Translate

Saturday, December 10, 2011

Contraceptive Remedy Evokes Mixed Reactions

Contraceptive remedy evokes mixed reactions| Cathnews India:

'via Blog this'

1 comment:

  1. കന്യാസ്ത്രികള്‍ ആരോഗ്യസംരക്ഷണത്തിനു ഗര്‍ഭനിരോധക ഗുളികകള്‍ ഉപയോഗിക്കണമോ വേണ്ടയോ എന്നുള്ളത് ഇന്നു വാര്‍ത്തകളില്‍ വിവാദപരമായ ഒരു ചര്‍ച്ചാവിഷയമാണ്. തീര്‍ച്ചയായും ഈ ആശയം ഗൌരവമായി ചിന്തിക്കേണ്ടതുണ്ട്. എന്തുകൊണ്ടു കന്യാസ്ത്രികള്‍ക്കെതിരെ ഈ ഗുളികയുടെ പേരില്‍ ലോകം ശ ബ്ദം ഉയര്‍ത്തുന്നുവെന്നാണ് മറ്റൊരു ചോദ്യം? കാരണം അവര്‍ക്കു മക്കള്‍ ഇല്ല. മക്കളില്ലാത്ത സ്ത്രീകള്‍ക്ക് ഇടവിട്ടു കൂടെകൂടെ ആര്‍ത്തവകാലങ്ങളുടെ എണ്ണംകൂടും. എണ്ണം കൂടുന്തോറും കാന്‍സറിന്റെ സാധ്യതക
    ളും വര്‍ധിക്കും.

    ഗര്‍ഭനിരോധകകമ്പനികള്‍ കോടികള്‍ ബിസിനസ് ലാഭം കൊയ്യുവാനുള്ള ഒരു പ്രചാരണ തന്ത്രമാണെന്നാണ് മറ്റൊരു ആരോപണം. രക്തം കട്ടിയായെക്കാവുന്ന ദോഷങ്ങളും ഗുളിക കഴിക്കുന്നതിലൂടെ സാധ്യതയേറുന്നുവെന്നുമുണ്ട്.

    കണക്കനുസരിച്ച് ലോകത്തിലുള്ള ഒരു ലക്ഷത്തോളം കന്യാസ്ത്രികള്‍ക്ക് തങ്ങളുടെ ചാരിത്രം കാത്തു സൂക്ഷിക്കുന്നതിന് കടുത്ത വില നല്‍കേണ്ടിവരുന്നു. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് മാറിടങ്ങളിലും ഗര്‍ഭപാത്രത്തിലും ബീജകോശങ്ങളിലും കാന്‍സര്‍ സാധ്യതയേറെയാണ്‌. സഭ ഗര്‍ഭനിരോധ
    ഗുളികകള്‍ സൌജന്യമായി വിതരണം ചെയ്‌താല്‍ ഇരുപതു ശതമാനംവരെ മരണനിരക്ക് കുറയ്ക്കാമെന്നാണ് ശാസ്ത്രറിപ്പോര്‍ട്ടുകള്‍.

    1968മുതല്‍ ഏതുതരം കുടുംബാസൂത്രണത്തെയും വത്തിക്കാന്‍ എതിര്‍ത്തിരിക്കുകയാണ്. ഇത് കുടുംബാസൂത്രണമല്ല മറിച്ചു കന്യാസ്ത്രികളുടെ ആരോഗ്യ പ്രശ്നമാണ്. ജീവന്‍റെയും
    പ്രശ്നമാണ്. ഗര്‍ഭനിരോധക ഗുളികകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുവെങ്കില്‍ ഭൂമിയിലെ ഒരു തിരുമേനിമാര്‍ക്കും എതിര്‍ക്കുവാന്‍ അവകാശമില്ല.

    ReplyDelete