"Just days before Christmas, a new study has emerged that suggests that one of Christianity's most prized but mysterious relics – the Turin Shroud – is not a medieval forgery but could be the authentic burial robe of Christ......."
'via Blog this'
'via Blog this'
മദ്ധ്യകാലയുഗത്തില്‍ ഏതോ മാര്‍പാപ്പയുടെ കുശാഗ്ര ബുദ്ധിയില്‍നിന്നും തുന്നിയുണ്ടാക്കിയ ശവ മുഖത്തുണിയാണ് ഇന്നു പുരോഹിതര്‍ കര്‍ത്താവിന്‍റെ തിരുമുഖ വസ്ത്രമെന്നു പ്രചരണം നടത്തുന്നത്. വാര്‍ത്ത കണ്ടപ്പോള്‍ പോട്ടിച്ചിരിക്കുവാനാണ് തോന്നിയത്. സാമാന്യബുദ്ധിയുള്ള മനുഷ്യന് shroud of Turin ജീസസിന്‍റെ തിരുവസ്ത്രമെന്നു എങ്ങനെ സത്യമാണെന്ന് തോന്നും. ഇത് പരമവിഡ്ഢിത്വം തന്നെ.
ReplyDeleteരണ്ടായിരം വര്‍ഷത്തെ പഴക്കം മുഖത്തുണിക്ക് ഉണ്ടെന്നു ഇരിക്കട്ടെ. എന്നിരുന്നാലും ഉയര്‍ത്ത ജീസസിന്‍റെതെന്നു എന്തു തെളിവ്? ഇടതുഭാഗത്തെ കള്ളന്‍റെ മുഖത്ത് ഇട്ടതാകാന്‍ സാധ്യമല്ലേ. പീലാത്തോസിന്‍റെ രക്തമോ ശുക്ലക്കറയോ
തുണിയിലുലുണ്ടെന്നു പ്രചരണം നടത്തി ഭക്തരെ കഴുതകളാക്കി കച്ചവടം നടത്തുവാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഈ പഴുന്തുണികൊണ്ട് ഉണ്ടാക്കിയ കണക്കില്ലാത്ത രത്നങ്ങളും കറന്‍സികളും വത്തിക്കാന്‍റെ നിധിശേഖരത്തില്‍ കുന്നു കൂടിയിരിക്കുന്നു.
ഈ തുണി മധ്യയുഗത്തിലെ ഏതോ പേയിന്റിംഗ് കൊണ്ട് രചിച്ച പൊള്ളയായ ഒരു വ്യാജചരക്കാണെന്ന് Walter McCrone ഉള്‍പ്പടെ അനേകം മൈക്രോസ്കോപ്പിക് ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്. 1356 വര്‍ഷത്തില്‍ ഒരു പ്രഞ്ച് പ്രഭുവിന്‍റെ കൈവശമാണു ഈ തുണി ആദ്യമായി ലഭിച്ചതെന്നു പറയപ്പെടുന്നു. ഇത് എവിടെ നിന്നു, എങ്ങനെ ലഭിച്ചെന്നു ചരിത്രമില്ല.
അന്ന് ഭൂതപ്രേതാതികളിലും അന്ധവിശ്വാസങ്ങളിലും മന്ത്രവാദത്തിലും തിരുശേഷിപ്പുകളിലും അന്ധമായി വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു. പഞ്ഞം പട വസന്ത കൂടെകൂടെ വന്നു നാടിനെ
നശിപ്പിച്ചിരുന്ന കാലവും. യുദ്ധവും സാമ്പത്തിക തകര്‍ച്ചയും മദ്ധ്യയൂറോപ്പ്യന്‍ രാജ്യങ്ങളെ തകര്‍ത്തിരുന്നു. ആ കാലഘട്ടത്തിലാണ് ലിരേ(Lirey) എന്ന ഒരു ഫ്രഞ്ച് ഗ്രാമത്തില്‍ ഈ തുണികഷണം ആദ്യമായി പ്രദര്‍ശനത്തിനുവെച്ചത്. അക്കാലത്ത് ഫ്രഞ്ചുകാര്‍ ഒരു യുദ്ധത്തില്‍ ഇംഗ്ലണ്ടിലെ രാജാവ് ജോണ്‍ രണ്ടാമനെ തോല്‍പ്പിച്ചു ബന്ധിതനാക്കി. എവിടെയും രാഷ്ട്രീയകലാപം മൂലം പോപ്പ് റോം വിട്ടു മറ്റൊരു സ്ഥലത്ത് താമസിച്ചു.
മാറാരോഗങ്ങളും വസന്തക്കും കാരണം പോപ്പ് സനാതനത്വത്തിന്‍റെ നഗരമായ റോമില്‍ ഇല്ലായിരുന്നതുകൊണ്ടെന്നു ജനം വിശ്വസിച്ചു. ഈ അന്ധവിശ്വാസത്തില്‍നിന്നാണ് ആദ്യം തിരുശേഷിപ്പ് കച്ചവടം തുടങ്ങിയത്.
ഹെന്‍രിയിലെ ബിഷപ്പ് ഈ മുഖതുണിയെ വിശ്വാസിച്ചില്ല. തന്മൂലം കുറേക്കാലത്തേക്ക് ഈ വ്യാജമുഖത്തുണി ഒളിച്ചുവെച്ചു. ഫ്രാന്‍സിലെ രാജ കുടുംബങ്ങളുടെ കൈവശമായിരുന്നു തുണി വളരെക്കാലം സൂക്ഷിച്ചിരുന്നത്. നൂറ്റാണ്ടുകളോളം അനേക സ്ഥലങ്ങളില്‍ നിന്നും തുണി കൈമറിഞ്ഞ് അവസാനം 1933 പതിനൊന്നാം പീയൂസ് മാര്‍പാപ്പയുടെ കാലത്ത് തിരുശേഷിപ്പ് തുണി വത്തിക്കാനില്‍ പ്രദര്‍ശനത്തിനു എത്തി. മനുഷ്യ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും വിവാദപരമായ ഈ തുണിതന്നെ.
അങ്ങനെ യേശുവിന്‍റെ തിരുവചനം അനുസരിച്ചു വ്യാജപ്രവാചകരുടെ യുഗമാണിത്. ഭക്തരെ ഇങ്ങനെ പറ്റിക്കുവാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന മാര്‍പാപ്പയും വ്യാജപ്രവാചകനോ? കര്‍ത്താവിന്‍റെ ഡി.എന്‍.എ. കൈവശമുണ്ടെന്നു പോലും. ക്നാനയിക്കാരുടെ രക്തവും ക്രുസ്തുവിന്‍റെയാണെന്ന് കുന്നശ്ശേരിയും മറ്റു അഭിവന്ദ്യപിതാക്കന്മാരും പറയുന്നു. ഇനി എന്നാണോ ഈ രക്തംകൊണ്ട് അന്തിക്രിസ്തുവിന്‍റെ ക്ലോണ്‍ ഉണ്ടാക്കുന്നത്. നിങ്ങള്‍ വരുവാന്‍ ഇരിക്കുന്ന രക്ഷകനെ പ്രതീക്ഷിച്ചിരിക്കുന്നതെങ്കില്‍ തെറ്റുപറ്റി കേള്‍ക്കുന്നത് അന്തിക്രിസ്തുവിന്‍റെ വചനങ്ങളാണ്.
തിരുശേഷിപ്പ് വണക്കം സഭയിലെ ദുരാചാരങ്ങളില്‍ ഒന്നാണ്. നമ്മുടെ സഭയില്‍ ഇത്തരം ദുരാചാരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്,
ReplyDeleteധനം വര്‍ധിപ്പിക്കാന്‍. പാവങ്ങളെ ചൂഷണം ചെയുന്നു. ഇതു തെറ്റാണു. ഫാദര്‍ നെസ്റ്റര്‍ സി. എം. ഐ. യുടെ 'ആവൃത്തിയില്‍ നിന്ന്' എന്ന
പുസ്തകത്തിലെ ഒരു ഭാഗം: വിട്റെന്ബുര്ഗ് ദേവാലയത്തിലെ തിരുസേഷിപ്പുകളുടെ കനത്ത ശേഖരത്തില്‍ പരിശുദ്ധ
കന്യകാമറിയത്തിന്റെ നാലുതുള്ളി മുലപ്പാല്‍, ഉണ്ണിയെശുവിന്റ്റെ മലവും മൂത്രവും ശേഖരിച്ചു കളഞ്ഞ തൂവാലയുടെ ഭാഗം,
അന്ദ്ദ്യാത്തഴതില്‍ ക്രിസ്തു ശിഷ്യന്മാര്‍ക്ക് നല്‍കിയ വാഴ്ത്തപ്പെട്ട അപ്പതിന്റ്റെ കഷണം, മോശ കണ്ട എരിയുന്ന കാട്ടിലെ ഒരു
ഇലക്കീര്‍, വിശുദ്ധ കുരിശിന്റ്റെ അംശം, വെരോനിക്കാ യേശുവിന്റെ മുഖം തുടച്ച തൂവാലയുടെ ഭാഗം എന്നിങ്ങനെ ആയിരത്തില്‍
പരം വിശുദ്ധ വസ്തുക്കളുണ്ടായിരുന്നു. അവയെല്ലാം ഭക്തിപൂര്‍വ്വം ഒരുപ്രാവശ്യം ചുബിച്ചു നേര്‍ച്ച ഇടുന്നവര്‍ക്ക്
ആകെ ലഭിക്കുന്ന ദ്ണ്ട്ടവിമോചനം ഇരുപത്തൊന്നു ലക്ഷത്തില്‍പരം വര്‍ഷങ്ങളുടെതായിരുന്നു!" ഇത്തരം ദുരാചാരങ്ങളും
തട്ടിപ്പുകളും ആണ് സഭയുടെ കൈമുതല്‍. ഈ തിരുശേഷിപ്പ് വണക്കം മ്ലേച്ചമല്ലേ? നേര്‍ച്ചയിട്ടു ദൈവാനുഗ്രഹം വാങ്ങാം
എന്ന അന്ധവിശ്വാസം സഭാധികാരികള്‍ പ്രോത്സാഹിപ്പിക്കുകയല്ലേ? ടൂറിനില്ലെ തുണിയും കള്ള തിരുശേഷിപ്പാണ്.
മനിലയില്‍ ഒരിക്കല്‍ തിരുശേഷിപ്പു പ്രദര്‍ശനം നടത്തി. 150 ലക്ഷം വിശ്വാസികള്‍ (അന്തവിസ്വാസികള്‍) വണങ്ങാന്‍ എത്തി.
എത്ര ഡോളര്‍ കളക്ഷന്‍ കിട്ടിക്കാണും?