Translate

Sunday, December 25, 2011

ക്രൂശിതരൂപമാണ്‌ സത്യമായിട്ടൂള്ളത്‌ - ഒരു കെട്ടുകഥയുടെ ചുരളുകള്‍ അഴിയുന്നു!

Author: George Katticaren

ഇന്ന് പ്രവാസികളുടെ ഇടയില്‍ യുദ്ധസമാനമായ ചേരതിരിവു സ്റ്ഷ്ടിക്കുന്നത്‌ മാര്‍തോമ കുരിശാണ്‌. അവരുടെ ഇടയില്‍ 'താമരകുരിശ്‌' അഥവാ 'ക്ളാവര്‍കുരിശ്‌ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. കുടുംബങ്ങളില്‍ പോലും ഇതിന്റെ പേരില്‍ വാക്കുതര്‍ക്കം നടക്കുന്നുണ്ട്‌. ഈയടുത്തദിവസം നടന്ന സംഭവമാണ്‌ താഴെ വിവരിക്കുന്നത്‌. ചങ്ങനാശേരി സ്വദേശിനിയായ ഭാര്യ ആലുവാ സ്വദേശിയായ ഭര്‍ത്താവിനോട്‌ മെത്രാന്‍ പറയുന്ന താമര കുരിശ്ശിനെ സ്വീകരിക്കുന്നതാണ്‌ ശരിയെന്നു പറഞ്ഞപ്പോള്‍ " അതു ശരിയാണെങ്കില്‍ എന്തിനാണ്‌ എറണാകുളം-അങ്കമാലി അതിരൂപതയിലെ ചങ്കൂറ്റമുള്ള വൈദികര്‍ പൊതുനിരത്തില്‍ ഇറങ്ങി പ്രതിഷേധം പ്രകടിപ്പിച്ചത്‌ " എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. ഇതിന്റെ പേരില്‍ അമേരിക്കയില്‍ ചേരിതിരിഞ്ഞു നടക്കുന്ന കലഹങ്ങളില്‍ പോലീസു ഇടപ്പേടേണ്ട ഗതികേട്‌ പരിതാപകരമാണ്‌. തോമാസ്ളീഹാവാദത്തിനു മാറ്റുകൂട്ടുവാനും റോമിലെ പൌര്യസ്ത്യസംഘത്തെ വിശ്വസിപ്പിക്കുവാനും സഹായകരമായ ഒരുപാധിയായിരുന്നോ പേര്‍ഷ്യന്‍ കുരിശ്‌? 1547-ല്‍ കണ്ടുകിട്ടിയ ഈ പേര്‍ഷ്യന്‍ കുരിശ്ശിനു കൊടുത്ത പേരാണ്‌ മാര്‍തോമാകുരിശ്‌. ഇന്ന്‌ മാര്‍തോമാകുരിശിനെ ബഹുമാനിക്കുന്നവരുണ്ട്‌. ഇത്‌ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന നയത്തോടു ഭൂരിപക്ഷം സഭാംഗങ്ങള്‍ക്കും എതിര്‍പ്പുണ്ട്‌. കുരിശിനോടുള്ള എതിര്‍പ്പല്ലാ പിന്നയോ പലര്‍ക്കും ക്രൂശിതരുപത്തോടുള്ള വൈകാരിതക ഒന്നു വേറെയാണ്‌. 'മാര്‍തോമാകുരിശ്‌'എന്ന പദപ്രയോഗം തോമാശ്ലീഹ കൊണ്ടുവന്നിട്ടുള്ള കുരിശാണെന്നു ധാരണ സംജാതമാക്കുവാന്‍ ഉപകരിക്കുന്നുണ്ടെങ്കിലും യഥാര്‍തഥ്യം അതല്ലല്ലോ. പഴമക്കാരെ അടിച്ചേല്‍പ്പിച്ചിരുന്ന സംഗതികള്‍ പുതിയ തലമുറ എളുപ്പത്തില്‍ വിശ്വസിക്കുന്നവരല്ലല്ലോ. എങ്ങനെയാണ് പേര്‍ഷ്യന്‍കുരിശു മാര്‍ തോമാ കുരിശായിമാറിയെന്നു ചരിത്രാന്വേക്ഷണത്തില്‍ ഞങ്ങള്‍ക്കു കിട്ടിയ വിവരങ്ങളാണ്‌ താഴെ ചേര്‍ക്കുന്നത്‌. 72 A.D - യിലാണ്‌ തോമാശ്ലീഹ കൊല്ലപ്പെട്ടത്‌. ആ സ്ഥലം ഇന്ന്‌ മൌണ്ട്‌ തോമസ്‌ എന്നറിയപ്പെടുന്നു. ആറാംശതകത്തില്‍ അര്‍മേനിയര്‍ ക്രിസ്ത്യാനികള്‍ അതിനടുത്തുള്ള തീരപ്രദേത്ത്‌ (മൈലാപൂര്) തോമാശ്ലീഹായുടെ കുഴിമാടം കണ്ടുകിട്ടിയതായി അവകാശപ്പെടുകയും അവിടെ ഒരു പള്ളിയും പണിതീര്‍ത്തു. അതിനുശേഷം ഉദ്ദേശം ആയിരം കൊല്ലങ്ങള്‍ക്കുശേഷം പോര്‍ത്തുഗ്ഗീസുകാര്‍ ആ തീരപ്രദേശത്ത്‌ കോളനി സ്ഥാപിക്കുവാന്‍വരുകയും ആറാംശതകത്തില്‍ പണിത പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പാളെവി (പേര്‍ഷ്യന്‍) ലിഖിതങ്ങളോടുള്ള കുരിശു കണ്ടെടുത്തു. അന്നവര്‍ ആ കോളനിക്ക്‌ ഇട്ടപേര് SAM THOMAS എന്നാണ്‌. അതായത്‌ CITY OF THOMAS. 1547-ല്‍ അവിടെ എത്തിയ പോര്‍ത്തുഗ്ഗീസ്സു മിഷ മിഷ്യനറിമാരില്‍ ഒരാള്‍ Antonio De Gouvea അന്നു കണ്ടുകിട്ടിയ ആ കുരിശ്ശിനു നല്‍കിയ പേരാണ് CROSS OF SAM THOME. അതിന്റെ്‌ അര്‍ത്ഥം CROSS OF THOMAS CITY എന്നായിരുന്നു. അന്നത്തെ ഭാവനസമ്പന്നരായ സഭാനേത്റ്ത്വത്തിലെ ചിലഅധികാരികള്‍ CROSS OF SAM THOME എന്ന പേര് CROSS OF SAINT THOMAS എന്നാക്കി മാറ്റി. ഇവിടെ കൂട്ടിച്ചേര്‍ത്തത്‌ സിറ്റി എന്ന അര്‍ത്ഥംവരുന്ന SAM എന്ന പദത്തിലെ M നു പകരം I,N,T എന്നു മൂന്നു അക്ഷരങ്ങളുടെ തിരിമറി നടത്തി. അന്നുമുതല്‍ അവിടെ കണ്ടുകിട്ടിയ പേര്‍ഷ്യന്‍ കുരിശ്‌ CROSS OF SAINT THOMAS എന്നപേരില്‍ അറിയപെടുവാന്‍ തുടങ്ങി. ഈ സംഭവം നടക്കുന്നത്‌ 16-ആം ശതകത്തിലാണ്. അത്‌ മലയാളത്തിലേക്ക്‌ തര്‍ജിമ ചെയ്തപ്പോള്‍ മാര്‍ തോമാ കുരിശായി. അങ്ങനെയാണ്‌ പേര്‍ഷ്യന്‍ കുരിശു മാര്‍ തോമാ കുരിശായി മാറിയത്.

അര്‍മേനിയന്‍ ക്രിസ്തിയ സംസ്കാരം കേരളസഭയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്‌. ഇതിന്റെ തെളിവാണ്‌ ഈ കുരിശ്ശിന്റെ പകര്‍പ്പുകള്‍ കോട്ടയം, ചങ്ങനാശ്ശേരി, മുട്ടുചിറ, കോതനല്ലൂര്, ആലങ്ങാട്‌, കടമറ്റം എന്നീ സ്ഥലങ്ങളിലെ പള്ളികളില്‍ കാണുവാന്‍ കഴിയുന്നത്‌. 52 A.D. യിലാണ്‌ തോമാശ്ലീഹ മലബാര്‍ തീരത്തെതിയതെന്ന്‌ ചരിത്രകാരന്മാര്‍ പറയുന്നു. അക്കാലത്തു കുരിശ്‌ പരിഹാസചിഹ്നവും ക്രിമിനലുകളെ വധിക്കുന്നതിനുമുള്ള ഉപകരണവുമായിരുന്നു. നാലാം ശതകത്തിലാണ്‌ വി. ഹെലേന ക്രിസ്തുവനെ തറച്ച കുരിശു കണ്ടെടുക്കുന്നത്‌. ക്രിസ്തുവിന്റെ മരണശേഷം എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ കുരിശ്‌ ദൈവചിഹ്നമായി ആദരിക്കപ്പെട്ടത്‌. പേര്‍ഷ്യന്‍ കുരിശ്‌ തോമാശ്ലീഹ കൊണ്ടുവന്നതാണെന്നും അദ്ദേഹം സ്ഥാപിച്ച പള്ളികളില്‍ അവ കുഴിച്ചിട്ടതാണെന്നുള്ള വാദഗതി ചരിത്രവുമായി പൊരുത്തപ്പെടുന്നില്ല. ഈ കുരിശശ്‌ കഥ അസത്യമാണ്‌.

സത്യത്തെ തിരസ്കരിക്കുകയും അസത്യത്തെ വണങ്ങുകയും ചെയുമ്പോള്‍ വരും തലമുറയ്ക്ക് പാര്യമ്പര്യം പകര്‍ന്നു കൊടുക്കാന്‍ ഉത്തരവാദിത്വമുള്ള നമ്മള്‍ വലിയൊരു അപരാധമാണ്‌ ചെയ്യുന്നത്‌. അതുവഴി സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള പുതുതലമുര്രയുടെ വഴികളും നമ്മള്‍ തടസ്സപ്പെടുത്തുന്നു.

"നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും"( John 8 : 32).

(സോള്‍ ആന്റ്‌ വിഷന്‍ സെപ്റ്റബര്‍ 2011 ലക്കം ഇന്റര്‍നെറ്റ്‌ പത്രത്തില്‍ പ്രസദ്ധീകരിച്ചത്‌.മുഴുവന്‍ ഭാഗം വായിക്കുന്നതിന്‌ www.soulandvision.blogspot.com എന്ന ബ്ളോഗര്‍ സൈറ്റ്‌ കാണുക)

7 comments:

  1. It is quite interesting to note how the Syro Malabar Community is getting divided because of some plot of certain bishops in Kerala. Even the unity and peace of families are getting affected (as pointed out in the above article). The question is: for what? Is this the way to become a Christian? Which teaching of Christ justifies this nonsense?

    Thank you, Katticaren, for making us wise. The common men need to be told the truth and they should be allowed to see the hidden agenda behind this vicious plot.

    ReplyDelete
  2. പേര്ഷ്യന് ലിഖിതത്തില് പോര്ട്ടുഗീസുക്കാര് കണ്ടെത്തിയ കുരിശു ഏതുപള്ളിയില് സൂക്ഷിച്ചിരിക്കുന്നു? പോര്ടുഗീസുകാര് നാട്ടുകാരെ പറ്റിക്കുവാന് ആ കുരിശു മായം ചേര്ത്തതെന്ന് തീര്ച്ച. കര്ത്താവിന്റെ മുഖവസ്ത്രം പോലെ മറ്റൊരു കെട്ടുകഥ. തോമസ് ഒന്നാം നൂറ്റാണ്ടില് ഭാരതത്തില് വന്നുവെങ്കില് എന്തുകൊണ്ട് ചിലപതികാരം, തിരുകുരുള് (திருக்குறள்)മുതലായ പ്രാചീന കൊടുംതമിഴ് കൃതികളില് ക്രിസ്ത്യാനികളെയോ തോമസിനെയോ പറ്റി ഒന്നും സൂചിപ്പിക്കുന്നില്ല? മാര്ത്തോമാ എന്ന കെട്ടുകഥ സ്കൂളില് നിരോധിക്കുകയാണ് ഉത്തമം. അങ്ങനെ സീറോക്കാരുടെ കുരിശുയുദ്ധങ്ങള്ക്ക് അറുതി വരുത്താം. വരും തലമുറകളെ ഇവര് ബൌദ്ധികമായി ചൂഷണം ചെയ്യുകയല്ലേ ഇതെല്ലാം.?

    ReplyDelete
  3. Why everyone is forgetting the statement of the Infallible Holy Father who said St. Thomas never came to Kerala?

    Either you have to believe the Pope or see him as an idiot.

    ReplyDelete
  4. I gladly do both - believe him and see him as an idiot.

    ReplyDelete
  5. കമന്റ് സ്വീകരിയ്ക്കപ്പെടുമോ പ്രസിദ്ധീകരിയ്ക്കപ്പെടുമോ എന്നറിയല്ല. എങ്കിലും.....ക്രൂശിതരൂപവും കൊത്തുരൂപങ്ങളും ചിത്രങ്ങളും സഭയിൽ വണക്കത്തിനു ഉപയോഗിച്ചു തുടങ്ങിയത് പത്താം നൂറ്റാണ്ടിനു ശേഷമാണ് എന്നതിൽ തർക്കമുണ്ടെന്നു കരുതുന്നില്ല. ഗ്രീക്ക് സഭയിൽ നിന്നും ലത്തിൽ സഭയിലേയ്ക്കും ലത്തീൻ സഭയിലൂടെ കോളനി വത്കരനകാലത്ത് ഇത് ഓർത്തോഡോക്സ് സഭകൾ ഉൾപ്പെടെയുള്ള സഭകളെയും സ്വാധീനിച്ചു. അതിനു മുൻപ് സ്ലീവാ (ക്രൂശിതരൂപമല്ലാത്ത)യും അതിനും മുൻപ് ഈശോയെ സൂചിപ്പിയ്ക്കുന്ന ചിഹ്നങ്ങളൂം (മീൻ) ആണ് ഉപയോഗിച്ചിരുന്നത്. എല്ലാ വ്യക്തിസഭകളും താന്താങ്ങളുടെ പാരമ്പര്യത്തിനും പ്രാദേശികതയ്ക്കും അനുസരിച്ച് വിവിധ സ്ലീവാകൾ ഉപയോഗിച്ചു. അത്തരത്തിൽ ഒന്നായി മാത്രം മാർ തോമാ സ്ലീവായെയും കണ്ടാൽ മതി. മാർത്തോമാ സ്ലീവായെയും മാർ തോമായേയും തമ്മിൽ ബന്ധിപ്പിയ്ക്കുന്നതിൽ നിക്ഷിപ്ത താത്പര്യമുണ്ടാവാനാണു സാധ്യത.

    ReplyDelete
  6. കമന്റ് സ്വീകരിയ്ക്കപ്പെടുമോ പ്രസിദ്ധീകരിയ്ക്കപ്പെടുമോ എന്നറിയല്ല. എങ്കിലും.....ക്രൂശിതരൂപവും കൊത്തുരൂപങ്ങളും ചിത്രങ്ങളും സഭയിൽ വണക്കത്തിനു ഉപയോഗിച്ചു തുടങ്ങിയത് പത്താം നൂറ്റാണ്ടിനു ശേഷമാണ് എന്നതിൽ തർക്കമുണ്ടെന്നു കരുതുന്നില്ല. ഗ്രീക്ക് സഭയിൽ നിന്നും ലത്തിൽ സഭയിലേയ്ക്കും ലത്തീൻ സഭയിലൂടെ കോളനി വത്കരനകാലത്ത് ഇത് ഓർത്തോഡോക്സ് സഭകൾ ഉൾപ്പെടെയുള്ള സഭകളെയും സ്വാധീനിച്ചു. അതിനു മുൻപ് സ്ലീവാ (ക്രൂശിതരൂപമല്ലാത്ത)യും അതിനും മുൻപ് ഈശോയെ സൂചിപ്പിയ്ക്കുന്ന ചിഹ്നങ്ങളൂം (മീൻ) ആണ് ഉപയോഗിച്ചിരുന്നത്. എല്ലാ വ്യക്തിസഭകളും താന്താങ്ങളുടെ പാരമ്പര്യത്തിനും പ്രാദേശികതയ്ക്കും അനുസരിച്ച് വിവിധ സ്ലീവാകൾ ഉപയോഗിച്ചു. അത്തരത്തിൽ ഒന്നായി മാത്രം മാർ തോമാ സ്ലീവായെയും കണ്ടാൽ മതി. മാർത്തോമാ സ്ലീവായെയും മാർ തോമായേയും തമ്മിൽ ബന്ധിപ്പിയ്ക്കുന്നതിൽ നിക്ഷിപ്ത താത്പര്യമുണ്ടാവാനാണു സാധ്യത.

    ReplyDelete
  7. അർമേനിയൻസ് ഉപയോഗിയ്ക്കുന്ന സ്ലീവായ്ക്ക് അടിസ്ഥാനപരമായി മാർത്തോമാ ശ്ലീവായുമായി സാമ്യമില്ല. മാർത്തോമാസ്ലീവയിലെ താമര, മുകളിലെ പ്രാവ് എന്നിവ അർമ്മേനിയൻ സ്ലീവായിൽ കാണാൻ കഴിയില്ല. മാർത്തോമാ ശ്ലീവായ്ക്ക് ഒരു ഭാരത ശൈലിയുണ്ട്, അർമ്മേനിൻ സ്ലീവായ്ക്ക് അതില്ല. അതുകൊണ്ടു തന്നെ മാർത്തോമാ സ്ലീവാ അർമ്മേനിയൻ സ്വാധീനത്തിൽ ഉണ്ടായതാണ് എന്ന വാദത്തിനു പ്രസക്തിയില്ല. അതേ സമയം സ്ലിവായുടെ ദൈവശാസ്ത്രം അത് ലത്തീനിലായാലും അന്ത്യോക്യനായാലും സുറിയാനിയായാലും എല്ലാം ഒന്നുതന്നെ. ലത്തീൻ സഭ തന്നെ ക്രൂശിതരൂപം കുർബാനയിൽ ഉപയോഗിയ്ക്കാൻ തുടങ്ങിയിട്ട് അധികം നാളായില്ല.

    ReplyDelete