അല്‍ഫോന്‍സാനഗറില്‍ കേട്ടത്
ലോകത്തിന്റെ മായയില്‍ മതിമറന്ന് ദൈവാനുഗ്രഹം നഷ്ടപ്പെടുത്തരുതെന്ന് ഭരണങ്ങാനം അല്‍ഫോന്‍സാ നഗറില്‍ പാലാ രൂപതാ അന്തര്‍ദ്ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയസ് ക്ലീമീസ് കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ഈ അഭ്യര്‍ഥന ആരെ സംബന്ധിച്ചതാണെന്നുള്ളതാണ് പ്രധാനം. കുട്ടികളുടെ നേര്‍ക്കുപോലുമുള്ള പുരോഹിതരുടെ കാമവെറി കുപ്രസിദ്ധമാണല്ലോ. വിവിധ സഭാധികാരികളായ പുരോഹിതകുലം ഇന്ന് സ്‌കൂല്‍ കോളേജ്, മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മുന്തിരിത്തോപ്പുകള്‍ തുടങ്ങിയ സഭാസമ്പത്തുകളുടെ ഭരണത്തില്‍ മുഴുകിയിരിക്കുകയാണ്. സന്യാസിമാരുടെ പ്രേരണയാല്‍ സന്യാസിനിമാരും ധനസമ്പാദനത്തിലും ഭരണത്തിലും മുങ്ങിത്താഴ്ന്നിരിക്കുന്നു.നാണയത്തുട്ടും മാംസത്തിന്റെ ചൂടും അധികാരസ്ഥാനവുമാണ് ലോകത്തിന്റെ മായകള്‍.പുറകോട്ടു നടക്കുന്ന തള്ളഞണ്ടു മക്കളെ മുന്നോട്ടു നടക്കാന്‍ ആഹ്യാനംചെയ്യുന്നതുപോലെയാകാതെ സ്വയം വിമര്‍ശനം നടത്താന്‍ സന്യസ്ഥക്കൂട്ടം തയ്യാറായാല്‍ ഇത്തരം ബൈബിള്‍മാമാങ്കങ്ങള്‍കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടും.
ജോണി ജെ. പ്ലാത്തോട്ടം ഫോണ്‍ : 9446203858
ലോകത്തിന്‍റെ മായയില്‍ മതിമറന്ന് ദൈവാനുഗ്രഹം നഷ്ടപ്പെടുത്തരുതെന്ന് ബസലിയോസ് തിരുമേനി ഒരു വേദാന്തം തട്ടി വിട്ടിരിക്കുന്നത് രസകരമായിര്‍ക്കുന്നു. എന്താണ് മായയെന്നു തിരുമേനിക്ക് മാത്രമേ അറിയത്തുള്ളൂ. ഡിക്ഷ്ണറിയില്‍ മിഥ്യയായ എന്നു അര്‍ത്ഥമാക്കാം. എങ്കില്‍ എന്താണു മിഥ്യാ എന്നുകൂടി വിവരിക്കണമായിരുന്നു.
ReplyDeleteബൈബിള്‍ പ്രഭാഷകനായ ആവിടുന്നു ബാവാ എന്നൊക്കെ വെക്കുന്നത് തെറ്റല്ലേ തിരുമേനി. ബാവ എന്നുള്ളതിന്‍റെ അര്‍ഥം പിതാവ്എന്നാണു. ഭൂമിയില്‍ എത്രപേരെ ബാവയെന്നോ, പിതാവെന്നോ വിളിക്കാം. ബാവാമാര്‍ തമ്മില്‍ കൂട്ടയടിയാണെന്ന് കേട്ടു. ഒരു പട്ടിക്കു മറ്റൊരു പട്ടിയെ കണ്ടു കൂടാ !!!കോലന്‍ചേരിബാവയെ കോട്ടയംബാവാ എനിക്കാടാ താടിക്കു നീളമെന്നും ഞാനാടാ യഥാര്‍ഥ ബാവയെന്നും പറഞ്ഞു താടിയെ പിടിച്ചെന്നും അറിഞ്ഞു. വിഷ്ണു പല അവതാരങ്ങളായി ഈ ഭുമുഖത്ത് വന്നിട്ടുണ്ട്. പിതാവ് അഥവാ ബാവായുടെ അവതാരങ്ങളെ തിരുമേനിക്ക് ഒന്നു വിശദീകരിക്കാമോ?
മായയില്‍ മതിമറന്ന എന്നുള്ള പ്രയോഗങ്ങളില്‍ നിരീശ്വരവാദികള്‍ സന്തോഷിക്കും. ഹൈന്ദവ തത്വത്തില്‍ ദൈവത്തിന്‍റെ അദൃശ്യമായ ചൈതന്യം ഇന്ദ്രിയങ്ങളില്‍ഉണ്ടാവുന്ന അനുഭൂതികള്‍ക്കാണ്'മായ അഥവാ' മഹാമായ എന്നൊക്കെ പറയുന്നത്. ചിലര്‍ക്ക് മഹാമായതന്നെ ദൈവവും. അതായത് ഒരാള്‍ ഉള്‍കണ്ണുകൊണ്ടു വിവേകത്തോടെ കാണുന്ന ആ ഈശ്വരനാണ് മായ. (the power, as of a god, to produce illusions.) ലോകത്തിന്‍റെ മായയും ദൈവചൈതന്യമല്ലേ? അപ്പോള്‍ മായയായ ദൈവത്തിങ്കല്‍ വിശ്വസിക്കുന്ന ഒരു വേദാന്തിക്ക് എങ്ങനെ ദൈവാനുഗ്രഹം നഷ്ടപ്പെടും.
ധനം എന്നാണു അവിടുന്ന് അര്‍ത്ഥമാക്കുന്നതെങ്കില്‍ കുന്നുകൂടിയിരിക്കുന്ന അവിടുത്തെ പിതാക്കന്മാരുടെ പണം മായയോ അഥവാ ശയിത്താനോ?സാരമില്ല, തിരുമേനി എന്തു പറഞ്ഞാലും വിശ്വാസികള്‍ ബാവാക്കും പുത്രനും ചൊല്ലി ഏറ്റുപറഞ്ഞുകൊള്ളും.
നമ്മുടെ ബാവായായ മാര്‍ തോമ്മാശ്ലിഹാ തിരുവനന്തപുരം ബാവയെ മുഖം കാണിക്കാന്‍ അരമനയില്‍ ചെന്നാല്‍ ക്ളിമീസ് ബാവാ
ReplyDeleteതോമ്മായുടെനേരെ കൈ നീട്ടും മോതിരം മുത്തിക്കാന്‍. നമ്മുടെ കര്‍ത്താവു വത്തിക്കാനില്‍ പോപ്പിനെ കാണാന്‍ എത്തിയാല്‍
ലൈനില്‍ നില്‍ക്കേണ്ടിവരും. ഇത്തരം അപ്രമാദിത്വ-അഹങ്ക്കാരികള്‍ക്ക് കേറിനിന്നു പ്രസംഗിക്കാനും പള്ളിയില്‍ ഇടമുണ്ട്.
വിദ്യാസമ്പന്നരായ വിശ്വാസികള്‍ക്ക് തിരിച്ചു മിണ്ടാന്‍ നിര്‍വിര്‍ത്തി ഇല്ല. ബാവായുടെ പ്രസംഗം മലര്‍ന്നു കിടന്നു തുപ്പുന്നത്
തുല്യമാണ്. കാരണം അവരല്ലേ സെമിനരിക്കാര്‍ക്ക് പരിശിലനം നല്‍കുന്നത്. അവരല്ലേ 12 വര്‍ഷം വേദം പഠിപ്പിക്കുന്നത്.
എന്തുകൊണ്ടിവര്‍ പള്ളിമുന്പില്‍കൂടി കടന്നുപോയാല്‍ പോലും ആചാരം കാണിക്കാത്തത്. അപ്പോള്‍ പഠിപ്പിക്കലില്‍ എന്തോ
പിശകുണ്ട്.
പടന്നാമ്മാക്കല് പറഞ്ഞപോലെ മായ ബ്രമ്മം ആണ്. അപ്പോള്‍ മായയില്‍ മതിമറക്കുകയല്ലേ വേണ്ടത്. ബാവാമാര്‍
പറയുന്നത് എന്താണന്നു ബാവാമാര്‍ക്കുതന്നെ അറിയില്ല. അവര്‍ പറയുന്ന വിവരദോഷം കേള്‍ക്കാതിരിക്കാന്‍ പള്ളിയില്‍
പോകാതിരിക്കണം; പത്രം വായിക്കതിരിക്കണം; റ്റി. വി. കാണാതിരിക്കണം.സര്‍വയാപികളായ ഇവരെ കേള്‍ക്കാതിരിക്കണമെങ്കില്‍
കതകും പൂട്ടി മുറിയിലിരിക്കണം. അതുന്നു സാധിക്കാത്ത സ്ഥിതിക്ക് നമുക്ക് അവരോടു ക്ഷമിക്കാതിരിക്കാന്‍ വയ്യ.
ക്രിസ്തുമതം മുന്‍പെന്ന ത്തേക്കാളും ഇപ്പോള്‍ ഹിന്ദു മതത്തോടു അടുക്കുകയല്ലേ. എന്തുകൊണ്ടാണ് അതിനൊരു തനിമ നില നിര്‍ത്താന്‍ വിശ്വാസികള്‍ ശ്രമിക്കാത്തത്. തലമുറകള്‍ക്ക് ശേഷം വരുന്നവരില്‍ ഇതൊരു ആശയക്കുഴപ്പം ഉണ്ടാക്കില്ലേ? ആചാര അനുഷ്ടാനങ്ങള്‍ പൂര്‍ണമായും ഹിന്ദു മതത്തിന്റെ കോപി യാണ്, അതുപോരാതെ ഇപ്പോള്‍ പുതിയ പലതും കൂട്ടിച്ചേര്‍ക്കുന്നു. ചിലതൊക്കെ ഈ ബ്ലോഗില്‍ തന്നെ വായിച്ചിട്ടുണ്ട്. ഇസ്ലാം പോലെ ക്രിസ്ത്യാനിക്കും സ്വന്തമായി ഒരു ഐഡന്റിറ്റി വേണ്ടേ?
ReplyDelete