Translate

Saturday, December 10, 2011

ആമേന്‍ - ഒരു കന്യാസ്ത്രിയുടെ ആത്മകഥ




സിസ്റര്‍ ജെസ്മി സന്യാസജീവിതം ഉപേക്ഷിക്കുവാന്‍ തീരുമാനിച്ച വിവരം മഠം അധികാരികളെ അറിയച്ചപ്പോള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഭ്രാന്താണെന്ന് പറഞ്ഞു ഭ്രാന്താശുപത്രിയില്‍ അവരെ തള്ളിവിടുവാനായിരുന്നു ശ്രമിച്ചത്. എന്താണ് മഠം അധികാരികള്‍ക്കെതിരെ സിസ്റ്റര്‍ ജെസ്മി ചെയ്തത്? പ്രിന്‍സിപ്പാള്‍ ആയിരുന്ന കാലത്ത് കോളെജിനുള്ളില്‍ നടന്നിരുന്ന പല അഴിമതികള്‍ക്കെതിരായും ശബ്ദംഉയര്‍ത്തി. കര്‍മ്മലീത്താസഭ പ്രാര്‍ഥനയുടെ കൂട്ടായ്മകളില്‍ മറ്റു സഭകളെക്കാളും മെച്ചപ്പെട്ടതായിട്ടായിരുന്നു പാരമ്പര്യമായി വിശ്വസിച്ചു വന്നിരുന്നത്. എന്നാല്‍ ഇതിനുള്ളിലും കട്ടുറൂമ്പുകള്‍ നിറഞ്ഞതാണെന്ന് സിസ്റ്റര്‍ ജെസ്മിയുടെ വെളിപ്പെടുത്തലുകളോടെയാണ് പുറംലോകം അറിയുന്നത്. ജീസസും ഞാനും മാത്രം എന്ന് പ്രതിജ്ഞ ചെയ്തുകൊണ്ടായിരുന്നു ഈ സഹോദരി വ്രതം എടുത്തതും ജെസ്മി (Jesus and me ) എന്ന നാമം സ്വീകരിച്ചതും.


വിദ്യാസമ്പന്നയും ഉന്നതകോളേജുകളില്‍ സഹകാരിയും പ്രവര്‍ത്തകയുമായിരുന്ന ക്രിസ്തുവിന്‍റെ ഈ മണവാട്ടി എന്തിനു മഠം വിട്ടുവെന്നു ഒരു ചോദ്യചിന്ഹം ആയിരിക്കാം. അവരുടെതായ പല കാഴ്ചപ്പാടുകള്‍ അതിനുണ്ട്. എന്നാല്‍ തനിക്കു ചുറ്റുമുള്ള ലോകം തന്നെ അംഗീകരിക്കുമോ, മഠംചാടിയെന്നു ലോകമാകെ പരിഹസിക്കുകയില്ലേ, ഒന്നിനു പുറകെ അപവാദ കഥകള്‍ പൊതുജനം പരത്തുകയില്ലേ  ഇതൊക്കെ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങളാകാം. മനുഷ്യന്‍റെ വാമൂടി കെട്ടുവാന്‍ സാധിക്കുകയില്ലല്ലോ. ഇങ്ങനെ ഇല്ലാത്ത കിംവദന്തികളില്‍നിന്നും  രക്ഷപ്പെടുവാന്‍ പലരും പലതും കണ്ടില്ലന്നും കേട്ടില്ലന്നും നടിക്കും. സഹിച്ചും പ്രതികരിച്ചും സന്യാസജീവിതം തുടര്‍ന്നുകൊണ്ടിരിക്കും. നീണ്ട രാത്രികളും പകലുകളും ഉറക്കം കെടുത്തിയശേഷമേ ആര്‍ക്കും ഇത്തരം നിര്‍ണ്ണായകമായ തീരുമാനങ്ങള്‍  എടുക്കുവാന്‍ സാധിക്കുകയുള്ളൂ. ചുറ്റുംനില്‍ക്കുന എതിരാളികള്‍ മദര്‍ സുപ്പീരിയര്‍ മുതല്‍ ബിഷപ്പ് വരെയുള്ളവര്‍ എരിഞ്ഞുതീര്‍ന്നു നില്‍ക്കുന്ന ഇങ്ങനെയുള്ള  ആത്മാക്കളെ തളച്ചിടുവാന്‍ ശക്തരാണ്. എന്നിട്ടും എന്തിനു ഈ സഹോദരി മഠം വിട്ടു. ഉത്തരങ്ങള്‍ ധാരാളമുണ്ട്.


ഏകദേശം മുപ്പത്തിമൂന്നു വര്‍ഷം കര്‍മ്മലീത്താ സഭക്കുവേണ്ടി സേവനംചെയ്തു. എന്നാല്‍ 2008 ആഗസ്റ്റ്‌ 31 നു സഭാജീവിതം ഉപേക്ഷിക്കുവാന്‍ ഈ സഹോദരി തീരുമാനിച്ചു. സഭയ്ക്കും സുഹൃത്തുക്കള്‍ക്കും ബന്ധു ജനങ്ങള്‍ക്കും അതൊരു വൈകാരിക ഭൂകംബനമായിരുന്നു. ജെസ്മിയുടെ തീരുമാനങ്ങള്‍ക്ക് സഭയ്ക്കകത്തും പുറത്തും വിമര്‍ശനങ്ങളുടെ ഒരു ശരമായിരുന്നു.  അവരെ മാനസിക ദൌര്‍ബല്യമുള്ള ഒരു സ്ത്രീയായി മുദ്രകുത്തി. പി.എച്ച്. ഡി. ബിരുദവും അനേകവര്‍ഷങ്ങള്‍ ഒന്നാംതരം കോളേജുകളില്‍ ഇംഗ്ലീഷ്പ്രൊഫസ്സറും പ്രിന്‍സിപ്പാളുമായി ഉന്നതപദവികളില്‍ ഇരുന്നിട്ടുള്ള സിസ്റ്റര്‍ തീര്‍ച്ചയായും നല്ലവണ്ണം ആലോചിച്ച ശേഷമായിരിക്കാം സഭ വിട്ടത്. 'ആമേന്‍' എന്ന ആത്മ കഥാ രചനയിലൂടെയാണ് അവര്‍ വിവാദം സൃഷ്ടിച്ചത്.


കൂടെവസിച്ചിരുന്ന മറ്റു കന്യാസ്ത്രികളില്‍നിന്നും സ്വവര്‍ഗരതിക്കായുള്ള പ്രേരണ അസ്സഹ്യമായിരുന്നു. ആശ്രമത്തിനുള്ളില്‍തന്നെ പല കന്യാസ്ത്രികളും വേര്‍തിരിഞ്ഞു അനുരാഗ പ്രേമത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് കോണ്‍വെന്റിനുള്ളില്‍ കഴിഞ്ഞുകൂടുന്നത്. എന്തെല്ലാം അവരുടെ കണ്മുമ്പില്‍ നടന്നിരുന്നുവെന്ന് എഴുതുവാന്‍ മടിയാണെന്നു ജെസ്മി തന്‍റെ ആത്മകഥാകുറിപ്പില്‍ എഴുതിയിട്ടുണ്ട്. സ്വവര്‍ഗരതികള്‍ക്കുപരി സന്യാസ ജീവിതം ഉപേക്ഷിക്കുവാനുള്ള കാരണവും അവര്‍ വിവരിച്ചിട്ടുണ്ട്. കന്യാസ്ത്രികളും മനുഷ്യജീവികളാണ്. അവരും സ്ത്രീകളാണ്. സ്വതന്ത്രമായ ലോകം അവര്‍ക്ക് മുമ്പിലുമുണ്ട്, സ്വതന്ത്രചിന്തകളും പ്രതികരിക്കുവാനുള്ള അവകാശവും. സാമ്പത്തികസ്വാതന്ത്ര്യവും സുരക്ഷിതത്വവും അവര്‍ക്കും വേണം.


സിസ്റ്റര്‍ അഭയ ഒരു കിണറ്റില്‍ മരിച്ചു കിടക്കുന്നത് കണ്ടു. ഉത്തരംഇല്ലാതെ ഇന്നും ദുരൂഹതകള്‍. സിസ്റ്റര്‍ അനുപമ മേരി കോണ്‍വെന്റിനുള്ളില്‍ തൂങ്ങിമരിച്ചു. ഇതിനൊക്കെ കാരണങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട കോണ്‍വെന്റിനുള്ളിലെ ദുസ്സഹമായ സാഹചര്യങ്ങളാണ്. സ്ത്രീ വിമോചനസംഘടനകള്‍ പതിനെട്ടുവയസ്സ് കഴിഞ്ഞവര്‍ക്ക് മാത്രമേ സന്യാസിനി മടങ്ങളില്‍ പ്രവേശനം അനുവദിക്കാവൂ എന്നുള്ള നിയമത്തിനു ഒരു നിര്‍ദ്ദേശം കൊണ്ടുവന്നു. ആരു കേള്‍ക്കാന്‍; പോരാഞ്ഞിട്ട് സഭയിലെ ഇടയന്മാരുടെയും ഇടയാത്തികളുടെയും അവരോടു ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെയും പ്രതിഷേധങ്ങള്‍ മിച്ചം. അത്തരക്കാര്‍ക്കു ജെസ്മിയുടെ ഈ ആത്മകഥ ഒരു മറുപടിയായിരിക്കും.


സന്യാസ ജീവിതം ഉപേക്ഷിക്കുവാന്‍ ജെസ്മിയെടുത്തത് ഒരു കടുത്ത തീരുമാനമാണ്. അവര്‍  വിവരിക്കുകയാണ്, പുറകോട്ടുള്ള ജീവിതത്തിലേക്ക് ഇനി പോകുവാന്‍ സാധിക്കുകയില്ല. സമുദായം, കുടുംബം ഏവരും ജയിലിനു പുറത്തുചാടിയ ഒരു കുറ്റവാളിയെപ്പോലെ കാണും. ഇതാണ് പലരും കോണ്‍വെന്റില്‍ നിന്നു രക്ഷപ്പെടുവാന്‍ മടി കാണിക്കുന്നതും.


ആമേന്‍ എന്ന ആത്മകഥാ പുസ്തകത്തില്‍ അനുഭവങ്ങളും പാളീച്ചകളും തുടരുന്നു.നോവീഷത്ത്ക്കാലത്ത് കുമ്പസാരിക്കുവാന്‍ പലരും മനസ്സ് വിറങ്ങലിച്ചായിരുന്നു പുരോഹിതനെ സമീപിച്ചിരുന്നത്. ഓരോ പെണ്‍കുട്ടിയും കുമ്പസാരത്തിനുമുമ്പു പുരോഹിതന്‍റെ രണ്ടു കവിളിലും ഉമ്മ വെയ്ക്കുവാന്‍ ആവശ്യപ്പെടുമായിരുന്നു. കുമ്പസാരത്തിനു പോയ ജെസ്മി മനസ്സില്‍ ധൈര്യംവരുത്തി പുരോഹിതന് ഉമ്മ കൊടുക്കുവാന്‍ നിരസിച്ചു. ബൈബിളില്‍ നിന്നും വാചകം എടുത്തു കാണിച്ചുകൊണ്ട്, കുട്ടീ ഇതു എനിക്കു ലഭിക്കുന്ന ആത്മീയ ചുംബനമാണ് എന്നു പറഞ്ഞു കവിളത്ത് നിര്‍ബന്ധിച്ചു ഉമ്മ മേടിച്ചു.


പഠനാവിശ്യത്തിനായി ഒരിക്കല്‍ ബംഗ്ലൂരില്‍ പോയപ്പോള്‍ ഒരു പുരോഹിതനില്‍നിന്നും സിസ്റ്റര്‍ അനുഭവിച്ച മനസ്സിന് മുറിവുണ്ടാക്കിയ ലൈംഗികമായി പീഡനങ്ങളും ആത്മകഥയിലുണ്ട്. അവിടെ ഒരു പുരോഹിതന്‍റെ ഓഫീസ്മുറിയില്‍ തനിയെ പോകേണ്ട ഗതികേട് വന്നു. സിസ്റ്റര്‍ തുടരുന്നു, " അദ്ദേഹം എന്‍റെ മാറിടങ്ങള്‍ വിടാതെ ഏറെനേരം ശ്വാസം മുട്ടതക്കവിധത്തില്‍ അമര്‍ത്തിപ്പിടിച്ചു ആലിംഗനം ചെയ്തു കൊണ്ടായിരുന്നു ഒഫീസുനുള്ളിലേക്ക് സ്വാഗതം ചെയ്തത്. പിന്നീട് എന്നെ സമീപത്തുള്ള ലാല്‍ബാഗ് ഉദ്യാനത്തിലേക്ക്‌ കൂട്ടികൊണ്ട് പോയി. അവിടെ കെട്ടിപുണര്‍ന്നു കിടന്നുകൊണ്ട് അനുരാഗ രതികളില്‍  ഏര്‍പ്പെട്ടിരുന്ന യുവതീയുവാക്കളെ ചൂണ്ടിക്കാട്ടി ശാരീരികമായി ബന്ധപ്പെട്ടുള്ള സ്നേഹത്തെപ്പറ്റി എന്നെ വിശ്വസിപ്പിക്കുവാന്‍ ശ്രമംതുടങ്ങി. പുരോഹിതരും കന്യാസ്ത്രികളും തമ്മിലുള്ള അവിഹിത ബന്ധങ്ങളുടെയും കഥ പറയുവാന്‍തുടങ്ങി. തിരിയെ അദ്ദേഹത്തിന്‍റെ മുറിയില്‍ മടങ്ങിയെത്തിയപ്പോള്‍ കരങ്ങള്‍കൊണ്ട് എന്നെ സ്നേഹവികാരങ്ങളോടെ ലാളിക്കുവാന്‍ശ്രമിച്ചു. ഇങ്ങനത്തെ മനുഷ്യനെയാണോ കണ്ടുമുട്ടിയത്‌ എന്നു പറഞ്ഞു കുപിതയായി ഞാന്‍ ‍എതിര്‍ത്തപ്പോള്‍ ആ പുരോഹിതന്‍ സ്വയം നഗ്നനായി ശുക്ലം എന്‍റെ മുമ്പില്‍ വിസ്സര്‍ജിക്കുകയും  ബലമായി എന്‍റെ വസ്ത്രങ്ങള്‍ അഴിപ്പിക്കുകയും ചെയ്തു.”
ജെസ്മിയുടെ പിതാവ് മരിച്ചപ്പോള്‍ വീട്ടില്‍പോകുവാന്‍ അനുവാദം കൊടുക്കാതെ പീഡിപ്പിച്ച കഥയും ഈ പുസ്തകത്തില്‍ഉണ്ട്. മുപ്പത്തിമൂന്നു വര്‍ഷത്തെ കന്യാസ്ത്രീജീവിതം വെറും നൂറ്റിഎണ്‍പത് പേജുകളില്‍ വിവരിക്കുവാന്‍ പ്രയാസമാണെന്നും അതുകൊണ്ടു പ്രധാന സംഭവങ്ങള്‍മാത്രം ചൂണ്ടികാട്ടി പുസ്തകം അവതരിപ്പിക്കുന്നുവെന്നും അവര്‍ പറയുന്നു.
ആര്‍ക്കും സഹിക്കുവാന്‍ സാധിക്കാത്തവണ്ണം അവിടെ മാനസികപീഡനം കഠിനമാണ്. അനേകം കന്യാസ്ത്രികള്‍ മാനസിക ആശുപത്രികളില്‍ ചീകത്സ നടത്തുന്നുണ്ട്. ചോദ്യം ചെയ്യുവാന്‍ ആര്‍ക്കും ധൈര്യം ഇല്ല. തകര്‍ക്കാന്‍ ദുഷ്ക്കരവും അതിഘോരവുമായ ഒരു വന്‍കോട്ടയാണ്സഭ. 
സഭയുടെ അനേക കൊള്ളരുതായ്മകളെപ്പറ്റിയും ജെസ്മിയുടെ ആത്മകഥയിലുണ്ട്. പണം കൊടുത്തു പുസ്തകം പ്രസിദ്ധികരിക്കാതിരിക്കുവാന്‍ പ്രേരിപ്പിച്ചും ഭീഷണിയും  മുഴക്കിയെങ്കിലും സിസ്റ്റര്‍ വഴങ്ങിയില്ല. അവര്‍ ചോദിക്കുകയാണ്, "ഒരു സ്ത്രീയെ ചാരിത്രം ഹനിക്കുവാന്‍ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌താല്‍ ചോദിക്കുവാന്‍ ആളില്ലേ? ആയിരത്തില്‍ ഒരാളെങ്കിലും സ്ത്രീക്കു വേണ്ടി പ്രതിഷേധിക്കുവാന്‍ മുമ്പോട്ട്‌ വരും. ലോകമേ, ഒന്നു ചിന്തിക്കൂ !!! മാതാപിതാക്കള്‍ ലാളിച്ചു വളര്‍ത്തിയ സര്‍വ്വതും വിശ്വസിച്ചു സഭയെ ഏല്‍പ്പിച്ച യേശുഭഗവാന്‍റെ ഈ മണവാട്ടികളുടെ മാനംപോയാല്‍ ആരു സംസാരിക്കും? സന്യാസജീവിതം നഷ്ടപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നു" മേന്‍.






6 comments:

  1. കുമ്പസാരവേളയില്‍ചുംബനം ലഭിക്കുവാന്‍ ആഗ്രഹിക്കുന്ന വൈദികരുടെ സമീപത്തു കന്യാസ്ത്രികളും സ്ത്രീജനങ്ങളും ഇനിമേല്‍ ലിപ്സ്റ്റിക്ക്ചുണ്ടുകളില്‍ പുരട്ടിയെ പോകാവൂ എന്ന് സീറോ മലബാറിലെ പിതാക്കന്മാര്‍ ഇടയലേഖനം ഇറക്കുമെന്നുവിചാരിക്കുന്നു. പച്ച, കറുപ്പ്, നീല, കടും ചുവപ്പ്
    മുതലായ ഏതു നിറങ്ങളും ദൈവികഉമ്മകള്‍കൊണ്ട് അച്ചന്‍റെ തിരുമുഖം അഭിഷേകം ചെയ്യുവാന്‍ സ്വീകാര്യമാണ്. പാപങ്ങള്‍ പൊറുക്കുവാന്‍ ബാലന്മാര്‍ക്കും ചുണ്ടുകള്‍ ചുവപ്പിക്കാം.

    ഒരിക്കല്‍ പാവം മദ്ധ്യവയസ്കനായ ഒരു മലയാളീപുരോഹിതന്‍ അമേരിക്കയിലെ ഈ ഇടവകയില്‍ വൈദിക സേവനത്തിനായിവന്നു. ഈ അച്ചനു യാതൊരു അസുഖവും ഒരിക്കലും ബാധിച്ചിട്ടില്ല. കുര്‍ബാനകഴിഞ്ഞു
    പുറത്തുവരുന്ന പുരുഷന്മാര്‍ക്ക് ഹസ്തദാനം കൊടുക്കുകയും സ്ത്രീജനങ്ങളുടെ കവിളത്ത് ഉമ്മ നല്‍കുകയും എന്നുള്ളതു ഈ നാട്ടിലെ പള്ളികളിലെ ആചാരമാണ്. ഇത് തികച്ചും നിഷ്കളങ്കമായ ഒരു പതിവെന്ന് മാത്രം. പാവം മലയാളിഅച്ചനും കുര്‍ബാനകഴിഞ്ഞു ജനങ്ങള്‍ക്ക്‌ കൈകൊടുക്കവാനും ഉമ്മനല്‍കുവാനും പള്ളിയുടെ ആനവാതില്‍ക്കല്‍ വരുമായിരുന്നു. അമേരിക്കന്‍അച്ചന്മാര്‍ കവിളത്ത് ഉമ്മ നല്‍കുമ്പോള്‍ ഈ മലയാളി അച്ചന്‍ മാദാമ്മകുഞ്ഞുങ്ങള്‍ക്ക്‌ ചുണ്ടാത്തായിരുന്നു ഉമ്മ നല്‍കികൊണ്ടിരുന്നത്. കവിളത്ത് ഉമ്മ കൊടുക്കുന്നതാണു ആചാരമെന്നു ഈ പാവത്തിന് അറിയത്തില്ലായിരുന്നു. ഏതായാലും ആ ഭാഗ്യം കുറച്ചു നാളുകളെ ഉണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ ഏതോ നെറികെട്ട ഒരു കറമ്പി സ്വര്‍ഗത്തിലെ കട്ടുറുമ്പായി അച്ചന്‍റെ ആ ചുണ്ടത്തുമ്മ നിറുത്തിച്ചു.

    ReplyDelete
  2. സിസ്റ്റര്‍ ജെസ്മിയുടെ കഥ ഞാനും വായിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ അഭിപ്രായം ഇതല്ലായിരുന്നു. അവര്‍ സാധാരണ ഒരു മലയാളി പെണ്‍കുട്ടിയെ പോലെ പേടിച്ചു നാണിച്ചു നിന്ന കൂട്ടത്തില്‍ ഉള്ള ഒരാള്‍ അല്ലായിരുന്നു. വിധ്യാബ്യാസവും തന്റേടവും ഉള്ള ഒരു സ്ത്രീ ആയിരുന്നു അവള്‍. എന്തുകൊണ്ട് സ്വവര്‍ഗ രതിക്കാര്‍ ഇവരെ സമീചിച്ചു? എന്തുകൊണ്ട് ഇവള്‍ ബാഗ്ലൂര്‍ ഉള്ള അച്ഛന്റെ അരികില്‍ തനിയെ ചെന്നു? അങ്ങനെ അച്ഛന്‍ അവളുടെ മാറിടങ്ങള്‍ അമര്‍ത്തി ആലിംഗനം ചെയ്തെങ്കില്‍ എന്തുകൊണ്ട് അവന്റെ കൂടെ അവള്‍ ലാല്‍ബാഗ് ഉദ്യാനത്തില്‍ പോയി. അവിടെ അവള്‍ അവന്റെ കൂടെ രതിക്രീടകള്‍ കാണിച്ചു ചുറ്റി നടന്ന ശേഷം എന്തുകൊണ്ട് ഇവള്‍ ഇത്ര പുണ്യവതി ആണങ്കില്‍ വീണ്ടും അവന്റെ മുറിയില്‍ വീണ്ടും പോയി? അവളുടെ വസ്ത്രം അവന്‍ ബലമായി ഇവളെ കൊണ്ട് അഴിപ്പിചെന്നു പറയുന്നു. അത് കത്തി കാട്ടിയാണോ അതോ തെറി വിളിച്ചാണോ, അതോ തോക്ക് ചൂണ്ടിയാണോ എന്നൊന്നും പറയുന്നില്ലല്ലോ. അതിനര്‍ത്ഥം രോഗി ഇചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. അപ്പോള്‍ അവള്‍ക്കു അതിലുണ്ടായ ദുഃഖം ഇത്രയുമേ ഉള്ളൂ. അവളുടെ വസ്ത്രം അഴിപ്പിച്ചിട്ടും അയാള്‍ക്ക്‌ നാണം കുണുങ്ങി ആയിരുന്നത് കൊണ്ട് അവളുടെ സൂത്രത്തില്‍ അടിച്ചു കേറ്റിയില്ല എന്നതാണ് "ഇങ്ങനത്തെ മനുഷ്യനെയാണോ കണ്ടുമുട്ടിയത്‌ എന്നു പറഞ്ഞു കുപിതയായി" എന്നതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. അച്ചന്റെ മുന്‍പില്‍ ചെന്നു വികൃതി കാട്ടി അയാളെ വശീകരിച്ചു അവനെയും കൊണ്ട് കറങ്ങി നടന്നു വീണ്ടും അവന്റെ മുറിയില്‍ അവനോടൊപ്പം തനിയെ എത്തി മഴക്കുവേണ്ടി ദാഹിച്ചിരുന്ന വേഴാമ്പല്‍ പോലെ അവനോടൊപ്പം ശയിക്കാന്‍ കാത്തിരുന്നിട്ടും അവന്‍ നാണം കുണുങ്ങി ആയിരുന്നത് കൊണ്ട് വേഴാമ്പലായ ജെസ്മി വേശ്യക്ക് ശുക്ലപെരുമഴ ആ മരുഭൂമിയിലേക്ക് പെയ്യിക്കാതെ, അടുത്ത ഓടയിലേക്കു ചീറ്റിച്ചു കളഞ്ഞതിന്റെ അരിശമാണ് അവള്‍ക്കു എന്നാണ് എനിക്ക് മനസ്സിലായത്‌. എന്താ അവള്‍ ആറുമാസം പ്രായമുള്ള കൊഞ്ഞൂഞ്ഞു ഒന്നും അല്ലായിരുന്നല്ലോ? ഇതിന്റെ പേരാണ് കൊതിക്കെറുവ്.

    എന്തു കൊണ്ടാണ് അവള്‍ ആ പുസ്തകത്തിലോ മറ്റെവിടെയോ ആ ബാഗ്ലൂര്‍ അച്ഛന്റെ പേര് വയ്ക്കാത്തത്? എന്നാല്‍ ഇവളുടെ ഉമ്മ ഓര്‍ത്തു സ്വപ്ന സ്കലനം നടത്തിയിരുന്ന പല തൃശൂര്‍ വൈദീകരുടെയും പിതാവിന്റെയും പേര്‍ ഇവള്‍ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ടല്ലോ. എന്ത് കൊണ്ടാണ് ബാങ്ങ്ലൂര്‍ അച്ഛന്റെ പേര്‍ അവള്‍ പറയാത്തത്? അവള്‍ക്കു ഉമ്മ മാത്രം കൊടുത്ത അവളുടെ ഉമ്മ സ്വപ്നം കണ്ടു നേരം വെളുപ്പിച്ച തൃശൂര്‍ വൈദീകരും പിതാവും എന്ത് കൊണ്ട് അവളുടെ പുസ്തകത്തില്‍ സ്ഥാനം പിടിച്ചു? എന്തുകൊണ്ട് ബാഗ്ലൂര്‍ അച്ഛന്‍ വെറും ഒരു ബാങ്ങ്ലൂര്‍ അച്ഛന്‍ മാത്രം ആയി? ബാക്കി വായനക്കാര്‍ പൂരിപ്പിച്ചു കൊള്ളുക.

    ReplyDelete
  3. Sr. Jesmi's self projection in the book 'Amem' gives the reader some good insights into the void spirituality of the priests and nuns of the cath. church. This book is widely read, out of curiosity, one should say. The author seeks consolation from the public, but for it, she had had to pay a great price. She has revealed her abject personality and an infentile spirituality. If most of the nuns are of this kind, it's a really miserable picture of our convents. And if the stories about some priests narrated in the book are true, that's revealing a still more detestable situation unbecoming of the sanctity the church has been claiming for centuries. Fortunately, priests and nuns are just a minory of the church and there are genuine, saintly men and women living worthy of this institution.

    Similar writing also by other ex- nuns and priests confirms that the whole intitution is suffering the worst kind of spiritual rotting that has gone too far. It stinks. Any sincere believer yearns to get out of the hovel that the church has become owing to such misfits.

    It is becoming that, as in nature, what is harmful in the church should fall off and decay, so that the rest go on growing healthily.

    ReplyDelete
  4. അടിസ്ഥാന പരമായി മനസ്സിനെ മെരുക്കി അതിനപ്പുറത്തേക്ക് കടക്കുന്ന ശാസ്ത്രമാണ് അദ്ധ്യാത്മികത. അതില്‍ മുന്നേറി വിജയിക്കാന്‍ മനസ്സിന്‍റെയും ശരീരത്തിന്‍റെയുമൊക്കെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നല്ല അവബോധം ഉണ്ടാവേണ്ടതുണ്ട്. മാത്രവുമല്ല വലിയ ഇച്ഛാ ശക്തിയും വേണം. അതൊന്നുമില്ലാത്തവര്‍ സാധാരണക്കാര്‍ക്ക് പറഞ്ഞിട്ടുള്ള കുടുംബ ജീവിതത്തില്‍ കൂടി മുന്നേറുകയാണ് വേണ്ടത്. മല്‍സ്യ മാംസങ്ങള്‍ പോലെയുള്ള തീക്ഷ്ണമായ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ക്ക് ലൈംഗിക തൃഷ്ണയും കൂടുതലായിരിക്കും. ഒരു വശത്ത് തീയിലേക്ക് എണ്ണ പകരുകയും മറുവശത്ത് അതിനെ വരുത്തിയിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതുപോലെയുള്ള പാഴ് വേലയാണത്. അതുകൊണ്ട് ബ്രഹ്മചര്യത്തിലധിഷ്ഠിതമായ ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്നവര്‍ അതിനനുസരിച്ചുള്ള ജീവിതചര്യകളും പാലിക്കാന്‍ ബാധ്യസ്ഥരാണ്. അഞ്ച് ഇന്ദ്റിയങ്ങളിലൂടെയും അകത്തേക്കു എടുക്കുന്നതെല്ലാം നമ്മുടെ ഭക്ഷണമാണ്. അത് മുഴുവനും സാത്വികമാവണം. ഒപ്പം ലൈംഗിക ഊര്‍ജത്തെ ആദ്ധ്യാത്മിക ഊര്‍ജമാക്കി മാറ്റുന്ന യോഗ സാധനകളും ആവശ്യമാണ്. ഇതെല്ലാമുണ്ടായാലും ഉറച്ച ശ്രദ്ധയില്ലാത്തതിനാല്‍ വലിയ മുനിമാര്‍ പോലും പതിച്ചുപോയിട്ടുള്ളതായി പുരാണങ്ങള്‍ പറയുന്നു. അതായത് സിനിമ, ടി‌വി, പാട്ടുകള്‍, പരസ്യങ്ങള്‍, റിയാലിറ്റി ഷോകള്‍ പത്രവാര്‍ത്തകള്‍, പെര്‍ഫ്യൂം, ആഡംബര വസ്ത്രങ്ങള്‍, പലവിധ ആഹാര പദാര്‍ഥങ്ങള്‍, മരുന്നുകളിലൂടെയും മറ്റും ഉള്ളില്‍ ചെല്ലുന്ന പല രാസ വസ്തുക്കള്‍ അങ്ങനെ മനസ്സിന്‍റെ താളം തെറ്റിക്കാന്‍ പ്രാപ്തിയുള്ള ഒട്ടനവധി സാഹചര്യങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നു. നിരുപദ്രവമായി ഉള്ളില്‍ കടക്കുന്ന ഇവയെല്ലാം പില്‍ക്കാലത്ത് പൊട്ടിമുളച്ച് വളരാന്‍ കഴിയുന്ന ചെറിയ വിത്തുകളാണ്. ഇവയെയെല്ലാം പറ്റി ഒരു ആത്മീയാന്വേഷിക്ക് വലിയ കരുതല്‍ വേണം.

    ReplyDelete
  5. ആദ്ധ്യാത്മികതയുടെ അടിസ്ഥാനതത്വങ്ങളില്‍ മനസ്സും ശരീരവും ഒന്നായി പ്രവര്‍ത്തിപ്പിക്കണമെന്നുള്ളത് ശരിതന്നെ. ദൈവത്തെമാത്രം സ്നേഹിച്ചാല്‍ അവന്‍ മൃഗങ്ങളെപ്പോലെ ഒരു നിര്‍വികാരജീവിയാകും. മനുഷ്യനെ സ്നേഹിക്കുവാനുള്ള ബാലപാഠങ്ങള്‍ ഒരു കുടുംബജീവിതത്തില്‍കൂടി മാത്രമേ ലഭിക്കുകയുള്ളൂ. സ്നേഹത്തിന്‍റെ അടിസ്ഥാനതത്വവും മനസ്സും ശരീരവും തമ്മിലുള്ള പ്രവര്‍ത്തനമാണ്. സന്യാസിക്കു സ്നേഹത്തിന്‍റെ ഭാഗമായ ടെലിവിഷനും സിനിമയും പാട്ടുകളും നല്ല ഭക്ഷണവുമൊക്കെ നിഷേധിക്കുന്നത് ക്രൂരമാണ്. സ്നേഹം മനസ്സില്‍ ഉണ്ടങ്കിലെ ഇതൊക്കെ ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളൂ. ദൈവസ്നേഹം മാത്രം മതിയെന്നുള്ളത് മനസ്സിന്‍റെ ഒരു തരം സ്വാര്‍ഥതയും ഭ്രാന്തുമെന്നെ പറയുവാന്‍ സാധിക്കുകയുള്ളൂ.



    മറ്റുള്ള സഭകളില്‍ വിവാഹിതരായ പുരോഹിതരും പരസ്ത്രീ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നില്ലേ എന്നു ചോദിച്ചേക്കാം? അവര്‍ ദൈവത്തിന്‍റെ മുമ്പിലും നിയമം ലംഘിക്കുന്നവരാണ്. അങ്ങനെയുള്ള പുരോഹിതര്‍ ഒരിക്കലും ദയ അര്‍ഹിക്കുന്നില്ല. എന്നാല്‍ പുരോഹിതന് ഏകഭാര്യ ആകാമെന്നുള്ള പ്രമാണം എന്തുകൊണ്ട് സഭ ലംഘിക്കുന്നു? യേശുവിന്‍റെകൂടെ വിവാഹിതരും ഉണ്ടായിരുന്നില്ലേ?



    കരിംകല്ലും അടിയില്‍ സിമന്റും ഇട്ടു പത്രോസ്സിന്‍റെ പാറയെ ഉറപ്പിച്ചത് ഭാര്യയും അമ്മായിഅമ്മയും കൂടിയാണ്. യേശുവിനു എത്ര പ്രാവിശ്യം പത്രോസിന്‍റെ അമ്മായിഅമ്മ മീനും പുളിചേരിയും കൂട്ടി ചോറുകൊടുത്തിരിക്കുന്നു. നന്ദിയില്ലാത്ത പത്രോസിന്‍റെ പിന്‍ഗാമി എന്നാണോ ഈ പാപങ്ങള്‍ കഴുകികളയുന്നത്?



    ഇന്നു ബിഷപ്പുമാര്‍ ആത്മീകതയെ മറ്റൊരു ലോകമായിയാണ് കണക്കാക്കിയിരിക്കുന്നത്. അവര്‍ അല്‍മായന്‍റെ പഞ്ചേന്ദ്രിയങ്ങള്‍ ആത്മീയ പുരോഹിതരെപ്പോലെ പ്രവര്‍ത്തിക്കുകയില്ലായെന്നു വാദിക്കുന്നു. വിവാഹിതര്‍ക്ക് ആത്മീയത കുറവാണെന്നു പോലും. ഇതു ദൈവത്തിന്‍റെ നിയമമോ മനുഷ്യന്‍റെ കണ്ടു പിടുത്തമോ? വിവാഹിതരെ പള്ളികളില്‍ ലൈഗികതയുടെ ബാലപാഠങ്ങള്‍ അവിവാഹിതര്‍ അല്ല പഠിപ്പിക്കേണ്ടത്.



    പല പുരോഹിതരും സഭ വിടുന്നതു വര്‍ഷങ്ങളോളം പ്രാര്‍ഥിച്ചിട്ടായിരിക്കും. യേശുവിന്‍റെ ആ പ്രേഷിതയാത്രയിലെ കൂട്ടാളികളെ വിവാഹം കഴിച്ചതിന്‍റെപേരില്‍ കൂട്ടംതെറ്റിക്കുന്നത് ശരിയല്ല. യേശു ഒരിക്കലും അങ്ങനെ ചെയ്തില്ല. ഒരാള്‍ സഭയില്‍ നിന്നു പോവുമ്പോള്‍ ഇവര്‍ ക്രൂസിക്കുന്നു. പുറത്ത് പോവുന്ന ഇവര്‍ പുരോഹിതരെക്കാള്‍ ആത്മീയദാഹമുള്ളവരായി ജീവിക്കുന്നു. എന്തുകൊണ്ട് ക്രൂസിക്കാതെ ഓശാനപാടി വീണ്ടും അവരെ എടുത്തുകൂടാ!!! അയാളെ സഭ ‍ എന്തുകൊണ്ട് അയോഗ്യത കല്‍പ്പിക്കുന്നു? ഇതിന്‍റെ അര്‍ത്ഥം പഞ്ചേന്ദ്രിയങ്ങളിലെ സ്നേഹത്തിനു പകരം വിദ്വേഷം പൌരാഹിത്യത്തെ കാറ്റില്‍ പറപ്പിക്കുന്നുവെന്നല്ലേ?.



    സ്നേഹം എന്നു പറയുന്നത് ഒരു ചെടിയുടെ തണ്ടില്‍ ‍നിന്ന് ഇലക്കും പൂക്കള്‍ക്കും പകര്‍ന്നുകൊടുക്കുന്നതുപോലെ ഭാര്യക്കും മക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പിന്നെ നിന്‍റെ അയല്‍ക്കാരനും ഒന്നായിയുള്ളതാണ്.അങ്ങനെ വളര്‍ത്തിയാലെ കൂടുതല്‍ കൂടുതല്‍ ദൈവത്തിങ്കലേക്കും അടുക്കുവാന്‍ സാധിക്കുകയുള്ളൂ. അല്ലാതെ ദൈവംതന്ന സ്നേഹത്തെ പീഡിപ്പിച്ചു മനസ്സിനെ നിയന്ത്രിക്കുന്നതല്ല ആത്മീയകത.

    ReplyDelete
  6. ആദ്ധ്യാത്മികതയുടെ അടിസ്ഥാനതത്വങ്ങളില്‍ മനസ്സും ശരീരവും ഒന്നായി പ്രവര്‍ത്തിപ്പിക്കണമെന്നുള്ളത് ശരിതന്നെ. ദൈവത്തെമാത്രം സ്നേഹിച്ചാല്‍ അവന്‍ മൃഗങ്ങളെപ്പോലെ ഒരു നിര്‍വികാരജീവിയാകും. മനുഷ്യനെ സ്നേഹിക്കുവാനുള്ള ബാലപാഠങ്ങള്‍ ഒരു കുടുംബജീവിതത്തില്‍കൂടി മാത്രമേ ലഭിക്കുകയുള്ളൂ. സ്നേഹത്തിന്‍റെ അടിസ്ഥാനതത്വവും മനസ്സും ശരീരവും തമ്മിലുള്ള പ്രവര്‍ത്തനമാണ്. സന്യാസിക്കു സ്നേഹത്തിന്‍റെ ഭാഗമായ ടെലിവിഷനും സിനിമയും പാട്ടുകളും നല്ല ഭക്ഷണവുമൊക്കെ നിഷേധിക്കുന്നത് ക്രൂരമാണ്. സ്നേഹം മനസ്സില്‍ ഉണ്ടങ്കിലെ ഇതൊക്കെ ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളൂ. ദൈവസ്നേഹം മാത്രം മതിയെന്നുള്ളത് മനസ്സിന്‍റെ ഒരു തരം സ്വാര്‍ഥതയും ഭ്രാന്തുമെന്നെ പറയുവാന്‍ സാധിക്കുകയുള്ളൂ.



    മറ്റുള്ള സഭകളില്‍ വിവാഹിതരായ പുരോഹിതരും പരസ്ത്രീ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നില്ലേ എന്നു ചോദിച്ചേക്കാം? അവര്‍ ദൈവത്തിന്‍റെ മുമ്പിലും നിയമം ലംഘിക്കുന്നവരാണ്. അങ്ങനെയുള്ള പുരോഹിതര്‍ ഒരിക്കലും ദയ അര്‍ഹിക്കുന്നില്ല. എന്നാല്‍ പുരോഹിതന് ഏകഭാര്യ ആകാമെന്നുള്ള പ്രമാണം എന്തുകൊണ്ട് സഭ ലംഘിക്കുന്നു? യേശുവിന്‍റെകൂടെ വിവാഹിതരും ഉണ്ടായിരുന്നില്ലേ?



    കരിംകല്ലും അടിയില്‍ സിമന്റും ഇട്ടു പത്രോസ്സിന്‍റെ പാറയെ ഉറപ്പിച്ചത് ഭാര്യയും അമ്മായിഅമ്മയും കൂടിയാണ്. യേശുവിനു എത്ര പ്രാവിശ്യം പത്രോസിന്‍റെ അമ്മായിഅമ്മ മീനും പുളിചേരിയും കൂട്ടി ചോറുകൊടുത്തിരിക്കുന്നു. നന്ദിയില്ലാത്ത പത്രോസിന്‍റെ പിന്‍ഗാമി എന്നാണോ ഈ പാപങ്ങള്‍ കഴുകികളയുന്നത്?



    ഇന്നു ബിഷപ്പുമാര്‍ ആത്മീകതയെ മറ്റൊരു ലോകമായിയാണ് കണക്കാക്കിയിരിക്കുന്നത്. അവര്‍ അല്‍മായന്‍റെ പഞ്ചേന്ദ്രിയങ്ങള്‍ ആത്മീയ പുരോഹിതരെപ്പോലെ പ്രവര്‍ത്തിക്കുകയില്ലായെന്നു വാദിക്കുന്നു. വിവാഹിതര്‍ക്ക് ആത്മീയത കുറവാണെന്നു പോലും. ഇതു ദൈവത്തിന്‍റെ നിയമമോ മനുഷ്യന്‍റെ കണ്ടു പിടുത്തമോ? വിവാഹിതരെ പള്ളികളില്‍ ലൈഗികതയുടെ ബാലപാഠങ്ങള്‍ അവിവാഹിതര്‍ അല്ല പഠിപ്പിക്കേണ്ടത്.



    പല പുരോഹിതരും സഭ വിടുന്നതു വര്‍ഷങ്ങളോളം പ്രാര്‍ഥിച്ചിട്ടായിരിക്കും. യേശുവിന്‍റെ ആ പ്രേഷിതയാത്രയിലെ കൂട്ടാളികളെ വിവാഹം കഴിച്ചതിന്‍റെപേരില്‍ കൂട്ടംതെറ്റിക്കുന്നത് ശരിയല്ല. യേശു ഒരിക്കലും അങ്ങനെ ചെയ്തില്ല. ഒരാള്‍ സഭയില്‍ നിന്നു പോവുമ്പോള്‍ ഇവര്‍ ക്രൂസിക്കുന്നു. പുറത്ത് പോവുന്ന ഇവര്‍ പുരോഹിതരെക്കാള്‍ ആത്മീയദാഹമുള്ളവരായി ജീവിക്കുന്നു. എന്തുകൊണ്ട് ക്രൂസിക്കാതെ ഓശാനപാടി വീണ്ടും അവരെ എടുത്തുകൂടാ!!! അയാളെ സഭ ‍ എന്തുകൊണ്ട് അയോഗ്യത കല്‍പ്പിക്കുന്നു? ഇതിന്‍റെ അര്‍ത്ഥം പഞ്ചേന്ദ്രിയങ്ങളിലെ സ്നേഹത്തിനു പകരം വിദ്വേഷം പൌരാഹിത്യത്തെ കാറ്റില്‍ പറപ്പിക്കുന്നുവെന്നല്ലേ?.



    സ്നേഹം എന്നു പറയുന്നത് ഒരു ചെടിയുടെ തണ്ടില്‍ ‍നിന്ന് ഇലക്കും പൂക്കള്‍ക്കും പകര്‍ന്നുകൊടുക്കുന്നതുപോലെ ഭാര്യക്കും മക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പിന്നെ നിന്‍റെ അയല്‍ക്കാരനും ഒന്നായിയുള്ളതാണ്.അങ്ങനെ വളര്‍ത്തിയാലെ കൂടുതല്‍ കൂടുതല്‍ ദൈവത്തിങ്കലേക്കും അടുക്കുവാന്‍ സാധിക്കുകയുള്ളൂ. അല്ലാതെ ദൈവംതന്ന സ്നേഹത്തെ പീഡിപ്പിച്ചു മനസ്സിനെ നിയന്ത്രിക്കുന്നതല്ല ആത്മീയകത.

    ReplyDelete