Translate

Thursday, December 29, 2011

ബ്രഹ്മചര്യത്തിനു യുണാനിഔഷധംകഴിച്ച അനോനിമസ് വൈദികന്‍


അല്‍മായശബ്ദത്തില്‍ (Electronic Library)   PDF ഫയലിലുള്ള ശ്രീ ചാക്കോ കളരിക്കലിന്‍റെ  'ലൈംഗികതയും  പൌരോഹിത്യവും'   എന്ന പുസ്തകത്തെ ആധാരമാക്കി ഒരു വൈദികന്‍ ഫിഫ്ടി ഫിപ്ടി തുടര്‍ച്ചയില്‍ എഴുതിയ അഭിപ്രായത്തിന്‍റെ മറുപടിയാണിത്. അദ്ദേഹം പുസ്തകം നിരൂപണം ചെയ്യുന്നതിലുപരി വ്യക്തിയെ ആക്ഷേ പിക്കുകയായിരുന്നു. ഭാഷാശൈലിയും
ഇംഗ്ലീഷ് വാചകഘടനയും തുലനംചെയ്യുമ്പോള്‍ ഈ എഴുത്തുകാരന്‍ പൌരാഹിത്യജീവിതത്തില്‍
വീര്‍പ്പുമുട്ടുന്ന ഒരു വൈദികനാണെന്ന് മനസ്സിലാക്കാം. തക്കതായ മറുപടി ശ്രീ അനോനിമസ് അര്‍ഹിക്കുന്നുവെന്നതില്‍ സംശയമില്ല. വായനക്കാരുടെ സന്തോഷത്തിനായി ഫിഫ്ടി ഫിഫ്ടി നൂറാക്കി ഇവിടെ പ്രസിദ്ധീകരിക്കുന്നു.

Anonymous said...



Recently I stumbled upon a blog and want to share one of the posts I found there:

"Yesterday one of my friends showed me a new book on priestly celebacy written by another friend . The author was in a seminary many years ago. After he left the seminary he studied engineering, got married, migrated to the US, and now is retired. In the book, he has detailed celebacy related scandals over the years, child abuse court cases and even tackles the question of Jesus' sexuality and if He was married. My first reaction was - why didn't he write a book about married life, the problems of married life or how to live a good christian married life because he has personal experience of married life. Instead he chose to write about celebacy. To say the least this is as hypocritical and shallow as the homilies that celebate priests preach about married life. There is a saying in Malayalam that it is fun to watch when someone else's mother goes insane - literally. As per the old cliche - don't criticize anyone unless you walk a mile in his/her shoes.
Catholic Church has its reasons for insisting on celebacy which I believe has nothing to do with the teachings of Christ - it is purely economics. But I would not consider all priests and nuns victims of organizational oppression. You can be married, have children, and still live unhappy, unfilled lives. Living honestly with the choices one has made in life is probably the secret of happiness. So many priests and nuns live happy lives but there are others who never got a chance to change their minds about a way of life they chose when they were too young to realize how difficult it is going to be. The society we live in does not make it easy for them to alter their course. So we are also partly to blame for all the failures on the part of these priests. Writing a book and finding fault with these priests is no way to solve the problem. What was it that Jesus said, before you remove the speck in your brother's eyes, address the plank in your own."



അല്മായ ശബ്ദം said...






Administrator’s Note:

The author, mentioned in the above comment is Chacko Kalarickal, one of the Contributors of this Blog and the book involved is “Laingigathayum Poworohityavum – Sexuality and the Clergy). If anyone would like to read this book and form an independent opinion, it is available for free download from author’s website, www.ckalarickal.com.

I wish the gentleman had revealed his name and mentioned the name of the author and the book his is talking about.



Anonymous said...






Sorry for forgetting to include the address of the blog I referred to in my earlier post . My guess is that it is written by an ex-priest from India. Just a a few random reflections and not very regular but some interesting thoughts.



Joseph Padannamakkel said...






അനോനിമസ് (Anonymes) എന്നു വെച്ചതുകൊണ്ട് അങ്ങയെ എന്ത് സംബോധന ചെയ്യണമെന്നു അറിയത്തില്ല. ക്രിയാത്മകമായ ഒരു പുസ്തകനിരൂപണം ലഭിച്ചതില്‍ സന്തോഷമുണ്ട്. വ്യക്തിപരമായും ചാക്കോ കളരിക്കലിനെ വിമര്‍ശിക്കുന്നത് കൊണ്ടാകാം പേര് വെക്കാതെ തിരശീലക്ക് പിമ്പില്‍നിന്നും വാക്കുകള്‍ എറിഞ്ഞിരിക്കുന്നത്. അനോനിമസ്(Anonymes) ആയ താങ്കള്‍ ഇപ്പോള്‍ പ്രിയോര്‍ ജനറാലോ ബിഷപ്പോ ആയിരിക്കുമെന്ന് വിചാരിക്കുന്നു. ചാക്കോയുടെ bio data കൃത്യമായി ഉറപ്പായതുകൊണ്ട് അങ്ങേയെപ്പറ്റിയും അറിയാനുള്ള ഒരു ജിജ്ഞാസയുണ്ട്. അങ്ങ് പുരോഹിതന്‍ അല്ലെങ്കില്‍ ക്ഷമിക്കുക.

ഇനി കാര്യത്തിലേക്ക് കടക്കാം. അങ്ങയുടെ അറിവിനായി, വിവാഹിതര്‍ക്കുള്ള ആയിരകണക്കിനു പുസ്തകങ്ങള്‍ ഇന്നു മാര്‍ക്കറ്റില്‍ സുലഭമാണ്. മനശാസ്ത്രജ്ഞരും ഡോക്റ്റര്‍മാരും പിന്നെ ഈ വിഷയങ്ങളെ സംബന്ധിച്ച് ആധികാരികമായി പറയുവാന്‍ കഴിവുള്ള ഗവേഷകരും എഴുതിയ പുസ്തകങ്ങള്‍ ഗ്രന്ഥപ്പുരയിലുണ്ട്.കൂടാതെ, ലൈഗികതയെപ്പറ്റി പ്രായോഗിക പരിജ്ഞാനം ഇല്ലാത്ത പുരോഹിതതര്‍ ഗ്രന്ഥകര്‍ത്താക്കളായി  ദമ്പതികള്‍ക്കു വേണ്ടിഎഴുതിയ  ലൈഗികശാസ്ത്ര പുസ്തകങ്ങളും ലഭ്യമാണ്.

എന്നാല്‍ ആധികാരികമായി പുരോഹിതരുടെ ലൈംഗികതയെ സംബന്ധിച്ചുള്ള ഒരു പുസ്തകം ലഭിക്കുക പ്രയാസമാണ്. അതില്‍ ചാക്കോയെ അധിക്ഷേപിക്കുന്നതിനു പകരം അഭിനന്ദിക്കുകയല്ലേ വേണ്ടത്. തന്‍റെ പ്രായോഗിക ജീവിതത്തില്‍ അനുഭവപ്പെട്ട അനേകം വൈദീക വിദ്യാര്‍ഥികളോടൊപ്പം (താങ്കള്‍ ഉണ്ടോയെന്നു അറിയത്തില്ല) അനുഭവിച്ച മനോവേദനകളുടെ ചുരുക്കമാണ് ഈ പുസ്തകം. ഇത് സ്വന്തം ജീവിതാനുഭവങ്ങളുടെ ഒരു ആത്മകഥകൂടിയാണെന്നു പുസ്തകം വായിച്ചാല്‍ മനസ്സിലാക്കാം. അദ്ദേഹം ഇന്നു വിവാഹിതനാണ്. ശരി തന്നെ. അതുപോലെ ക്രിസ്തീയജ്ഞാനമുള്ള പണ്ഡിതനായ ഒരു ക്രിസ്ത്യാനിയുമാണ്. പൌലോസ് ശ്ലീഹായുടെ സുവിശേഷഉപദേശം അനുസരിച്ച് വികാരത്തിനു അടിമപ്പെട്ടു ബ്രഹ്മചരിയാകാതെ വൈവാഹിക ജീവിതം തെരഞ്ഞെടുത്ത ‍ഒരു ഉത്തമ ക്രിസ്ത്യാനിയും.

പുരോഹിത ലൈഗികതയെ സംബന്ധിച്ചുള്ള ഈ പുസ്തകത്തിന് നീരസത്തിന്‍റെ ഭാഷയില്‍ അഭിപ്രായം പുറപ്പെടുവിച്ചത് പൌരാഹിത്യത്തില്‍ വന്നുപിഴച്ച
പാളീച്ചകളല്ലേ കാരണം. പുരോഹിതനായ അങ്ങും പള്ളിപ്രസംഗത്തില്‍ വൈവാഹിക ജീവിതത്തെ സംബന്ധിച്ചു ചര്‍ച്ചചെയ്യാറില്ലേ? ഒരിക്കലും ഒരു സ്ത്രീയുമായി കെട്ടിപുണര്‍ന്നു ജീവിക്കാത്ത ഒരു പുരോഹിതന് ഈ വിഷയത്തെ സംബന്ധിച്ച് ആധികാരികമായി പറയുവാന്‍ എന്ത് അവകാശം എന്നു വിവാഹിതര്‍ക്കും ചോദിക്കാമോ?താങ്കളുടെ അഭിപ്രായം അനുസരിച്ചു എന്തു കൊണ്ടു അലമേനിക്കും വൈദികരുടെ ബ്രഹ്മചര്യത്തെ ചോദ്യം ചെയ്തു കൂടാ?

വെള്ളയടിച്ച കുഴിമാടങ്ങളെന്നുള്ള പ്രയോഗം മലര്‍ന്നുകിടന്നു മുകളിലേക്ക് തുപ്പുന്നത് പോലെയല്ലേ? സുവിശേഷങ്ങളില്‍ പണ്ഡിതനായ അങ്ങേക്ക് കര്‍ത്താവിന്‍റെ ചാട്ടവാറടി എന്നാവോ ലഭിക്കുക. കര്‍ത്താവ്‌ കൊപിച്ചിരിക്കുന്നത് അങ്ങയെപ്പോലെയുള്ള പേരില്ലാത്ത തിരശീലക്ക് മറവില്‍കൂടി കാര്യംനേടുന്ന പുരോഹിതരെപ്പറ്റിയാണ്‌. ചാക്കോയെ കാപട്യമേ എന്നു വിളിച്ചോളു? സ്വന്തം കൈകള്‍ പരിശുദ്ധമെങ്കില്‍ മാത്രം. കാപട്യമില്ലാത്ത താങ്കള്‍ ക്രൂശിത രൂപത്തിന്‍റെ മുമ്പില്‍നിന്നും വൈദികജീവിതത്തില്‍ നിഷ്കളങ്കതയോടെയാണ് ദൈവത്തിനുവേണ്ടി ജോലി ചെയ്യുന്നതെന്ന് സത്യം ചെയ്യാമോ? ഒരു പുസ്തകം വായിച്ചു കഴിഞ്ഞ ഉടനെ ഇത്രമാത്രം വികാരം കൊള്ളണമെങ്കില്‍ ഒന്നുംപറയാനില്ല, അങ്ങയുടെ പൌരാഹിത്യ ജീവിതം ഒരു തികഞ്ഞ പരാജയമെന്ന് ജനം കരുതും.

എന്തേ, പുരോഹിത ലൈംഗിക ശാസ്ത്രം വായിച്ചപ്പോള്‍ ‍ അമ്മയുടെ ഭ്രാന്തില്‍ അട്ടഹസിച്ചുചിരിച്ചുവെന്നോ? യഥാര്‍ഥത്തില്‍ പുരോഹിതര്‍ വ്യപിചരിച്ചു നെഞ്ചത്ത് ചവിട്ടിയ അമ്മയായ സഭയുടെ ദുഃഖത്തില്‍ ചാക്കോയും നൂറു കണക്കിന് വായനക്കാരും പങ്കു ചേരുകയായിരുന്നു. സഭയെ പുരോഹിതര്‍ ബാബിലോണിയയിലെ വേശ്യ ആക്കുവാന്‍ ശ്രമിച്ചാല്‍ ‍ പ്രതികരിക്കും. തടയാന്‍ കഴിവുണ്ടെങ്കില്‍ കര്‍ട്ടന് മുമ്പില്‍ മുഖം കാണിച്ചു വരൂ. യേശുവിന്‍റെ ലൈഗികതയെപ്പറ്റി സങ്കടം ഉണ്ടെങ്കില്‍ ദാവഞ്ചികൊട് പുസ്തകം വായിക്കുകയോ ചിത്രം കാണുകയോ ചെയ്യുക. പുതിയ നിയമത്തിലെ ഏറ്റവും സുന്ദരിയായ അനുരാഗത്തിന്‍റെ ദേവതയാണ് മഗ്ദലന മറിയാ. അങ്ങനെയെങ്കിലും പൌരാഹിത്യജീവിതം ഉപേക്ഷിച്ചു ചാടിപോകുവാന്‍ സാധിക്കാതെ അസൂയ നിറഞ്ഞിരിക്കുന്നവര്‍ക്ക് ഒരു ആശ്വാസമാകട്ടെ. അവളുടെ സമൃദ്ധമായ കാര്‍കൂന്തലില്‍ യേശു തലോടിയത് കണ്ടു ഏന്തേ കൊതി വരുന്നോ !!!ബ്രഹ്മചാര്യം സഭയുടെ സാമ്പത്തിക ശാസ്ത്രമെങ്കില്‍ വിശ്വാസികളുടെ പണം കീശയിലാക്കുന്ന പുരോഹിതര്‍ക്കെതിരായി അങ്ങയുടെ നാക്ക് പോങ്ങാത്തത് എന്തുകൊണ്ട്? അതോ, ആ തീവെട്ടികൊള്ളക്കാരുടെയും പങ്കുപറ്റുന്നുണ്ടോ?

പ്രിയപ്പെട്ട അച്ചോ, പുരോഹിതനെന്ന നിലയില്‍ നല്ല ബഹുമാനമുണ്ട്. മാന്യമായി എഴുതൂ. നമ്മുടെ ദൈവം കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്നല്ലല്ലോ? താങ്കള്‍ തിരഞ്ഞെടുത്ത ജീവിതത്തില്‍ സന്തുഷ്ടനാണെങ്കില്‍ ഒളിച്ചുകളിയില്ലാതെ നമുക്ക് മുമ്പിലുള്ള പ്രശ്നങ്ങള്‍ ഈ പൊതുവേദിയായ അത്മായശബ്ദം വഴി ചര്‍ച്ചചെയ്യാം. അച്ചന്‍റെ
വേദവാക്യം ഒന്നു മാറ്റിഎഴുതട്ടെ. ഇന്നു ഞാന്‍ എന്‍റെ കണ്ണിലെ കോല് എടുത്തിട്ടേ മറ്റുള്ളവന്‍റെ കരടു എടുക്കുകയുള്ളൂ. കോല് ഉത്തരത്തില്‍ ഇല്ലെങ്കില്‍  കണ്ടാല്‍ കണ്ണ് അടിച്ചുപൊട്ടിക്കും.

പണ്ഡിതനായ അങ്ങേക്ക് പുതുവത്സരത്തിന്‍റെ എല്ലാ ആശംസകളും

No comments:

Post a Comment