തുറന്ന കത്ത്
തലോര്‍ ഇടവകയിലെ നാലായിരത്തിലധികം വിശ്വാസികളുടെ ആത്മീയ അധ:പതനത്തിനിടയാക്കിയ 2009 നവംബര്‍ 1ലെ ഇടവക മാറ്റനടപടിക്കെതിരെ വിശ്വാസികള്‍ക്ക് നീതി ലഭിക്കാനായി “സ്വാമിയച്ചന്‍” ആരംഭിച്ച അനിശ്ചിതകാല നിരാഹാരം പത്ത് ദിവസം പിന്നിട്ടതോടെ വിശ്വാസികളുടെ സമരം ശക്തിപ്രാപിച്ചു. തദവസരത്തില്‍ സഭയുടെ കേരളത്തിലെ ഉന്നതാധികാരിയായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇടപെട്ട് രണ്ടു മാസത്തിനുള്ളില്‍ നീതിപൂര്‍വ്വമായ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് ഡിസംബര്‍ 10ന് ഉറപ്പ് നല്‍കുകയുണ്ടായി. അതോടെ സമരപരിപാടികളെല്ലാം അവസാനിക്കുകയും സ്വാമിയച്ചന്‍ 2 ദിവസത്തെ വിശ്രമത്തിനുശേഷം മധ്യപ്രദേശിലെ ശാന്തിഗിരി ആശ്രമത്തിലേക്ക് തിരിച്ചുപോകുകയും ചെയ്തു.
മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് വിധേയപ്പെട്ട് പ്രശ്‌നപരിഹാരത്തിനായി രണ്ടുമാസം കാത്തിരിക്കേണ്ടത് സഭയുടെ ധാര്‍മ്മിക കടമയാണ്. എന്നാല്‍ അതിന് വിരുദ്ധമായി വൈകാരികതയോടെയും വ്യഗ്രതയോടെയും സ്വാര്‍ത്ഥലാഭത്തിനുവേണ്ടിയും ഇടവക മാറ്റനടപടിയെ നീതീകരിച്ചുകൊണ്ട് അതിരൂപതാകേന്ദ്രത്തില്‍നിന്ന് സര്‍ക്കുലര്‍ ഇറക്കിയത് വലിയ തെറ്റല്ലേ? സഭാധികാരിയോടുള്ള വിധേയത്വത്തിന് എതിരല്ലേ? അതിലേറെ തെറ്റായില്ലേ പ്രസ്തുത സര്‍ക്കുലര്‍ ദേവാലയത്തില്‍ പരിശുദ്ധ കുര്‍ബ്ബാനയിലെ വിശുദ്ധഗ്രന്ഥവായനയുടെ വിശദീകരണ സമയത്ത് വിശുദ്ധ ബലിപീഠത്തില്‍ ദൈവസന്നിധിയില്‍ നിന്ന് വായിച്ചു എന്നത്? ഇടവകമാറ്റ നടപടിയെ നീതീകരിക്കാനുള്ള വ്യഗ്രതയില്‍ സര്‍ക്കുലറിലെ പ്രസ്താവനകളെല്ലാം സത്യവിരുദ്ധമായിരുന്നു എന്നതൊരു സത്യമാണ്. വിശുദ്ധ സ്ഥലത്ത് വിശുദ്ധമല്ലാത്തത് പ്രഘോഷിക്കപ്പെട്ടത് ദൈവത്തിനും വിശ്വാസികള്‍ക്കും സഭാമനസാക്ഷിക്കും എതിരായ വലിയ തെറ്റാണ് എന്നതില്‍ സംശയിക്കാനുണ്ടോ? സര്‍ക്കുലറിലെ എല്ലാ പ്രസ്താവനകളും സത്യവിരുദ്ധമാണെന്ന് ഇടവകമാറ്റ നടപടിയുമായി ബന്ധപ്പെട്ട വിവിധ രേഖകളുടെ അടിസ്ഥാനത്തില്‍ സഭാസമൂഹത്തിനു മുമ്പാകെ തെളിയിക്കാന്‍ എനിക്കാഗ്രഹമുണ്ട്. അതുകൊണ്ട്, സര്‍ക്കുലര്‍ ഇറക്കിയ രൂപതയുടെ വികാരി ജനറാളും ചാന്‍സലറും, വിശ്വാസികളുടെ പ്രതിനിധികളുടേയും മാധ്യമങ്ങളുടേയും സാന്നിധ്യത്തില്‍ ഒരു അഭിമുഖത്തിന് വേദി ഒരുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കുലറിലൂടെ രൂപതാകേന്ദ്രം ചെയ്ത തെറ്റിന് ഇത്തരമൊരഭിമുഖം കുറച്ചെങ്കിലും പരിഹാരമാകുമെന്നും, വിശ്വാസികള്‍ക്ക് സത്യം ഗ്രഹിക്കാന്‍ ഉപകരിക്കുമെന്നും, മേജര്‍ ആര്‍ച്ച് ബിഷപ്പിന് പ്രശ്‌നപരിഹാരത്തിന് സഹായമാകുമെന്നുമാണ് എന്റെ പൂര്‍ണ്ണവിശ്വാസം. ഇക്കാര്യം ദൈവത്തിന്റെ അനന്തപരിപാലനയ്ക്കായി സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. എല്ലാ വിശ്വാസികളും അജപാലകരും സന്യസ്തരും ഇതിനായി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രതീക്ഷയോടെ,
ഫാ. ഡേവിസ് കാച്ചപ്പിള്ളി
ഫോണ്‍: 949 717 9433
ഇമെയില്‍: frdaviskachappilly@yahoo.co.in
You are dreaming Fr. Kachippilly! Being a priest, how do you dare to expect them to share the stage with diabolic dissidents like you? This is Catholic Church. And they have total contempt for things democratic. In Church all are equals, but there are of course less equals and more equals.
ReplyDeleteForget about their arranging a platform for discussion. It is the duty of the faithful to create such a platform and have no doubts, they will do everything they can to destroy any such platform. Almaya Sabdam, your days are numbered!