നെ പുരോഹിതരെയും അവരുടെ അള്‍ത്താര ബാലന്മാരെയും തല്ലുന്ന രംഗവും. ഇതൊക്കെ കാണുമ്പോള്‍ ഇന്നത്തെ പുരോഹിതരുടെ ദൈവവും ദേവാലയങ്ങളും വേശ്യകളുടെതാണെന്ന് തോന്നിപോവും. ക്രിസ്തുമസിനെയും സാന്താക്ലുസ്നെയും ഒക്കെ അവഹേളിക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നു.


    മാറു മറയ്ക്കാത്ത സ്വവര്‍ഗരതിക്കാരായ കന്യാസ്ത്രികള്‍, ബാലപീഡക്കായി കുട്ടികളെ അച്ചന്മാര്‍ ഓടിക്കുന്ന രംഗങ്ങള്‍ , ജീസസ് ഒരു ബാറില്‍ ഇരുന്നു അര്‍ദ്ധ നഗ്നരായ കന്യാസ്ത്രികളായി മദ്യം കഴിക്കുന്നത്‌ എല്ലാം ക്രിസ്ത്യാനികളെ അപമാനിക്കുന്നതാണ്. ഈ നിന്ദകള്‍ ഇസ്ലാമിരാജ്യത്തിലെ ഒരു മുള്ളയെയോ അവരുടെ പ്രവാചകരെയോ, അഥവാ, മുള്ളാ പിള്ളേരെപ്പിടിക്കുവാന്‍ ഓടുന്നതോ , മുസ്ലിം പെണ്ണുങ്ങളെ മാറ് മറക്കാതെ കാണിക്കുവാനോ ഹോളിവുഡ് ധൈര്യപ്പെടുമോ?


    കേരള സുറിയാനി പുരോഹിതരേ, ഇതു നിങ്ങള്‍ക്കു ഒരു മുന്നറിയിപ്പാണ്!!! ഇന്നു കേരളത്തിലും കേന്ദ്രത്തിലും എന്തു കുറ്റങ്ങളും ഇല്ലാതാക്കുവാന്‍ ‍ നിങ്ങളുടെ പോക്കറ്റില്‍ അഴിമതിക്കാരായ കോടതികളും സര്‍ക്കാരുമുണ്ട്.വിശ്വാസികളുടെ കുന്നു കൂടിയ പണവും ദുര്‍വിനിയോഗം ചെയ്യാം. നല്ലനല്ല കാര്യങ്ങള്‍ക്ക് തുരങ്കവും വെയ്ക്കാം. നാളെ കോഴിക്കൂട്ടില്‍ പാത്തിരിക്കുന്ന കുറുക്കന്‍അച്ചന്മാരെ പിടിക്കുന്ന സര്‍ക്കാരായിരിക്കും നിങ്ങളുടെ ആകാശ കോടാലി എന്നറിയുക !!!. ഒളിച്ചിരിക്കുന്ന ഈ നരികളെ പുറത്ത് നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടുവന്നാല്‍ നാറാത്ത ഒരു സഭയെ എനിക്കും നിങ്ങള്‍ക്കും നാളയുടെ നാളുകളില്‍ കാണാം.

    ReplyDelete
  2. കത്തോലികാ സഭയെ അപമാനിക്കുന്നത് ഇന്നു വ്യക്തികളുടെയും പല പ്രസ്ഥാനങ്ങളുടെയും വിനോദമായിരിക്കുന്നു.ഈ പരിഹസിക്കല്‍ കാരണം വളരെ വ്യക്തമായി സഭക്കുമറിയാം. ഇത്തരം സ്ഥിതിവിശേഷം വളരെ പരിതാപകരമാണ്. ആഗോള കത്തോലിക്കാസഭയിലുള്ള അഴിമതികളില്‍ സഭ അന്ധമായി കണ്ണടക്കുന്നത് സമൂഹത്തിന്‍റെ ഈ നീരസത്തിനിടയായി.

    ഓരോ അഞ്ചു നിമിഷങ്ങളിലും ലോകത്താകമാനം വിശക്കുന്ന വയറുകള്‍ മരിച്ചു വീഴുമ്പോള്‍
    ബാലികാ ബാലന്മാരെ പീഡിപ്പിക്കുന്ന വൈദികരെ വത്തിക്കാന്‍ പണത്തിന്‍റെ സ്വാധീനത്തില്‍ രക്ഷപെടുത്തുന്നു. ഇത് വിശ്വാസികളുടെ പണം കൊണ്ടാണെന്നും കണക്കാക്കണം. വത്തിക്കാന് ഇതൊന്നും പ്രശ്നമല്ല. ജനാല്‍ക്കല്‍കൂടി മാടപ്രാവിനെ പറപ്പിക്കുമ്പോള്‍ പരിശുദ്ധാത്മാവ് ഉടന്‍ വത്തിക്കാനില്‍ എത്തും. ഹോളിവുഡ് എന്തു വികൃതി കാണിച്ചാലും പരിശുദ്ധപണത്തിനു യാതൊരു കുറവും വരുകയില്ല. ലൈംഗിക മാരകരോഗങ്ങള്‍ പകരുവാന്‍ വന്‍കിട മരുന്നുവ്യവസായികളുടെ വീതം ലഭിക്കും. കമ്മ്യുണിസം തകര്‍ക്കുവാന്‍ യുദ്ധഉപകരണങ്ങള്‍ ഉത്ഭാദിപ്പിക്കുന്ന കമ്പനികളുടെ പണവും ബാങ്ക് നിക്ഷേപമായി വരും.

    ഒരു ആസ്പിരിന്‍ പോലും മേടിക്കുവാന്‍ പാവപ്പെട്ടവന് പണമില്ലാത്തപ്പോള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരെ വളര്‍ത്താനും, ജീസസിന്‍റെ ഉയര്‍പ്പ് മരണങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച സ്മാരകങ്ങള്‍ വിദക്തരെക്കൊണ്ട് കണ്ടെത്തിക്കലും സാമാന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം പച്ച കള്ളങ്ങളാണെന്നു മനസ്സിലാകും.

    ഇന്നു ബിഷപ്പുമാര്‍ സ്ത്രീസ്വാതന്ത്ര്യത്തിനു എതിരായി സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിപ്ലവങ്ങളിലാണ്. അവര്‍ വിജയിക്കുകയാണെങ്കില്‍ കോണ്ടം (Kondom) ഉപയോഗിക്കാത്തതു മൂലം കോടികണക്കിനു സ്ത്രീകള്‍ ഗര്‍ഭം അലസ്സിപ്പിക്കേണ്ടിവരും. ഇതില്‍ ബിഷപ്പുമാര്‍ക്ക് വന്‍ലാഭം കാണും. പലര്‍ക്കും ഗര്‍ഭചിദ്രം നടത്തുവാന്‍ ഇന്‍ഷുറന്‍സ് കാണുകയില്ല. അങ്ങനെ ഇവരെയും ജനിക്കുന്ന കുഞ്ഞുങ്ങളെയും കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുകയും ചെയ്യാം.

    ഇത് സ്ത്രീകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എതിരായ യുദ്ധമാണ്. ഞാന്‍ ഈ സിനിമാ കാണുവാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും പടം പകര്‍ച്ചവാദി പോലെ ലോകം മുഴുവന്‍ പടരട്ടെയെന്നാണ് ആശ.

    ReplyDelete