Translate

Monday, December 19, 2011

കല്ദായവല്ക്കരണവും സഭാധികാരകേന്ദ്രീകരണവും.

ഈയടുത്ത ദിവസങ്ങളില്‍‍ നമ്മളേവരെയും വേദനിപ്പിച്ച ഒരു സംഭവമാണ്‌ സി. വത്സാ ജോണിന്‍റെ ദാരുണകൊലപാതകം. ചൂഷണത്തിനിരയായ പാവപ്പെട്ടവരുടെ മാനുഷിക അവകാശങ്ങള്‍‍ക്കുവേണ്ടി സധൈര്യം നിസ്വാര്‍‍‍‍ത്ഥമായി പൊരുതി ധനമോഹികളായ മാഫിയയുടെ കൈകളാല്‍ ‍  ഹോമിക്കപ്പെട്ട ആ സന്യാസനിയുടെ ജീവിതം കദനഭാരത്തോടുകൂടിയെ സ്മരിക്കുവാന്‍‍ പറ്റുകയുള്ളു. ദു:ഖാര്‍‍‍ത്തരായ കുടുബാംഗങ്ങള്‍‍ക്ക് ‌അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം പരേതയുടെ ആത്മാവിനു നിത്യശാന്തിക്കുവേണ്ടി പ്രാര്‍‍‍‍ത്ഥനകളും നേരുന്നു!!

രാഷ്ട്രിയമായാലും മതമായാലും പണത്തിനും അധികാരത്തിനും വേണ്ടി എന്തു കിരാതപ്രവര്‍‍‍‍‍ത്തികള് ‍‍ചെയ്യുവാനും മടികാണിക്കാത്ത വിഷം കലര്‍‍‍‍‍ന്ന ഇന്നത്തെ സമൂഹം സി. വത്സാ ജോണിനെപോലുള്ള വ്യക്തികളെ ഉത്മൂലനം ചെയ്യുന്നതുവഴി ഭാരതത്തിലെ ഭൂരിപക്ഷം വരുന്ന അവശജനങ്ങളുടെ സ്വപ്നം തകര്‍‍‍‍ക്കുകയാണുണ്ടായത്‌. സത്യം പറയുന്നവരെ വകവരുത്തുവാന്‍ ‍സാധിക്കുമെങ്കിലും സത്യത്തെ  ഉത്മൂലനം ചെയ്യുവാന്‍‍ ആര്‍‍‍ക്കും സാധിക്കുകയില്ല. അവര്‍‍‍‍‍ കൊളുത്തിയ ദീപനാളം ഇന്നത്തെ യുവതലമുറ ഏറ്റുവാങ്ങുമെന്നതില്‍‍‍ യാതൊരു  സംശയമില്ല. ഏതു രംഗമെടുത്താലും ഏല്ലായിടത്തും ഒരേ പ്രക്രതമാണ് - ചതി, വഞ്ചന, കൈക്കൂലി, ദ്രവ്യാസക്തിക്കും അധികാരത്തിനും വേണ്ടിയുള്ള മല്‍പിടുത്തം. ഭരണാധികാരികളും മതാധികാരികളും ഒരു ഒരുപോലെയാണ് ശ്രമിക്കുന്നത്.  കീഴില്‍ കിടക്കുന്നവരെ വിഡ്ഡികളാക്കുന്നു, അവരുടെ അവകാശങ്ങള്‍ ‍നിഷേധിക്കുന്നു. അതേ സമയത്ത് ഈ നേതാക്കാന്‍മാര്‍ ‍സുഖലോലുപരായി ജീവിക്കുന്നു.  ജനരോക്ഷം എപ്പോഴാണ്‌ ആളികത്തുന്നുവെന്ന് ആര്‍ക്കും പ്രവചിക്കുവാന്‍ കഴിയുകയില്ല.  ചരിത്രത്തിന്റെ പഴയ ഏടുകളിലേക്ക്‌ തിരിഞ്ഞു നോക്കാതെ തന്നെ ഈ അടുത്ത ദിവസങ്ങളില്‍ സംഭവിച്ച ലിബിയന്‍ ഭരണാധികാരി ഗദ്ദാഫിയുടെ മരണം ഒരു ഉദാഹരണമാണ്‌.  അവസാന നിമിഷം ഓടയില്‍ കിടന്നുകൊണ്ട്‌ ആ സേച്ഛ്വാധിപതി മാപ്പിനിരന്നു. ആയിരങ്ങളെ കൊന്നൊടുക്കിയ ആ ഭരണാധികാരിക്ക്‌ മരണമെന്ന വിധിയാണ്‌ ജനങ്ങള്‍ ‍നടപ്പിലാക്കിയത്‌.

ഇന്‍‍‍ഡ്യക്ക്‌ സ്വാതന്ത്രം ലഭിച്ചിട്ട്‌ നീണ്ട അറുപതുക്കൊല്ലം കടന്നു പോയി. ലോകത്തിലെ വലിയ ഡെമോക്ക്രാറ്റിക്ക്‌ രാഷ്ട്രമെന്ന്‌ നാം കൊട്ടിഘോഷിക്കുന്നു.  അവിടെയാണ് മനുഷ്യാവകാശങ്ങള്‍‍‍ക്കുവേണ്ടി വാദിക്കുന്നവരുടെ ജീവനും സ്വത്തിനും പുല്ലുവില കൊടുക്കാതെ അഴിഞ്ഞാടുന്ന മാഫിയ സംഘങ്ങള്‍‍ തഴച്ചുവളരുന്നത്‌.  കടലാസുകളില്‍‍ മാത്രം ചുരുണ്ടുകൂടി കിടക്കുന്ന ജനാധിപത്യസിദ്ധാന്തവും, നിയമരാഹിത്യവും അരാജകത്വവും അഴിമതിയും അഴിഞ്ഞാടുന്ന വ്യവസ്ഥിതിയിലേക്ക്‌ രാജ്യം മാറിക്കൊണ്ടിരിക്കുന്നു. സാധാരണക്കാരനു നീതി ലഭിക്കണമെങ്കില് എത്രയെത്ര കോടതികള്‍ കയറി ഇറങ്ങണം.  ഉണരാന്‍ കഴിയാതെ മയങ്ങിപോയ ആയിരമായിരം ഗ്രാമപ്രദേശങ്ങളും മുഴുപട്ടണിക്കാരായ ഗ്രാമവാസികളും അവരുടെ പ്രശ്നങ്ങളും വെളിച്ചം കാണുന്നില്ല അതിലൊന്നായിരുന്നു സി. വത്സാ ജോണിന്റെ പ്രവര്‍‍ത്തനമണ്ഡലം.

അധികാരത്തിലരിക്കുന്ന പലരും രാജ്യം കട്ടുമുടിപ്പിച്ചു കുട്ടിച്ചോര്‍ ആക്കുന്ന രാഷ്ട്രിയക്കാരാണ്‌. ഇന്നവര്‍‍‍‍ ജയിലില്‍ ‍കയറും. രണ്ടു ദിവസം കഴിയുമ്പോള് ‍‍‍അവര്‍ പുറത്തുവരും.  ആ വിധത്തിലുള്ള സ്വാധീനവലയങ്ങളാണ്‌ അവര്‍ക്കു ചുറ്റുമുള്ളത്. അതാണ്‌ നിത്യേന നടന്നു കൊണ്ടിരിക്കുന്നതെന്നു പത്രവാര്ത്തകള്‍‍‍ ‍‍സൂചിപ്പിക്കുന്നത് ഈ സമൂഹ്യ വ്യവസ്ഥിതിക്ക് മാറ്റം വരണമെങ്കില്‍‍ ജനങ്ങള്‍ ബോധവാന്മാരാകണം.  നാം ജീവിക്കുന്ന ചുറ്റുപാട്‌, നാം ജീവിക്കുന്ന സമൂഹം ചെറുതോ വലുതോഭേദമെന്യേ അവിടെയെല്ലാം മാറ്റങ്ങള്‍‍‍ സംഭവിച്ചാല്‍‍ ആ ചെറുതരംഗങ്ങള്‍‍‍ വന്‍തിരകളായി മാറുമെന്നും രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന മാഫിയ സംഘംങ്ങള്‍‍‍ക്ക് അതു ഭീഷണിയായി തീരുമെന്നാണ്‌ സി. വത്സാ ജോണിന്‍റെ ദാരുണമരണം വെളിപ്പെടുത് തുന്നത്‌.

ഈയടുത്ത കാലത്തു കേരള കത്തോലിക്കാസഭാധികാരികളുടെ നീക്കങ്ങ‍ള് ‍‍‍സഭാംഗങ്ങളെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണെന്നു പറയാതിരിക്കുവാ‍ന്‍ വയ്യാ.  അദ്ധ്യാന്മികതകയക്ക്‌ ഉത്തേജനം നല്‍‍‍കുവാന്‍‍ കടപ്പെട്ട സഭാധികാരികള്‍ അധികാരത്തിനും സ്വത്തിനും വേണ്ടി കോലംഞ്ചെരിയില്‍  നടത്തിയ പ്രഹസനം സഭയുടെ വേറിട്ട മുഖമാണ്‌ കാണിക്കുന്നത്‌. സിറോ മലബാര്‍‍‍‍‍ സഭയിലെ താലോര്‍‍‍‍‍ ഇടവകയില്‍ ‍സിറോ മലബാര്‍മെത്രാന്റെ അനിതിക്കെതിരായ് ഒരു വൈദികന്‍ നിരാഹാരവൃതം അനുഷ്ടിച്ചു.

രാഷ്ട്രിയക്കാരുമായി ഒരു വന്‍കൂട്ടൂകച്ചവടത്തില്‍ ഇറങ്ങിതിരിച് ചിരിക്കുന്ന സീറോ മലബാര്‍‍‍‍‍ സഭാധികാരികളുടെ നയം വളരെ സംശയിക്കേണ്ടതാണ്‌.  സൊഡാലിറ്റി മീറ്റിങ്ങായാലും കൊള്ളാം  മതപ്രബോധന സെമിനാറുകളായാലും കൊള്ളാം ജില്ലാകളക്ടര്‍‍‍‍, തുടങ്ങി എംല്‍എ മാര്‍‍‍, മന്ത്രിമാര്‍‍‍‍, കേന്ദ്രത്തിലെ വമ്പന്‍മാര്‍‍ എന്നിവരെ ക്ഷണിച്ചുവരുത്തി തിരിക്കൊളുത്തി സ്തുതിപ്രഭാഷണം നടത്തിപ്പിക്കുകയെന്നത്‌ ഒരു നിത്യസംഭവമായിട്ടു മാറിയിരിക്കുകയാണ്.‌

ഇതിന്റെ പിന്നില്‍‍ ഒരു രഹസ്യ അജണ്ടയുണ്ട്‌.  ഇരു കൂട്ടര്‍‍‍‍‍ക്കും ലാഭം കൊയ്യാം. വോട്ടേര്സ്‌ ബാങ്കിനെ സ്വാധീനിക്കുകയാണ്‌ രാഷ്ട്രീയക്കാരുടെ ലക്‌ഷ്യം.  അതേ സമയത്ത് സഭയില്‍‍‍ ഇന്നും നടമാടികൊണ്ടിരിക്കുന്ന അഴിമതികള്‍, ലൈംഗികകേസുകള്‍, കന്യാസ്ത്രീകളുടെ ദുരുഹരഹ സാഹചര്യങ്ങളിലുള്ള മരണകേസുകള്‍, നിയ്മവിരുദ്ധമായി പള്ളി പൊളിക്കല്‍ എന്നിവയെല്ലാം നിര്‍‍‍‍‍വീര്യമാക്കുന്നതിന് ഈ രാഷ്ട്രീയക്കാരുടെ സ്വാധീനവും അവിഹിതബന്ധങ്ങളും പ്രൊത്സാഹിപ്പിക്കേണ്ടത് സഭാധികാരികളുടെ ആവശ്യമാണ്‌.  അതിലുപരി ഈ സ്വാധീനം ഉപയോഗിച്ചു രാഷ്ട്രിയക്കാരെപോലെ ദൈവജനത്തെ വിഡ്ഡികളാക്കി ചുഷണം ചെയ്യുന്ന മാഫിയാ നയമാണ്‌  അവരും അനുകരിക്കുന്നത്‌.  ക്രിസ്തു പഠിപ്പിച്ച സിദ്ധാന്തങ്ങളും രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രബോധനങ്ങളൊന്നും ഇവര്‍‍‍‍‍ക്കു ബാധകമല്ല. ദൈവജനം "കുരക്കുന്ന പട്ടികള്‍"  എന്ന നിലയില്‍ നിന്നും ഒരിഞ്ചു വളരരുതെന്നാണ്‌ അവരുടെ ലക്‌ഷ്യം .

സിറോ മലബാര്‍ ‍സഭാധികാരികളുടെ ഇരട്ടത്താപ്പു നയങ്ങളില്‍, പ്രത്യേകിച്ചു മാര്‍ പൌവത്തിലിന്റെ സ്വന്തം മാര്‍‍‍തോമാ കുരിശു വാദത്തിലും കല്‍‍ദായവാദത്തിലും അസംതൃപ്തി പ്രകടിപ്പിച്ചു സഭയിലെ ബുദ്ധിരാക്ഷസമാരായ അല്‍മായരും വൈദികരും പ്രവാസിമലയാളികളും (‌അമേരിക്ക, യൂറോപ്, ഗള്‍ഫ് രാജ്യങ്ങള്‍) അടുത്ത കാലങ്ങളായി ഒന്നായും കൂട്ടമായും റോമിലേക്ക് പരാതികള്‍ സമര്‍‍‍‍‍പ്പിച്ചു.  വഴി തെറ്റി പോകുന്ന  ഈ ആടുകളെ അടിച്ചു തെളിച്ചു നിലക്കുനിര്‍‍‍ത്തണമെങ്കില്‍ സിറോ മലബാര്‍‍ സഭയെ പൂര്‍‍‍‍‍ണ അധികാരമുള്ള പാത്രയര്‍‍‍‍‍ക്കീസ്‌ സഭയായി മാറ്റുകയെന്ന ആശയമാണ്‌ പ്രതിവിധി. എപ്പോള്‍ വേണമെങ്കിലും റോമുമായിട്ടുള്ള ബന്ധം വിടര്‍‍‍ത്താം.

പക്ഷെ സിറോ മലബാര്‍‍‍‍‍ സഭയെ പാത്രയര്‍‍‍‍ക്കീസ്‌ സഭയായി ഒറ്റു കൊടുക്കുന്നതിന് മുമ്പ്‌ സഭയിലെ വൈദിക-സന്യസ്ത-അലമായരുടെ ജനഹിതപരിശോധന (Referendum) നടത്തുക സഭാഗങ്ങളുടെ ന്യായമായ അവകാശമാണ്‌.  അതിനു മുമ്പ്‌ മേജര്‍‍‍‍  ആര്‍ച്ബിഷപ്പും സംഘവും പാത്രിയര്‍‍‍‍ക്കീസ്‌ ബാവാമാരുടെ വേഷവിധാനങ്ങളോടെ യൂറോപ്പിലും  അമേരിക്കയിലും രംഗപ്രവേശം ചെയ്യുകയും നാം എല്ലാവരും കല്‍‍‍ദായക്കാരണെന്നു ‌പരസ്യപ്രസ്താവനകള്‍‍‍‍ നടത്തുകയും ചെയ്തത് ‌തികച്ചും പരിതാപകരമെന്നെ പറയേണ്ടു. മാത്രമല്ല അത്‌ ചരിത്രപരമായി പ്പൊരുത്തപ്പെടുന്നില്ല.  സിറോ മലബാര്‍‍‍‍‍ വിശ്വാസികള്‍ ‍മാര്‍‍‍‍‍  തോമാവഴി ജ്ഞാനസാനം സ്വീകരിച്ചവരാണ്‌.  നാലാം ശതകത്തില്‍‍‍‍‍‍ ‍ ഇന്‍‍‍ഡ്യയില്‍ കുടിയേറിപാര്‍‍‍‍ക്കുവാന്‍  വന്ന സിറിയക്കാര്‍ കൂടെ കൊണ്ടുവന്ന കല്‍‍‍ദായ ലിറ്റര്‍‍‍‍‍ജി നമ്മുടെ പ്രാര്‍ത്ഥനാക്രമത്തി‍ല്‍‍ സ്വാധീനം  ചെലുത്തിയെന്നത്‌  വാസ്തവമാണ്‌.  എന്നുവെച്ച്‌ നമ്മള്‍ ‍കല്‍‍‍ദായക്കാരല്ല.  അതിനാല്‍‍‍‍ അതു പൊള്ളയായ വാദമാണ്‌. അതുപോലെ പരിഷ്ക്കരിച്ച മെത്രാന്‍ തൊപ്പിയില്‍‍ കാണിച്ചിരിക്കുന്ന പേര്‍ഷ്യന്‍ ‍ കുരിശ്‌ മാര്‍‍‍ ‍‍‍തോമ കൊണ്ടുവന്ന മാര്‍തോമകുരിസ്സു ആണ് എന്ന വാദവും അബദ്ധപ്രചരണമാണ്‌. മാര്‍‍‍‍‍‍ തോമാ ഒരു കുരിശും ഭാരതത്തിലും പ്രത്യേകിച്ച്‌ കേരളത്തിലും കൊണ്ടുവന്നിട്ടില്ല. ഒരു സത്യക്രിസ്ത്യാനിക്ക്‌  ബൈബിളും ക്രൂശിതരൂപവും ആണ്‌ സ്വീകാര്യമായിട്ടുള്ളത്‌. ചരിത്രത്തിന്റെ ഏടുകളില്‍‍ ‍‍‍ഒരു നിത്യസ്ഥാനം ഉറപ്പിക്കുന്നതിനുവേണ്ടി ഒരു മെത്രാന്റെ സ്വപ്നവും ഭാവനയും അദ്ദേഹം ചമച്ചുണ്ടാക്കുന്ന കുരിശു കഥകള്‍ സഭാംഗങ്ങളെ നിര്‍‍‍‍‍‍ബന്ധിച്ചു അടിച്ചേല്‍‍‍‍പ്പിക്കാനാവില്ല. അത്‌ ദൈവജനം തിരസ്കരിക്കുവാന്‍ തുടങ്ങി എന്ന സൂചനയാണ്‌ ഇന്ന്‌ അമേരിക്കയില്‍‍‍‍ നടക്കുന്ന കുരിശുയുദ്ധം.

ഇപ്പോള്‍‍ മാര്‍‍‍‍‍‍ ‍തോമാ കുരിശ്ശില്‍‍‍‍ പുതിയതായി ചേക്കേറിയ രണ്ടു മയിലുകള്‍ ‍മാര് ‍‍‍‍‍‍തോമാ ഭാരതത്തില്‍ കൊണ്ടുവന്നതാണെന്ന പരമാര്‍‍‍‍‍‍‍ശം syromalab arvoice എന്ന ബ്ലോഗില്‍ ‍വായിക്കുവാന് ‍‍ഇടയായി.  ഈത്തരം കെട്ടുകഥകള്‍ പരക്കുന്നതിന്‌ മുമ്പ് അധികാരപ്പെട്ടവര്‍ ഒരു പ്രസ്താവന പ്രസദ്ധീകരിക്കേണ്ടത് ആവശ്യമായിരുന്നു. അതിന്‍റെ അഭാവത്താല്‍ ഇതെല്ലാം ഒരു രഹസ്യ അജണ്ടയുടെ ഭാഗമാണെന്നേ പരിഗണിക്കുകയുള്ളു. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്‍റെ സുവര്‍‍‍‍‍‍‍ണ ജൂബിലി ആഘോഷം സിറോ മലബാര്‍‍‍‍‍‍സഭയെ സംബന്ധിച്ചിടത്തോളം നീണ്ട അന്‍പതുകൊല്ലലം അല്‍മായരുടെ അവകാശങ്ങള്‍ ‍പങ്കുവെയ്ക്കാതെ സഭാധികാരികള്‍ അവരെ അടക്കി ഭരിച്ച കാലഘട്ടമാണ്‌. അതുകൊണ്ട്‌ ഈ ആഘോഷം സിറോ മലബാര്‍‍‍‍‍‍ ‍‍ സഭയിലെ മനുഷ്യാവകാശ ലംഘനത്തിന്‍റെ ജൂബിലിയാണ്‌.  ഈ മനുഷ്യാവകാശലംഘനങ്ങള്‍ ‍സി. വത്സാ ജോണിനെപോലെയുള്ള സഭയിലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍‍ (വൈദിക-സന്യസ്ത-അല്‍മായര്‍‍‍‍‍‍‍‍) റോമിന്റെ ശ്രദ്ധയില്‍‍ കൊണ്ടുവരുമെന്നുള്ള വസ്തുത നിസംശയം പറയാം.

Copy of Editorial (written by George Katticaren, Email:  g_katticaren@yahoo.com) in the 2011 December issue of Soul & Vision.

2 comments:

  1. അധികാരത്തിലരിക്കുന്ന പലരും രാജ്യം കട്ടുമുടിപ്പിച്ചു കുട്ടിച്ചോര്‍ ആക്കുന്ന രാഷ്ട്രിയക്കാരാണ്‌...
    ഇന്നവര്‍‍‍‍ ജയിലില്‍ ‍കയറും. രണ്ടു ദിവസം കഴിയുമ്പോള് ‍‍‍അവര്‍ പുറത്തുവരും. ആ വിധത്തിലുള്ള സ്വാധീനവലയങ്ങളാണ്‌ അവര്‍ക്കു ചുറ്റുമുള്ളത്. അതാണ്‌ നിത്യേന നടന്നു കൊണ്ടിരിക്കുന്നതെന്നു പത്രവാര്ത്തകള്‍‍‍ ‍‍സൂചിപ്പിക്കുന്നത് ...

    ഈ സമൂഹ്യ വ്യവസ്ഥിതിക്ക് മാറ്റം വരണമെങ്കില്‍‍ ജനങ്ങള്‍ ബോധവാന്മാരാകണം....!

    ReplyDelete
  2. വല്‍സാ ജോണ്‍ എന്ന ഹതഭാഗ്യയുടെ ജാതി വര്‍ഗീയ വാദികളുടെ കൈകളില്‍ നിന്നുമുള്ള ക്രൂര മരണം ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയായിരുന്നു. കുറ്റവാളികളുടെ കുറ്റകൃത്യങ്ങള്‍ കേന്ദ്രം ഭരിക്കുന്ന ഗോരില്ലാകള്‍ പരമാവധി രഹസ്യമായി വെക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഹിന്ദു പുരോഹിത വര്‍ഗത്തിന്‍റെ തദേശവാസികളായ ദളിതരോടുള്ള പീഡനം ഇന്ന് ലോകവാര്‍ത്തകള്‍ മുഴുവന്‍ നിറഞ്ഞിരിക്കുന്നു. ഗുജറാത്തും ബീഹാറും ഈ കൊലയാളികളുടെ ഗള്‍ഫാണ്. ഇരയാകുന്നത് ആയിര കണക്കിന് മുസ്ലിംങ്ങളും ക്രിസ്ത്യാനികളും നിഷ്കളങ്കരായ കന്യസ്ത്രികളും പുരോഹിതരും.

    ആര്യരക്തം സിരകളില്‍കൂടി ഒഴുകുന്നുവെന്നു പുലമ്പുന്ന ഭാരതത്തിലെ ജനസംഖ്യയില്‍ വെറും പത്തുശതമാനം വരുന്ന ഈ വിഡ്ഢികളുടെ കൈകളില്‍ ആണു ഇന്ന് മൊത്തംരാഷ്ട്രവും.
    ഇവര്‍ തൊണ്ണൂറു ശതമാനം ജനങ്ങളെ ഭരിക്കുന്നു. ജാതിവ്യവസ്ഥ ഉണ്ടാക്കി ദളിതരെ എന്നും അടിമകള്‍
    ആക്കാമെന്നാണ് വ്യാമോഹം. തകര്‍ന്ന ജനതയെന്നാണ് ദളിതര്‍ എന്ന വാക്കിന്‍റെ അര്‍ഥവും. പ്രാകൃത ദൈവങ്ങളെ ആചരിക്കുന്ന ഇവര്‍ ഒരിക്കലും ഹിന്ദുക്കളായി കരുതുന്നില്ല.

    പുറം നാടുകളില്‍ കമ്പ്യൂട്ടര്‍കൂലികളായി എത്തി ഭാര്യമാരെയും പണയംവെച്ചുംവിറ്റും ആ മേഖലയും ഈ ഭീകരര്‍ ‍ കൈഅടക്കി. എന്നിട്ടു പെടിതോണ്ടാന്മാരായ ഇവര്‍ ദളിതരുടെ സംസ്ക്കാരത്തെയും പ്രാകൃത ദൈവങ്ങളെയും ഇവരുടെതാക്കി അവരെ നിത്യഅടിമകള്‍ ആക്കുവാനുള്ള നെട്ടോട്ടമാണ്.

    വേദങ്ങളില്‍, അദ്വൈതത്തില്‍ ഒരു ദൈവമേ ഉള്ളു.അതു ശങ്കരാചാര്യരുടെ ദാര്‍ശനീകതയാണ്. ആര്യദേവന്മാര്‍ ഒന്നും പുരാണത്തിലെ ദേവന്മാര്‍ അല്ല. പിന്നെ എന്ത് അവകാ ശ മാണ് ഇവര്‍ക്ക് ദളിതരെ അടിമകള്‍ ആക്കുവാന്‍. ശിവനും കൃഷ്ണനും ഭാരതത്തിന്‍റെ മണ്ണിലെ ദൈവങ്ങളാണ്. പുറത്തുനിന്ന് വന്ന ഈ ബാര്‍ബേറിയന്‍ ആര്യകുല സന്തതികള്‍ക്ക് യാതൊരു ദേശസ്നേഹവും ഇല്ല.

    കാളയും പോത്തും അന്നു തിന്നുമായിരുന്നു. ഇന്നു പുല്ലു തിന്നുകൊണ്ട്‌ ദളിതരുടെ മേച്ചില്‍ സ്ഥലത്തിലെ കറവ പശുക്കളുടെ മുലപ്പാല്‍ പിഴിഞ്ഞു കുടിക്കുകയാണ്. വീതം കിട്ടുമോയെന്നറിയുവാന്‍ ചില സീറോ മലബാറികള്‍ ക്ലാവര്‍ വടികളുമായി പശുകുട്ടികളെ മേയ്ക്കുവാന്‍
    എത്തിയിട്ടുണ്ട്. സ്വഭാവത്തില്‍ രണ്ടുംചേരും. ‍ പുല്ലുമാത്രം തിന്നുന്ന ഈ ഭീകരരില്‍ ഏറെയും ഷന്ധന്മാരാണ്.തോമാശ്ലീഹാ മുക്കിയ ആര്യബ്രാഹ്മണരുടെ സന്തതികളാണ് ഞങ്ങള്‍ എന്ന് പറഞ്ഞു ചെന്നാല്‍ മോഡി മൂക്കും പൊത്തികൊണ്ട് ഇവരെ അടിച്ചുപുറത്താക്കി അവിടം ശുദ്ധികലശം നടത്തി വൃത്തിയാക്കും.

    ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കിയപ്പോള്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പടെ എല്ലാ ദളിതര്‍ക്കും തുല്യമായിട്ടായിരുന്നു നക്കല്‍ ഉണ്ടാക്കിയത്. എന്നാല്‍ അന്നു ചില കുളംതോണ്ടി ബിഷപ്പ് വിഷപാമ്പുകള്‍ ദളിതര്‍ക്കുള്ള സംവരണത്തെ എതിര്‍ത്തു. ‍ ‍ ക്രിസ്ത്യാനികള്‍ക്ക് ജാതിവ്യവസ്ഥ ഇല്ലെന്നു പറഞ്ഞുകൊണ്ട് ക്രിസ്ത്യാനികളായ ദളിതര്‍ക്ക് സംവരണം വേണ്ടെന്നും പറഞ്ഞു. കേന്ദ്രത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്തു. അന്നു കാണിച്ച വിഡ്ഢിത്തരം മറച്ചുവെച്ചു
    ക്രിസ്ത്യന്‍ ദളിത സംവരണത്തിനായി കൊടിയുംപിടിച്ചു പുരോഹിതരും ഇറങ്ങിയിട്ടുണ്ട്.

    ഗുജറാത്തില്‍ മോഡിയെന്ന ഒരു കൊലയാളിയും ഇവിടെ ശാന്തമായി പീഡനം നടത്തുന്ന കൊലയാളികളും. രണ്ടും നാസികളുടെ സന്തതികള്‍ തന്നെ. ആദ്യത്തെവരുടെ ചിന്ഹം ഹിറ്റ്ലര്‍ ഉപയോഗിച്ച സ്വാസ്തികയും അതിനു സമാനമായ മറ്റൊരു ക്ലാവര്‍ വടിയും.

    ReplyDelete