Translate

Thursday, December 1, 2011

ഇടയസന്ദര്ശcനം

ഇടയസന്ദര്ശcനം:

'via Blog this'

1 comment:

  1. അമേരിക്കന്‍ ഭദ്രാസനരൂപത വാണരുളുന്ന അങ്ങാടിയത്ത് തിരുമനസു കൊണ്ട് കുഞ്ഞാടുകളെ അറിയിക്കുന്നതായത്,

    നമ്മുടെ പ്രിയ സഹോദരന്‍ പവ്വത്ത്തിരുമേനി അമേരിക്കന്‍ ഭദ്രാസനം സന്ദര്‍ശി ക്കുന്നതായി നിങ്ങള്‍ ഭക്തജനങ്ങള്‍ക്ക്‌ അറിവുള്ളതാണല്ലോ. തിരുമേനിക്ക് പള പള തിളങ്ങുന്ന ലിമോസിനില്‍ വരുവാന്‍ നമ്മുടെ കൈക്കാരന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. എല്ലാ ചിലവുകളും നാം വഹിക്കുന്നതായിരിക്കും. ‍അതില്‍ ഇടവകമക്കള്‍ പ്രയാസപ്പെടെണ്ട.

    അങ്ങടിയത്ത്തിരുമേനിയും പവ്വത്ത്തിരുമേനിയും പാത്രിയാക്കീസ് ആലഞ്ചെരിയുടെ കല്‍പ്പന അനുസരിച്ചു മാര്‍ത്തോമ്മായുടെ നിയമം കര്‍ശനമായി നടപ്പാക്കുവാന്‍ ഇടയലേഖനം തയാറാക്കിയതായി അറിയുന്നു. ഈ നിയമം ക്രിസ്തുമസിനു മുമ്പ് പ്രാബല്യത്തിലാകും.

    ഇടയലേഖനം ഇങ്ങനെ,

    പ്രിയമുള്ള അമേരിക്കന്‍ പ്രവാസിമക്കളെ,

    മാര്‍ത്തോമ്മാ പഠിപ്പിച്ച കുരുത്തോല പെരുന്നാള്‍ എന്നു ഉച്ചരിക്കുവാന്‍ അമേരിക്കന്‍ സീറോമലയാളി കുഞ്ഞുങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണെന്നു നാം പവ്വത്ത് തിരുമനസ്സുകൊണ്ട് മനസ്സിലാക്കുന്നു. ആയതുകൊണ്ട് മാര്‍തോമ്മായുടെ വേദപുസ്തകത്തില്‍ Weed Sunday എന്നുള്ളത് അങ്ങാടിയത്ത് തിരുമേനി തിരുവചനം വായിച്ചപ്പോള്‍ തെറ്റായി palm sunday എന്നു കഴിഞ്ഞ ഇടയലേഖനത്തില്‍
    വായിച്ചു. ഈ തിരുവചനത്തില്‍ വന്ന പിശകു നമ്മുടെ അമേരിക്കന്‍ ഭദ്രാസനമക്കള്‍ക്ക്‌ അറിവുള്ളതാണല്ലോ. ആയതിനാല്‍ ഇന്നുമുതല്‍ കുഞ്ഞുമക്കള്‍ കുരുത്തോലപെരുന്നാളിനെ Weed Sunday എന്നു പറയണം. മാതാപിതാക്കള്‍ കുരുത്തോലപെരുന്നാളിന് പകരം മരുവാണ പെരുന്നാളെന്നു കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ ഇപ്പോള്‍ പാത്രിയാക്കീസ് മാര്‍ പവ്വത്തും എന്‍റെ പ്രിയ സേവകന്‍ അങ്ങാടിയത്ത് തിരുമേനിയുമൊന്നിച്ചു നാം കല്‍പ്പിക്കുന്നു. മാര്‍ത്തോമ്മായുടെ പുസ്തകത്തില്‍ വിശുദ്ധ തോമാ മറ്റു ശ്ലീഹാന്മാരുമായി കഴുതപ്പുറത്ത് യാത്രചെയ്തപ്പോള്‍ വഴിമദ്ധ്യത്തില്‍ ‍ മരുവാന വില്‍ക്കുന്ന ഒരു പ്രഭുവിനെ കണ്ടുമുട്ടിയതായി വിശുദ്ധ സീറോവേദഗ്രന്ഥം പഠിപ്പിക്കുന്നു. മറുവാനപ്രഭുവും കൂട്ടരും അന്ന് മാര്‍തോമ്മായെ സ്വീകരിച്ചത് മരുവാനകൊണ്ടായിരുന്നു. ആയതിന്‍റെ ഓര്‍മ്മക്കായി നാം ഇനിമുതല്‍ കുരുത്തോല പെരുന്നാളിന് പകരം മരുവാണ പെരുന്നാളായിരിക്കും കൊണ്ടാടുക.

    അതുപോലെ നമ്മുടെ അമേരിക്കന്‍ ഭദ്രാസനരൂപതയുടെ അധീനതയിലുള്ള പള്ളികളിലെ അനേകം പുരോഹിതര്‍ ബാലികാബാലന്‍മാരെ പീഡിപ്പിക്കുന്നതായി നാം അറിയുന്നു. ഇത്രയും കാലം സ്വവര്‍ഗരതികളില്‍ ശൂരന്‍മാരായവരെ അമേരിക്കന്‍പോലീസ് പിടികൂടാത്തതില്‍ ദൈവത്തിനു സ്തോത്രം. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്ക്ക് അറിയാമല്ലോ കോടതിചെലവുമായി ഒരു പുരോഹിതന് ശരാശരി രണ്ടുലക്ഷത്തിഅമ്പതിനായിരം ഡോളര്‍ ചെലവ് വരും. ആയതു കരുതലിനായി ആ സാമ്പത്തികഭാരം വഹിക്കുവാന്‍ നിര്‍വാഹം ഇല്ലാത്തതിനാല്‍ ഇന്നുമുതല്‍ എല്ലാ പള്ളികളിലെയും ഞായറാഴ്ചയിലുള്ള രണ്ടാമത്തെ പിരിവു സ്വവര്‍ഗ വൈദിക ക്ഷേമനിധിക്കായി ഉപയോഗിക്കുന്നതായിരിക്കും. കൂടാതെ ഇത്തരം കേസുകള്‍ വന്നാല്‍ ചിലവുകള്‍ രൂപതയ്ക്ക് വഹിക്കുവാന്‍ സാധ്യമല്ലാത്തതിനാല്‍ ‍ എല്ലാ വൈദികരും മാള്‍ പ്രാക്ടീസ് ഇന്‍ഷുറന്‍സ് എടുത്തു സ്വയം പ്രീമിയം അടച്ചുകൊള്ളണമെന്നു നാം കല്‍പ്പിക്കുന്നു. അങ്ങനെയുള്ള കേസിന്‍റെ ബാധ്യതകള്‍ രൂപത വഹിക്കുന്നതല്ലായിരിക്കും. (സീറോ മലബാര്‍ അമേരിക്കന്‍ ഭദ്രാസന രൂപതയുടെ ഇടയ ലേഖനത്തിന്‍റെ കരടുരേഖ)

    ReplyDelete