Translate
Sunday, December 4, 2011
ദരിദ്രനായ അങ്ങാടിയത്ത് പിതാവ്
പാവം അങ്ങാടിയത്തു പിതാവ്, മറ്റുള്ള അമേരിക്കന്‍ മെത്രാന്മാരെയോ സീറോ മെത്രാന്മാരേയോ തുലനം ചെയ്യുമ്പോള്‍ ദരിദ്ര നാരായണനായി ജീവിക്കുന്ന ഇദ്ദേഹത്തിനു ഒന്നുമില്ല. വെറും സീറോ തന്നെ. പൂജ്യവും പൂജ്യപാദകനും. പാവപ്പെട്ടവനായ ഇദ്ദേഹത്തിന് താമസിക്കാൻ കൂടിപോയാല്‍ മുപ്പതു മില്യണ്‍ വിലമതിക്കുന്ന ഒരു കൊട്ടാരംകാണും. പള്ളിയുടെ ജര്‍മ്മനിയില്‍ നിന്നു വരുത്തിയ പഴുന്തുണിപോലുള്ള കര്‍ട്ടനു രണ്ടുലക്ഷംഡോളര്‍ കൂടി വിലമതിച്ചുകൊള്ളുക. പള്ളി, ഇടവകക്കാരുടെ വകയാണെന്ന് അവകാശപ്പെടുന്നു. പിതാവു അതൊന്നും വിട്ടുകൊടുക്കുകയില്ല. 'എന്‍റെ അരമന' എന്‍റെ പള്ളി എന്നു പിതാവ് പറഞ്ഞാല്‍ ഇടവകയിലെ ചില എമ്പോക്കികള്‍ വിമര്‍ശനവും. എന്തു ചെയ്യാം. ഇവന്മാരെല്ലാം ഇവിടെ മുപ്പതുമില്ലിയന്‍റെ പള്ളി തല്ലികൂട്ടിയിട്ട് കാഞ്ഞിരപ്പള്ളി അരക്കന്‍റെ സ്വത്തിന്‍റെ ഒരു കോണില്‍ എത്തുമോയെന്നാണ് പിതാവ്ചോദിക്കുന്നത്? കുറെ മില്യണ്‍ഡോളര്‍ പള്ളികള്‍ പല പട്ടണങ്ങളിലും തന്‍റെ കുഞ്ഞാടുകളുടെ ഭാര്യമാരുടെ പണംകൊണ്ട് ജോലിയില്ലാത്ത ചുമ്മാഭര്‍ത്താക്കന്‍മാര്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവര്‍ക്ക് ശുദ്ധീകരണസ്ഥലത്തു നിന്നു പെട്ടെന്ന് വിടുതല്‍ ലഭിക്കുവാന്‍ സൗജന്യമായി ഒപ്പീസ് ചെല്ലുവാനും തീരുമാനമുണ്ട്. പിതാവിന് പ്രായമായതുകൊണ്ട് സ്ത്രീജനങ്ങള്‍ എണ്ണയും സോപ്പും പിഴിച്ചിലും നൽകിയാൽ സൌജന്യമായി പകരം ഒപ്പീസ് ചെല്ലുന്നതായിരിക്കും. ഇപ്പോള്‍ അവകാശവും പറഞ്ഞു പള്ളിയുടെമേലെ വീമ്പടിക്കുന്നവരൊക്കെ കുഴിയില്‍ പോയികഴിഞ്ഞാല്‍ പള്ളിയുടെ വീതം ചോദിക്കാൻ പിന്നെ ആരുമുണ്ടാവില്ലെന്നു പിതാവിനറിയാം.
നമ്മുടെ അങ്ങാടിയത്ത് പിതാവിന് മലയാളവും ഇംഗ്ലീഷും വശമില്ലാത്തതുകൊണ്ട് ദൈവഭാഷ മാത്രമേ മറ്റു ഇടയരോടും കുഞ്ഞാടുകളോടും സംസാരിക്കുള്ളൂ. യേശുവിന്‍റെ ഭാഷയായ അറാമിക് ചുവയുള്ള മലയാളം അതായത് അന്ന് പെന്തുകോസ്ത്ത് നാളില്‍ കുരിശുമരണശേഷം വിശുദ്ധ തോമ്മാച്ചനു കിട്ടിയ ഭാഷാവരം കൈവെപ്പു മുഖേന അങ്ങാടിപിതാവിന് കൈമാറിയെന്നാണ് തോമ്മാപര്‍വ്വവും മറ്റു ചരിത്രകാരന്‍മാരും രേഖപ്പെടുത്തിയിരിക്കുന്നത്. അഹങ്കാരികളായ പാലാ-കാഞ്ഞിരപ്പള്ളി പിതാക്കന്മാര്‍ക്കു ഭാഷാവരം കിട്ടിയില്ല. ഇദ്ദേഹം അമേരിക്കയില്‍ വന്നു മെത്രാനായ ശേഷമാണ് വക്രമലയാളവും ജോക്കര്‍വടിയും ക്ലാവര്‍കുരിശും പരീശരുടെ നിലയങ്കിയുമൊക്കെ നേടിയെടുത്തത്. തീയോളജിയൊന്നും പഠിക്കാത്ത കപ്പ്യാരോ കന്യാസ്ത്രിയോ നാളെ പള്ളി ഭരിക്കുമോയെന്നും പിതാവ് ഭയപ്പെടുന്നു. മാറ്റുവിന്‍ ചട്ടങ്ങളെയെന്നു പണ്ട് കവി പാടിയതുപോലെ മാറ്റങ്ങളുടെതായ കാലമല്ലേ? വിഷയം മാറിപോയി. ഈ പാവപ്പെട്ട പിതാവിനെ കൈഅയച്ചു എന്നും ഇടവകയിലെ നല്ലവരായ മന്ദബുദ്ധികള്‍ സഹായിക്കുമെന്നുറപ്പുണ്ട്.
ബോസ്റ്റണിലെയും ന്യുയോര്‍ക്കിലെയും അഹങ്കാരം പിടിച്ച വെള്ള കർദ്ദിനാള്‍മാര്‍ പാവപ്പെട്ട ഈ പിതാവിനെ അരമനക്കകത്തു പോലും കയറ്റുകയില്ല. പണ്ട് താണജാതികള്‍ നസ്രാണിയുടെ വീട്ടില്‍ വരുമ്പോള്‍ കൈയും കെട്ടിനില്‍ക്കണമായിരുന്നു. തോമ്മാശ്ലീഹ മാമ്മോദീസ മുക്കിയ നസ്രാണി കുടുംബത്തില്‍ പിറന്ന ഈ പിതാവിന് പത്രോസ്മുക്കവന്‍റെ പിൻഗാമി മാര്‍ഗവാസിയായ ഈ വെള്ളക്കാരന്‍ പീഡിയോയുടെ മുമ്പില്‍ വായുംപൊത്തി നില്ക്കണമെന്നു പറയുന്നത് എന്തുകഷ്ടം !!!. എന്നും പൈസാ ചോദിക്കുവാന്‍ വരുന്നതുകൊണ്ട് ബോസ്റ്റണിലുള്ള പിതാവ് ക്ലാവർതമ്പുരാനെ കണ്ടാല്‍ അറയ്ക്കുള്ളില്‍ പാത്തിരിക്കും. എഴുന്നൂറു മില്യണ്‍ ഡോളര്‍ സ്വത്തുള്ള ബോസ്റ്റണിലെ ഈ വെള്ളരിക്കാപിതാവ് നമ്മുടെ സീറോപിതാവായ അങ്ങാടിയത്ത് ഹരിജനാണെന്ന് വിചാരിച്ചു മുങ്ങുന്നു. ന്യുയോര്‍ക്ക് കര്‍ദ്ദിനാളിന് കുറച്ചുകൂടി മര്യാദയുണ്ട്. അങ്ങാടി വരുന്നുവെന്നു കേട്ട് ആയിരംഡോളര്‍ കൊടുക്കുവാന്‍ സെക്രട്ടറിയെ ഏല്‍പ്പിച്ചിട്ട് അദ്ദേഹം സ്ഥലം വിട്ടുകൊള്ളും.
തെണ്ടികളെ പള്ളിയുടെ പുറത്ത് തെണ്ടാൻ അനുവദിക്കാത്ത കല്പ്പന കേരളത്തിലെ ചില സീറോ അഭിഷിക്തർ പള്ളികളിൽ ഇടയ ലേഖനം വഴി വായിച്ചു കഴിഞ്ഞു. ഇടയലേഖനങ്ങൾ മാന്യതയും അന്തസുമുളള ധർമ്മം മേടിക്കുന്ന അഭിഷിക്തർക്ക് ബാധകമായിരിക്കില്ല. പള്ളിക്കകത്തുള്ള വലിയ തെണ്ടികൾക്ക് നാളിതുവരെ നിയന്ത്രണങ്ങളൊന്നും വന്നിട്ടില്ല. അവരുടെ വേഷങ്ങൾ കുപ്പായങ്ങളായിരിക്കണമെന്നു മാത്രം.
തങ്ങളുടെ പ്രിയപ്പെട്ട അങ്ങാടിയത്തു പിതാവിനെ ഹരിജന വർഗത്തിൽപ്പെട്ടതെന്നു വിചാരിച്ചു വെളുത്ത ജാതിക്കാർ അപമാനിക്കുന്നതില്‍ അമേരിക്കൻ കുഞ്ഞാടുകള്‍ ക്ഷുപിതരാണ്. അവര്‍ പറയുന്നു, "എല്ലാ വേഷഭൂഷാദികളോടേയും ഭൂഷണമായ ആഫ്രിക്കന്‍ സംസ്ക്കാരത്തിന്‍റെ തനിമയും രൂപഭംഗിയും നിറവുമുള്ള ഞങ്ങളുടെ സീറോപിതാവിനെ നിന്ദിക്കുന്നതിനു പ്രതികാരംചെയ്യും തീര്‍ച്ച. പുറമേ ഞങ്ങള്‍ കറുത്ത ആഫ്രോ അമേരിക്കനെപ്പോലെയാണെങ്കിലും മനസുമുഴുവന്‍ വെളുമ്പന്‍ അമേരിക്കക്കാരെപ്പോലെ തന്നെയാണ്."
ഒരു വെളുത്ത മദാമ്മ വല്ലകാലത്തും പള്ളിയില്‍ കാണുന്നത് എന്തിഷ്ടമാണെന്നോ? പാലമിട്ടാൽ രണ്ടു വശത്തുള്ളവർക്കുമാകണം. ഞങ്ങൾക്ക് വെളുത്ത മാദാമ്മമാരെ ഇഷ്ടമാണ്. അവർക്ക് തിരിച്ചില്ലാത്തതും ഖേദകരമാണ്. സീറോയുടെ പാരമ്പര്യം കാത്തുകൊള്ളാൻ വേണ്ടി വെളുത്തുചുവന്ന മാദാമ്മകുഞ്ഞുങ്ങളെ തങ്ങളുടെ മക്കള്‍ വിവാഹം കഴിക്കുവാനാണ് ആദിവാസികളായ ഞങ്ങൾ മാതാപിതാകള്‍ക്ക് താല്പര്യവും. അങ്ങാടിയത്തു പിതാവും കുഞ്ഞാടുകൾ വെളുമ്പി പെൺകുട്ടികളെ കല്യാണം കഴിക്കാൻ താല്പര്യപ്പെടുന്നു. വധു വെളുമ്പി കുട്ടിയെങ്കിൽ പിതാവു തന്നെ വിവാഹം ആശീർവദിച്ചുകൊടുക്കും. എന്തുചെയ്യാം, തലതിരിഞ്ഞ മക്കള്‍ നിറമൊന്നും നോക്കാതെ തോന്നുന്നവരെ കല്യാണംകഴിക്കുന്നു. സീറോ ആണ്‍പെണ്‍-പിള്ളേരുമായി പരസ്പരം ആകര്‍ഷണമുണ്ടാകാന്‍ സര്‍വ്വപണിയും കലാപരിപാടികള്‍ നടത്തി അടുപ്പിച്ചിട്ടും ഫലമില്ല. സമയമാകുമ്പോള്‍ അകാശകോട്ട കെട്ടിയ മലയാളീ മാതാപിതാക്കളുടെ മക്കൾ വല്ല മെക്സിക്കന്‍റെയോ ആഫ്രോ അമേരിക്കന്റെയോ കുറവത്തിയുടെയോ മുത്തച്ചനും മുത്തച്ചിയുമാവും. അങ്ങാടിയത്തു പിതാവിന് ജന്മനാ എത്തിയോപ്പിയൻ സൌന്ദര്യമുണ്ടെന്നുള്ള കാര്യം പാവമറിയുന്നില്ല. എങ്കിലും വെളുത്ത ഒരു ഹൃദയം അദ്ദേഹത്തിനുമുണ്ട്.
പിതാവ് അന്നൊരു ദിവസം ഭ്രിഷ്ടംതിരിഞ്ഞുകൊണ്ട് സുപ്രഭാതത്തിലെ കുർബാനയിൽ ആകാശത്തിലേക്ക് കാസായുയര്‍ത്തി പറഞ്ഞു, "പ്രിയപ്പെട്ട കുഞ്ഞാടുകളെ, ഇതാ നോക്കുവിന്‍, നാളയുടെ ചട്ടങ്ങളെ, ഞങ്ങള്‍ മലയപുലയരാം അനന്തര തലമുറയിലെ കുഞ്ഞുങ്ങള്‍ തിരുത്തിയെഴുതും. നമ്മുടെ തോമ്മാ ശ്ലീഹാ സ്ഥാപിച്ച സഭയിലെ കുഞ്ഞാടുകൾ അമേരിക്കൻ ഐക്യനാടുകളിലെ വെളുമ്പികളെ കെട്ടി അവരിൽ നിന്ന് വെളുത്ത കുട്ടികളെയും സൃഷ്ടിക്കും. പള്ളിനിറച്ചു പുത്തന്‍വെളുത്തവരുടെ ഒരു തലമുറയായ സീറോമലബാറുകാരെകൊണ്ട് നിറയ്ക്കും. അടുത്ത തലമുറയെ ഞങ്ങൾ തോമ്മാശ്ലീഹായുടെ ജൂതനിറത്തേക്കാൾ വെളുപ്പിക്കും."
അമേരിക്കന്‍ വെളുത്തകുഞ്ഞാടുകള്‍ സൂക്ഷിച്ചു കൊള്ളുക. ഇടത്തുകയ്യില്‍ ബൈബിളും കുരിശും വലത്തുകയ്യില്‍ വാളുമായി നിങ്ങള്‍ മാര്‍ഗവാസികള്‍, തീര്‍ത്ഥകരായി വന്ന് റെഡ് ഇന്ത്യന്‍സ്നെ കീഴടക്കിയപ്പോള്‍ ടര്‍ക്കികോഴികളെയല്ലേ അവര്‍ തിന്നാന്‍ തന്നത്. ഞങ്ങളുടെ വേട്ടവന്മാരായ പിതാക്കന്മാര്‍ കാളി, കള്ളിക്കാവ്, പകലോ മറ്റം, മാളികെയ്ക്കല്‍ കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു താമ്മായെന്നു വിളിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ തോമ്മാക്കും കൂട്ടര്‍ക്കും രുചിയുള്ള പന്നിയെലികളെയാ വേവിച്ചുകൊടുത്തത്, അറിയാമോ? അന്നു മെത്രാന്‍സ്ഥാനത്തുണ്ടായിരുന്ന മാളികെയ്ക്കല്‍ മൂപ്പന്‍ കുന്തിര്‍ക്കം പുകച്ചു കന്തീശാ കന്തീസയെന്നുവെച്ചു അവിടുത്തെ (വി. തോമസ്) പൂജിച്ചു. ആദിമ മനുഷ്യരായ ഞങ്ങളുടെ മൂപ്പന്‍ പിതാക്കന്മാരെ ഓര്‍മ്മിക്കുവാന്‍ പള്ളിക്കകത്തെല്ലാം ഇന്നും ധൂപകുറ്റിവീശിതന്നെ കുന്തിര്‍ക്കംകൊണ്ട് പുകയ്ക്കുന്നുണ്ട്.
പിതാവ് വീണ്ടും കാസാ ഉയർത്തി പറഞ്ഞു, "വിശക്കുന്നവന്‍റെയും ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവന്‍റെയും തലയ്ക്കു നാം കൈ വെക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. അരമുറുക്കി വിശപ്പടക്കുക. നിന്‍റെ ഉപവാസത്തിൽക്കൂടി, പ്രാര്‍ത്ഥനയില്‍ക്കൂടി. വിശുദ്ധ തോമ്മായുടെ ഭൂമിയിലെ ഈ പിതാവിന്‍റെ മോതിരം മുത്തുക. കക്കരുത് കൊല്ലരുത്, നിങ്ങളുടെ കുഞ്ഞുങ്ങള്‍ വഴിതെറ്റാതെ നമ്മുടെ ഇടയവൈദികരുടെ മാറോടുചേര്‍ത്താലും. ഇന്ന് നാം ദരിദ്രനായ അങ്ങാടിയത്ത് പിതാവിന്‍റെ കല്പനയാണിത്."
“നിലയങ്കികളോടെ നടപ്പാൻ ഇച്ഛിക്കയും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ. അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധിവരും."
Subscribe to:
Post Comments (Atom)
ഞാന്‍ മുകളിലുള്ള പ്രേക്ഷ്യസരസലേഖനത്തില്‍ അങ്ങാടിയത്ത് പിതാവ് എന്നു ഉദ്ദേശിക്കുന്നത്
ReplyDeleteഒരു പ്രസ്തഥാനത്തെയാണ് ഒരു വ്യക്തിയെ അല്ല. സീറോമലബാറിന്‍റെ ആദ്യത്തെ മെത്രാനെന്ന
നിലയില്‍ ചില മെരുങ്ങാത്ത തത്വങ്ങളുമായി പോവുന്ന ഒരു ജനതയുടെ നേതാവാണ് അദ്ദേഹം.
ആരെങ്കിലും ഗാന്ധിസത്തെപ്പറ്റി വിമര്‍ശിച്ചാല്‍ അത് മഹാത്മാഗാന്ധിജി എന്ന വ്യക്തി അല്ല ആശയ നിരൂപണങ്ങളാണ് പ്രകടമാക്കുന്നത്. അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു അങ്ങാടിസം കൂടിയാണ്. വ്യക്തിപരമായി അങ്ങാടിയത്ത് വളരെ വിനീതനായ പിതാവാണ്. അദ്ദേഹവും ആയി ഞാന്‍ സംസാരിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ അമേരിക്കന്‍ മലയാളികളില്‍ സീറോ,മലങ്കര, ലത്തീന്‍, ക്നനായ്
റീത്തുകള്‍ തമ്മില്‍ മത്സരങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഒരു ജനതയെ റീത്തുകളുടെ പേരു പറഞ്ഞു തല്ലിപിരിച്ചത് നാട്ടില്‍ നിന്നു ഇറക്കുമതി ചെയ്ത ഈ വൈദികരാണ്. ചരിത്രസത്യങ്ങളല്ലാത്ത പലതും വാസ്തവങ്ങളാണെന്ന് വിചാരിച്ചു അല്മെയരും മൂഡസ്വര്‍ഗത്തില്‍ ജീവിക്കുന്നു. ക്രിസ്ത്യാനി
എന്നു പറഞ്ഞാല്‍ പള്ളി പോകുന്നവന്‍, പുരോഹിതനെ പൂജിക്കുന്നവന്‍, നേര്‍ച്ചയിടുന്നവന്‍ എന്നൊക്കെയാണ് ചര്‍ച്ചിയാനിറ്റിക്കാരന്‍ പറയുന്നത്. അയല്‍ക്കാരനെ സ്നേഹിക്കുകയും മറ്റുള്ളവരുടെ മനസിനെ വേദനിപ്പിക്കാതെയും ഇരുന്നാല്‍ ഒരു മതത്തിന്‍റെയും ഉപദേശം ആവശ്യമില്ല.
ഇതൊക്കെ എഴുതുന്നവര്‍ അറിഞ്ഞിരിക്കാന്‍:
ReplyDeleteമെത്രാനസ്യാന്നമിദം സര്‍വ്വം
പ്രജാപതിര കല്പയത്
സ്ഥാവരം ജംഗമം ചൈവ
സര്‍വ്വം മെത്രാനസ്യ ഭോജനം.
എന്ന് വച്ചാല്‍: കര്‍ത്താവ് സകലതിനെയും മെത്രാന്റെ ഭക്ഷണമായി കല്‍പ്പിച്ചിരിക്കുന്നു. സ്ഥാവരവും (ധാന്യഫലാദികള്‍) ജംഗമവുമായ (പശുപക്ഷിമത്സ്യാദികള്‍) എല്ലാം മെത്രാന്റെ ഭോജനമാണ്.