Translate

Sunday, December 18, 2011

Christopher Hitchens - Obituary

Christopher Hitchens Is Dead at 62 — Obituary - NYTimes.com:

'via Blog this'

1 comment:

  1. ഇന്നലെ മരിച്ച (12/11/2011) ക്രിസ്റൊഫേര്‍ ഹിചെന്‍സ് സമകാലികലോകത്തിലെ അതുല്യനായ ഒരു എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, വിവാദവിഷങ്ങളിലെ താര്‍ക്കികന്‍ എന്നീനിലകളില്‍ അറിയപ്പെട്ടിരുന്നു.

    സത്യത്തിനുവേണ്ടി ആരെയുംകൂസാതെ തനതായ വിശ്വാസത്തില്‍ മരണംവരെ ഉറച്ചുനിന്ന് നിര്‍ഭയം പോരാടിയ ഇദ്ദേഹം അവസാനം കാന്‍സര്‍ രോഗിയായി മരിച്ചു. ഇദ്ദേഹം സുപ്രഭാതത്തില്‍ ഒരുകുപ്പി വിസ്ക്കി അകത്താക്കി ആയിരകണക്കിന് സുന്ദരമായ പദപ്രയോഗങ്ങള്‍കൊണ്ട് ഒരു അത്ഭുതലോകത്തെതന്നെ സൃഷ്ടിക്കുമായിരുന്നു. ഈ കാലഘട്ടത്തിലെ അറിയപ്പെട്ട ഒരു ഉഗ്രന്‍ വാഗ്മിയും സരസനുമായിരുന്നു. പണ്ഡിതന്മാരില്‍ പണ്ഡിതന്‍, സ്വേച്ഛാധിപതികള്‍ക്കെതിരെ വാക്കാല്‍ പട പൊരുതിയ ശൂരനായ ഒരു പോരാളി, മതങ്ങളുടെ അന്ധവിശ്വാസങ്ങളെ കാറ്റില്‍ പറപ്പിച്ച ധിക്കാരി എല്ലാമായിരുന്നു ഈ വിവാദനായകന്‍. മതമൌലിക വാദികള്‍ക്കൊരു വെല്ലുവിളിയായിരുന്ന കര്‍മ്മധീരനുമായിരുന്നു.


    ക്രിസ്തുമതതത്വങ്ങള്‍ ‍ ദയനീയമായ ഒരു പറ്റം മനുഷ്യജീവികളുടെ രൂപകല്പ്പനകളായി അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നു. അപൂര്‍ണ്ണമായി നമ്മെ പഠിപ്പിച്ച മതത്തിന്‍റെ സന്മാര്‍ഗശാസത്രം ഇറ്റിറ്റായി മനസ്സിനെ കാര്‍ന്നുതിന്നും. പിന്നെ നയിക്കുന്നത് പരസ്പര വിരുദ്ധമായി ജീവിതവും. വിശ്വാസം മനുഷ്യനെ നീചനും സ്വാര്‍ത്ഥനും വിഡ്ഢിയും ആക്കും. അക്രമം, ബലപ്രയോഗം, യുക്തിഹീനം, അസഹിഷ്ണത, വര്‍ഗീയതേരോട്ടങ്ങള്‍ , പ്രാക്രുതചിന്തകള്‍,മതഭ്രാന്ത്‌, അജ്ഞത, സ്വതന്ത്രമായ മനസ്സിന്‍റെ ശതൂ, സ്ത്രീകളോട് വെറുപ്പ്‌ , കുഞ്ഞുങ്ങളെ ഭയപ്പെടുത്തിയുള്ള മാനസ്സിക പീഡനം ഇവകളെല്ലാം ഉള്‍കൊണ്ടതാണ് സംഘടിത മതങ്ങളെല്ലാം.

    മനുഷ്യനെ വഴിതെറ്റിച്ചു, അടിമയാക്കി പുറജാതിക്കാരനെ ഇല്ലാതാക്കി, പെണ്‍കുട്ടികള്‍ക്ക് വിലപറഞ്ഞു പിന്നെ ക്രൂരമായ കൂട്ടകൊലകളുടെയെല്ലാം ഉള്ളടക്കമുള്ള ഗ്രന്ഥമാണ് ബൈബിള്‍. വിവരമുള്ളവര്‍ ഈ ഗ്രന്ഥം അനുസരിക്കെണ്ടതില്ല. കാരണം അപക്വമായ ഒരുതരം സംസ്കാരമില്ലാത്ത മനുഷ്യജീവികളുടെ സൃഷ്ടിയാണ് ബൈബിള്‍. വിദ്യാഹീനരായവരെ അത്ഭുതങ്ങള്‍കാണിച്ചു നടക്കുന്ന കുറെ മിശിഹാമാര്‍, അവരെ ഇഷ്ടപ്പെടുന്നവരുടെ കുറെ രക്ഷകര്‍ , ഇവരെ മനുഷ്യരോട് ഏകദേശം സാമ്യപ്പെടുത്താം. വെളിപാടുകള്‍ നടത്തി മനുഷ്യനെപ്പറ്റിച്ചു നടക്കുന്ന ഒരു തരം വര്‍ഗീയശക്തികളാണ് ആര്‍ക്കും ഒന്നും മനസ്സിലാകാത്ത ബൈബിള്‍ കൊട്ടിഘോഷകര്‍.

    മതമെന്ന് പറയുന്നത് ചരിത്രാതീത കാലത്തെ മനുഷ്യന്‍റെ സൃഷ്ടിയാണ്. ഈ കാണുന്ന പ്രപഞ്ചത്തിന്‍റെയും ജീവന്‍റെയും രഹസ്യം പരമാണുതത്വം (Atom) എന്നു അവര്‍ക്ക് അറിയത്തില്ലായിരുന്നു. ഇന്ന് സാമാന്യ വിദ്യാഭ്യാസമുള്ള ഒരു കൊച്ചു കുഞ്ഞിനു പോലും ബൈബിള്‍പിതാക്കന്മാരായ അബ്രാഹം, മോസസ്, പോള്‍, അങ്ങനെ എല്ലാ മതങ്ങളുടെ പിതാക്കന്മാരെക്കളും അറിവുണ്ട്. ഈ പിതാക്കന്മാര്‍ക്കെല്ലാം കൂടെനില്‍ക്കുന്ന ജനതയെ
    നരകത്തില്‍ അയക്കുവാന്‍ താല്പര്യപ്പെട്ടിരുന്നില്ല.

    മദര്‍ തെരസായെപ്പറ്റി പറഞ്ഞത് ദരിദ്രര്‍ അവരുടെ ചെങ്ങാതികള്‍ ആയിരുന്നീല്ല അവര്‍ സ്നേഹിച്ചിരുന്നത് ദാരിദ്ര്യമായിരുന്നു.

    എല്ലാകാലവും ക്രിസ്റൊഫേര്‍ ഹിചെന്‍സ് എഴുതുകയും വിശ്വസിക്കുകയും വാദിക്കുകയും എതിരാളികളുടെ വായ്‌ അടപ്പിക്കുകയും ചെയ്തിരുന്നത് ഈ തത്വങ്ങളിലായിരുന്നു.

    ReplyDelete